വാലൻ്റൈൻസ് ദിനത്തിൽ വിഘ്നേശിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് നയൻതാര Instagram
ചില ആത്മാക്കൾ നമ്മൾ അവരെ കണ്ടുമുട്ടുന്നതിനും എത്രയോ മുൻപേ നമ്മുടെ വിധിയിൽ എഴുതപ്പെട്ടവരാണ്. എനിക്ക് നീ അങ്ങനെയുള്ള ഒരാളാണ് എന്ന് തുടങ്ങുന്ന നീണ്ട കുറിപ്പോടെയാണ് നയൻതാര വിഘ്നേഷിന് പ്രണയദിനം ആശംസിച്ചത്.
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. 2022 ഒക്‌ടോബർ 9ന് നയൻതാരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിനു പരിചയപ്പെടുത്തി. വാടക ഗർഭധാരണത്തിലൂടെയായിരുന്നു ഉയിരിന്റെയും ഉലകിന്റെയും ജനനം.