walking pexels
Health

ദിവസത്തിൽ 160 മിനിറ്റ് നടക്കാമോ? ആയുസ്സ് കൂടാനുള്ള ആരോഗ്യകരമായ പൊടിക്കൈ

ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് അകാല മരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യത്തോടെ കുറേക്കാലം ജീവിച്ചിരിക്കുക എന്ന ആ​ഗ്രഹത്തോടെ ജമ്മിലും പലവിധ ഡയറ്റും പരീക്ഷിച്ചു പരക്കം പായുന്നവരോട് ഒരു സിപിംൾ ട്രിക്ക് പറയട്ടെ! ഒരു ദിവസത്തിൽ 160 മിനിറ്റ് നടക്കാനായി മാറ്റിവെയ്ക്കാമോ? ഈയൊരൊറ്റ കാര്യം മതി, നിങ്ങള്‍ക്ക് ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കാൻ.

ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് അകാല മരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ദിവസവും നടക്കുന്ന ശീലം ആരോഗ്യത്തിന് പല രീതിയില്‍ ഗുണം ചെയ്യും. മൂന്ന് മൈല്‍ വേഗതയില്‍ 160 മിനിറ്റ് വരെ നടക്കുന്നത് അഞ്ച് വര്‍ഷം വരെ ആയുസ് വര്‍ധിപ്പിക്കുന്നുവെന്ന് സമീപകാലത്ത് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്പോട്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

കാർഡിയോമെറ്റബോളിക് ഹെല്‍ത്ത് മെച്ചപ്പെടുത്തുന്നതിലൂടെ നടത്തം ആയുസ് വർധിപ്പിക്കുന്നു. മധ്യവയസ്സു കഴിഞ്ഞാൽ ഒരാഴ്ചയിൽ ഏറ്റവും ചുരുങ്ങിയത് മൂന്നു മണിക്കൂർ എങ്കിലും കായികമായ വ്യായാമങ്ങളിൽ ഏർപ്പെടേണ്ടത് ശരീരത്തിന് അനിവാര്യമാണ്. നടത്തം ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു.

ഇത് ഇൻസുലിൻ പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിലൂടെ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യും. ഭക്ഷണത്തിന് ശേഷമുള്ള നടത്തം രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തിന് പ്രത്യേകിച്ചും ഫലപ്രദമാണ്.

കൂടാതെ പതിവായി നടക്കുന്നത് ശരീരത്തെ വീക്കത്തിൽ നിന്ന് സംരക്ഷിക്കും. ശരീര വീക്കം വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നടത്തം ഹൃദയമിടിപ്പ് ക്രമീകരിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും.

160 minute walking in day may improve health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി ഇന്ധനം യഥേഷ്ടം; പെട്രോള്‍, ഡീസല്‍ വില്‍പ്പന നിയന്ത്രണങ്ങള്‍ നീക്കി, ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍

ലോറിയുടെ ചക്രങ്ങള്‍ക്കിടയിലേക്ക് ചാടി; യുവാവിന് ദാരുണാന്ത്യം

കാത്തിരിപ്പിന് അവസാനം, ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍; സിയറ ഇവി ലോഞ്ച് നാളെ

12 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചു; ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ അറസ്റ്റില്‍

ഉയര്‍ന്ന റിട്ടേണ്‍, മികച്ച ഫ്‌ലെക്‌സിബിലിറ്റി; എന്താണ് സ്വീപ്-ഇന്‍ സേവിങ്‌സ് അക്കൗണ്ട്?