തമിഴ്നാടിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ ജനുവരി 14 ബുധനാഴ്ചയാണ് ആഘോഷിക്കുന്നത്. പിടിഐ
പ്രകൃതിയോടും സൂര്യ ദേവനോടും നന്ദി പറയുന്ന ദിവസം കൂടിയാണിത്.ഈ വർഷം മകര സംക്രാന്തിക്കൊപ്പം തന്നെയാണ് പൊങ്കലും വരുന്നത് എന്നത് ആഘോഷത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. പാൽ പാത്രത്തിൽ അരിയും ശർക്കരയും ചേർത്ത് തിളപ്പിച്ച് 'പൊങ്കലോ പൊങ്കൽ' എന്ന് ആർത്തുവിളിക്കുന്ന ആ നിമിഷം ഐശ്വര്യത്തിന്റെ പ്രതീകമാണ്. തമിഴ് മാസങ്ങളിൽ തൈമാസത്തിന് കൂടുതൽ പ്രാധാന്യമുണ്ട്.Pongal festival 2026 photos.