'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന് പദ്ധതികളില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
Rajeev Chandrasekhar
Rajeev Chandrasekhar ഫയൽ
Updated on
1 min read

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് പദ്ധതികളില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. യുവജനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ ബജറ്റില്‍ ഉണ്ട്. അത് കേരളത്തിനും പ്രയോജനം ചെയ്യുന്നതാണ്. കേന്ദ്രം ഇതുവരെ തന്ന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് നടപ്പിലാക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

'പി എം ആയുഷ്മാന്‍ പദ്ധതി. 70 വയസിന് മുകളിലുള്ളവര്‍ക്ക് പ്രയോജനം ചെയ്യുന്ന ഈ പദ്ധതി ഇടതുപക്ഷം നടപ്പിലാക്കാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. പിഎം ആവാസ് യോജന. അതിനും കാശ് അലോട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ജല്‍ജീവന്‍ മിഷന് 6000 കോടി രൂപയാണ് അനുവദിച്ചത്. 32 ലക്ഷം വീട്ടുകാര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ഈ പദ്ധതി. എന്നാല്‍ ഒരു വീട്ടിലും എത്തിയിട്ടില്ല. കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്. ഇടതു സര്‍ക്കാരിനോട് ചോദിക്കേണ്ടത്, തന്ന പദ്ധതികള്‍ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല എന്നാണ്. 9 വര്‍ഷം കഴിഞ്ഞിട്ടും അവര്‍ ഒന്നും ചെയ്യുന്നില്ല. ഇവിടെ എന്തെങ്കിലും നടക്കണമെങ്കില്‍, നാടിന്റെ വികസനത്തിന് വേണ്ടി പുതിയ പദ്ധതി വരണമെങ്കില്‍, അത് നടപ്പിലാക്കണമെങ്കില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരണം. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരണം'- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Rajeev Chandrasekhar
ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

പദ്ധതി നടപ്പിലാക്കണമെങ്കില്‍ എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തില്‍ വരണം. വികസനത്തിന്റെ പുതിയ അധ്യായം അങ്ങനയേ തുടങ്ങൂ. യുവാക്കള്‍ക്ക് വേണ്ടി നിരവധി അവസരങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിവു വേണം. മുദ്രാവാക്യം മാത്രം വിളിച്ചു നടക്കുന്ന സര്‍ക്കാരല്ല മോദിയുടേത്. കേരളത്തില്‍ എന്തുകൊണ്ട് വികസനം നടക്കുന്നില്ലെന്ന് ചര്‍ച്ചയാകണം. മുഖ്യമന്ത്രിയുമായി സംവാദത്തിനു തയാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Rajeev Chandrasekhar
ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍
Summary

BJP state president Rajeev Chandrasekhar on union budget 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com