ഭൂട്ടാന്റെ നാലാമത്തെ രാജാവായ ജിഗ്മേ സിംഗേ വാങ്ചുക്കിന്റെ 70-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം ഭൂട്ടാനിലെത്തിയത്. എഎൻഐ
"എന്റെ സന്ദർശനം നമ്മുടെ സൗഹൃദത്തിന്റെ ബന്ധങ്ങളെ കൂടുതൽ ആഴത്തിലാക്കുമെന്നും പങ്കിട്ട പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള നമ്മുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും എനിക്ക് ഉറപ്പുണ്ട്".- മോദി പറഞ്ഞു."ഭൂട്ടാൻ രാജാവായ നാലാമത്തെ രാജാവിന്റെ 70-ാം ജന്മവാർഷികം ആഘോഷിക്കുന്നതിൽ ഭൂട്ടാനിലെ ജനങ്ങളോടൊപ്പം ചേരാൻ കഴിയുന്നത് എനിക്ക് ഒരു ബഹുമതിയായി കാണും " എന്നും മോദി വ്യക്തമാക്കി.ഭൂട്ടാന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള സമാധാന പ്രാര്‍ഥനാ മഹോത്സവത്തിലും മോദി പങ്കെടുക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് മോദി ഭൂട്ടാനിലെത്തിയത്. PM Narendra Modi receives a warm welcome from Bhutan's PM Tshering Tobgay.