ജങ്ക് ഫുഡ് 
Health

Junk Food | ജങ്ക് ഫുഡ് ഉപേക്ഷിക്കേണ്ട, അതും ഉള്‍പ്പെടുത്തി ഡയറ്റ് പ്ലാന്‍ ചെയ്യാം

ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ജങ്ക് ഫുഡ് ഉണ്ടാക്കുമെന്നതു കൊണ്ട് തന്നെ ഇവ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.

സമകാലിക മലയാളം ഡെസ്ക്

രോഗ്യം മോശമാക്കുമെന്ന് എത്ര പറഞ്ഞാലും ജങ്ക് ഫുഡ് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ജങ്ക് ഫുഡിനെക്കൂടി ഉള്‍പ്പെടുത്തി ഒരു ഹെല്‍ത്തി ഡയറ്റ് പ്ലാന്‍ കിട്ടിയാലോ?

ഭക്ഷണം, പ്രത്യേകിച്ച് ജങ്ക് ഫുഡ് ഓര്‍ഡര്‍ ചെയ്തു കഴിക്കാന്‍ ഓരോത്തര്‍ക്കും ഓരോ കാരണങ്ങളാണ്. സുഹൃത്തുക്കള്‍ ഒത്തുകൂടുമ്പോള്‍, സിനിമ കാണുമ്പോള്‍, ആരോടെങ്കിലും പിണങ്ങിയാല്‍, വിശന്നാല്‍ അങ്ങനെ ജങ്ക് ഫുഡ് കഴിക്കാന്‍ പല കാരണങ്ങള്‍. എന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ജങ്ക് ഫുഡ് ഉണ്ടാക്കുമെന്നതു കൊണ്ട് തന്നെ ഇവ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.

എന്നാല്‍ പൂര്‍ണമായും ഒഴിവാക്കേണ്ട കാര്യമില്ലെന്നും ഫിറ്റ്നസ് ഫിറ്റ്‌നസ് കോച്ച് ആയ രാജ് ഗണ്‍പത് വ്യക്തമാക്കുന്നു. ജങ്ക് ഫുഡ് ഒഴിവാക്കാതെ തന്നെ ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കാനുള്ള മൂന്ന് ടിപ് അദ്ദേഹം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

  • ജങ്ക് ഫുഡിലേക്ക് ആളുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിപ്പിക്കുന്നത് അവയുടെ രുചിയും ഘടനയുമാണ്. ജങ്ക് ഫുഡ് കഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം വീണ്ടും വീണ്ടും അവയിലേക്ക് അടുപ്പിക്കുന്നു. ജങ്ക് ഫുഡ് കഴിക്കുമ്പോള്‍ ആസ്വദിച്ചു തന്നെ കഴിക്കണം.

  • നന്നായി വിശന്നിരിക്കുമ്പോള്‍ ജങ്ക് ഫുഡ് കഴിക്കരുത്. കാരണം, വിശക്കുമ്പോള്‍ നമ്മള്‍ ആഹാരം വലിയ അളവില്‍ കഴിക്കാന്‍ ശ്രമിക്കും. എന്നാല്‍ ജങ്ക് ഫുഡ് വലിയ അളവില്‍ കഴിക്കുന്നത് ആരോഗ്യകരമല്ല. വലിയ വിശപ്പ് ഇല്ലാത്ത സാഹചര്യത്തില്‍, അല്ലെങ്കില്‍ വിശപ്പ് നിയന്ത്രണത്തില്‍ ആയ ശേഷം മിതമായ അളവില്‍ ജങ്ക് ഫുഡ് കഴിക്കുന്നത് നല്ലതാണ്.

  • വിഷമം തോന്നിയാല്‍, വഴക്കിട്ടാല്‍, ഭക്ഷണം കഴിക്കണം എന്നു തോന്നിയാല്‍ ഉടന്‍ ആപ്പ് തുറന്ന് ഇത്തരം ജങ്ക് ഫുഡ് ഓര്‍ഡര്‍ ചെയ്യുന്ന പ്രവണത കൂടുതലാണ്. എന്നാല്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് മുന്‍പ് ആവശ്യമാണോ എന്ന് ചിന്തിക്കുക. കൂടാതെ ചെറിയ അളവില്‍ വാങ്ങുകയും അത് കഴിച്ചു തീര്‍ക്കുകയും വേണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

SCROLL FOR NEXT