1963ൽ സോവിയറ്റ് യൂണിയനിൽ നിന്ന് എത്തിയ ഈ സൂപ്പർ സോണിക് ഫൈറ്റർ എയർക്രാഫ്റ്റ്, 1971ലെ പാക് യുദ്ധം ഉൾപ്പെടെ പല നിർണായക സാഹചര്യങ്ങളിലും രാജ്യത്തിന് സുരക്ഷയൊരുക്കി. എക്സ്
അപകടങ്ങൾ പതിവായതോടെ 'പറക്കും ശവപ്പെട്ടി' എന്ന് കുപ്രസിദ്ധി നേടിയെങ്കിലും, ഇന്ത്യൻ വ്യോമസേനയുടെ ധീരതയുടെ പ്രതീകമായി മിഗ് 21 ചരിത്രത്തിൽ ഇടം നേടുന്നു.ചണ്ഡീഗഡില്‍ നടക്കുന്ന ചടങ്ങുകളോടെയാണ് മിഗ് 21 പുതുതലമുറയ്ക്ക് വഴിമാറുന്നത്.ഇന്ന് നടക്കുന്ന ഫ്ലൈപാസ്റ്റ് ചടങ്ങില്‍ പാന്തേഴ്‌സ് എന്നറിയപ്പെടുന്ന 23 സ്‌ക്വാര്‍ഡണില്‍ ഉള്‍പ്പെട്ട ആറ് മിഗ് 21 വിമാനങ്ങള്‍ പങ്കെടുക്കും.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചടങ്ങിൽ മുഖ്യ അതിഥിയായെത്തി. 1971-ലെ ഇന്ത്യ പാക് യുദ്ധത്തില്‍ നിര്‍ണായക പങ്കായിരുന്നു മിഗ് 21 വിമാനങ്ങള്‍ വഹിച്ചത്. ചണ്ഡീഗഡില്‍ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കുന്നു.