Health

ഇന്ത്യയില്‍ 328 മരുന്നുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

വില്‍പനയ്ക്കു വേണ്ടിയുള്ള നിര്‍മ്മാണവും, മനുഷ്യ ഉപയോഗത്തിനുള്ള വില്‍പനയും വിതരണവും നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഉത്തരവിറക്കി. 

Author : സമകാലിക മലയാളം ഡെസ്ക്

ഡെല്‍ഹി: ആരോഗ്യത്തിന് ഹാനികരമായ 328 മരുന്ന് സംയുക്തങ്ങള്‍ (ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍സ്) ഇന്ത്യയില്‍ നിരോധിച്ചു. വില്‍പനയ്ക്കു വേണ്ടിയുള്ള നിര്‍മ്മാണവും, മനുഷ്യ ഉപയോഗത്തിനുള്ള വില്‍പനയും വിതരണവും നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഉത്തരവിറക്കി. 

ഇതിന് പുറമേ ആറ് മരുന്നുകളുടെ നിര്‍മ്മാണവും, വില്‍പനയും വിതരണവും ഉപാധികള്‍ക്ക് വിധേയമായി നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്. 1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് നിയമത്തിലെ സെക്ഷന്‍ 26എ പ്രകാരമാണ് നിരോധനം. സെപ്റ്റംബര്‍ ഏഴിനാണ് ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. ആ വിജ്ഞാപനം ഇതിനോടകം പ്രാബല്യത്തില്‍ വരികയും ചെയ്തു.  

ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2016ല്‍ 349 മരുന്നു സംയുക്തങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ മരുന്നു നിര്‍മ്മാണ കമ്പനികള്‍ വിവിധ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് ഇക്കാര്യം പരിശോധിച്ച് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ 328 മരുന്നു സംയുക്തങ്ങള്‍നിരോധിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍