4 Ways To Boost Your Energy  FILE
Health

ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലേ? ഊർജ്ജസ്വലത വീണ്ടെടുക്കാൻ 4 മാർഗങ്ങൾ

ആവശ്യത്തിന് ഉറങ്ങിയിട്ടും പകൽ സമയത്ത് ക്ഷീണം അനുഭവപ്പെടുന്നവരുണ്ടാകും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഊർജ്ജസ്വലതയോടെ ഇരിക്കുക എന്നത് നിങ്ങൾ എത്രത്തോളം ഉറങ്ങുന്നു അല്ലെങ്കിൽ എന്ത് കഴിക്കുന്നു എന്നതിനെയോ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നല്ല. മാനസികാവസ്ഥ, ചിന്താരീതി, ദൈനംദിന ശീലങ്ങൾ എന്നിവയെല്ലാം നിങ്ങൾക്ക് എത്രത്തോളം ഊർജ്ജം അനുഭവപ്പെടുന്നു എന്നതിനെ സ്വാധീനിച്ചേക്കാം. ശരീരത്തിന് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊർജ്ജം പോലെ തന്നെ പ്രധാനമാണ് മാനസികവും വൈകാരികവുമായ ഉന്മേഷം.

ശരീരം, വികാരങ്ങൾ, മനസ്സ്, ആത്മാവ് എന്നിങ്ങനെ നാല് തലങ്ങളിൽ നിന്നാണ് വ്യക്തിയുടെ മൊത്തത്തിലുള്ള ഊർജ്ജസ്വലത രൂപപ്പെടുന്നതെന്ന് കരുതാം. ഇവയിൽ ഏതെങ്കിലും ഒന്നിൽ അസന്തുലിതാവസ്ഥയുണ്ടായാൽ അത് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെയും ഉന്മേഷത്തെയും ബാധിച്ചേക്കാം.

ആവശ്യത്തിന് ഉറങ്ങിയിട്ടും പകൽ സമയത്ത് ക്ഷീണം അനുഭവപ്പെടുന്നവരുണ്ടാകും. ജോലിത്തിരക്കുകളും മാനസിക സമ്മർദവും ഏകാഗ്രതക്കുറവുമെല്ലാം ഇതിന് കാരണമായേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഉന്മേഷം വീണ്ടെടുക്കാൻ ചില ലളിതമായ ശീലങ്ങൾ സഹായിക്കും. ധ്യാനം, ശ്വസന വ്യായാമങ്ങൾ, നടത്തം, യോഗ എന്നിവയിലൂടെ ശരീരത്തിനും മനസ്സിനും പുതിയ ഊർജ്ജം നൽകാനാകും.

എന്തുകൊണ്ടാണ് ചില സമയങ്ങളിൽ കൂടുതൽ ക്ഷീണം അനുഭവപ്പെടുന്നത്?

ദിവസത്തിലുടനീളം ശരീരത്തിൻ്റെ ഊർജ്ജനില ഒരുപോലെയായിരിക്കില്ല. ഓരോ വ്യക്തിക്കും അവരുടേതായ ഉറക്ക-ഉണർവ് താളമുണ്ട്. രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി ഉണരുകയും ചെയ്യുന്നവരുണ്ട്, അതിനൊപ്പം അതിരാവിലെ എഴുന്നേൽക്കാൻ ഇഷ്ടപ്പെടുന്നവരുമുണ്ട്.

ഇതിന് പിന്നിൽ പ്രധാനമായും പ്രവർത്തിക്കുന്നത് ശരീരത്തിൻ്റെ ജൈവഘടികാരമായ സർക്കാഡിയൻ റിഥമാണ്. എപ്പോൾ ഉറങ്ങണം, എപ്പോൾ ഉണർന്നിരിക്കണം തുടങ്ങിയ കാര്യങ്ങൾ ക്രമീകരിക്കാൻ ഇത് സഹായിക്കുന്നു. പകൽ വെളിച്ചം കുറയുമ്പോൾ ഉറക്കത്തെ നിയന്ത്രിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ ഉൽപ്പാദനം വർധിക്കുകയും ശരീരം ഉറക്കത്തിനായി തയ്യാറെടുക്കുകയും ചെയ്യുന്നു.

ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ പലർക്കും ക്ഷീണവും ഉന്മേഷക്കുറവും അനുഭവപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ചെറിയൊരു മയക്കം സഹായകമായേക്കാം. 2023-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, രാത്രിയിൽ ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത യുവാക്കൾ 10 മുതൽ 60 മിനിറ്റ് വരെ മയങ്ങുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉറക്കക്ഷീണം കുറയ്ക്കാനും സഹായിക്കുന്നതായി കണ്ടെത്തിയിരുന്നു.

എന്നാൽ ഉറക്കം മാത്രമല്ല, ഉന്മേഷം വീണ്ടെടുക്കാൻ ഏതാനും മിനിറ്റുകൾ മെഡിറ്റേറ്റ് ചെയ്യുന്നതും ശ്വസന വ്യായാമങ്ങൾ ചെയ്യുന്നതും ഗുണകരമാണ്.

ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കുന്ന 4 മാർഗങ്ങൾ

നടത്തം ശീലമാക്കാം

മെഡിറ്റേറ്റ് ചെയ്യാൻ ഒരിടത്ത് അനങ്ങാതെ ഇരിക്കണമെന്നില്ല. നടക്കുമ്പോൾ ചുറ്റുപാടുകളിലും ഓരോ ചുവടിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയാണ് വാക്കിങ് മെഡിറ്റേഷൻ (Walking Meditation). ഇത് ഏകാഗ്രതയും മനസ്സിന്റെ ശാന്തതയും വർധിപ്പിക്കാൻ സഹായിക്കും. വെറുതെ പത്ത് മിനിറ്റ് നടക്കുന്നതുപോലും ഉന്മേഷം നൽകാം.

യോഗ

ശരീരത്തിന്റെ ചലനങ്ങളെയും ശ്വസനത്തെയും ഒരുപോലെ പ്രാധാന്യത്തോടെ കാണുന്ന പരിശീലനമാണ് യോഗ. ഇത് ശരീരവുമായുള്ള ബന്ധം മെച്ചപ്പെടുത്താനും മനസ്സിന് ശാന്തത നൽകാനും സഹായിക്കും. യോഗ പരിശീലിക്കുന്ന മുതിർന്നവരിൽ ഊർജ്ജനിലയിലും ക്ഷീണവുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ മെച്ചപ്പെട്ടതായി കണ്ടെത്തിയ പഠനങ്ങളുണ്ട്. സൂര്യനമസ്കാരം പോലുള്ള യോഗാഭ്യാസങ്ങൾ പത്ത് മിനിറ്റ് ചെയ്യുന്നതു പോലും ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകാൻ സഹായിച്ചേക്കാം.

മൈൻഡ്ഫുൾനസ്

പുറത്തുനിന്നുള്ള സാഹചര്യങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് നിരന്തരം ചിന്തിക്കുന്നത് മാനസികമായി ക്ഷീണിപ്പിക്കാം. ഇത്തരം സന്ദർഭങ്ങളിൽ കുറച്ചുനേരം സ്വന്തം ഉള്ളിലേക്ക് ശ്രദ്ധ തിരിക്കുന്നത് ഗുണകരമാണ്.

ശ്വസനത്തിലും ശരീരത്തിലെ അനുഭവങ്ങളിലും ഈ നിമിഷത്തിലെ ചിന്തകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ മനസ്സിനെ ശാന്തമാക്കാം. മെഡിറ്റേഷൻ്റെ ഭാഗമായി പരിശീലിക്കാവുന്ന ഈ രീതി തുടക്കക്കാർക്കും എളുപ്പത്തിൽ പരീക്ഷിക്കാവുന്നതാണ്.

നിഷേധാത്മക ചിന്തകൾക്ക് പകരം സ്വയം സ്നേഹത്തോടെയും കരുണയോടെയും സമീപിക്കാനും ശ്രമിക്കണം. നമ്മുടെ തെറ്റുകളെയും പ്രയാസങ്ങളെയും അംഗീകരിച്ച് മുന്നോട്ടുപോകുന്നത് മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും.

ശ്വസന വ്യായാമങ്ങൾ പരിശീലിക്കാം

ശ്വസനരീതികൾക്ക് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കാൻ കഴിയും. സമ്മർദം അനുഭവപ്പെടുമ്പോഴോ ക്ഷീണം തോന്നുമ്പോഴോ കുറച്ചുനേരം ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആശ്വാസം നൽകും.

2023-ൽ നടത്തിയ ഒരു പഠനത്തിൽ, ഒരു മാസത്തോളം ദിവസവും അഞ്ച് മിനിറ്റ് വീതം ശ്വസന വ്യായാമങ്ങൾ ചെയ്തവരിൽ മാനസികാവസ്ഥ മെച്ചപ്പെട്ടതായി കണ്ടെത്തി. ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതിനേക്കാൾ കൂടുതൽ സമയം പുറത്തേക്ക് വിടുന്നതിന് പ്രാധാന്യം നൽകുന്ന സൈക്ലിക് സൈയിംഗ് (Cyclic Sighing) എന്ന രീതിയാണ് പഠനത്തിൽ മികച്ച ഫലങ്ങൾ കാണിച്ചത്.

ദിവസം മുഴുവൻ ഉന്മേഷത്തോടെ തുടരാൻ വലിയ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരണമെന്നില്ല. ഇടയ്ക്കിടെ ചെറിയ ഇടവേളകൾ എടുക്കുക, കുറച്ചുനേരം നടക്കുക, ധ്യാനിക്കുക, ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക തുടങ്ങിയ ശീലങ്ങൾ ദിനചര്യയുടെ ഭാഗമാക്കാം.

4 Ways To Boost Your Energy Naturally With Meditation, Breathwork, And Mindful Movement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷൻ ചക്കകൊമ്പൻ ; മയക്കുവെടിയേറ്റ കാട്ടാന ഓടി ഡാമിൽ ചാടി, ബോട്ടിൽ പിന്തുടർന്ന് കരയ്ക്ക് കയറ്റി

ഉമ്മ രാത്രി കിടന്നുറങ്ങിയിരുന്നത് കിടക്കയുടെ അടിയില്‍ വാക്കത്തി വച്ചിട്ടാണ്; ഞങ്ങളെ നോക്കാന്‍ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്: ഹക്കീം ഷാജഹാന്‍

'സ്പിരിറ്റ്' തീർന്നാൽ ഉടൻ 'ആനിമൽ പാർക്ക്' ആരംഭിക്കും; അപ്ഡേറ്റ് പങ്കുവെച്ച് സന്ദീപ് റെഡ്ഡി വാങ്ക

'ഭർത്താവായാലും സഹോദരനായാലും അച്ഛനായാലും, സ്ത്രീകളെന്ത് ചെയ്യണമെന്ന് പറയാൻ ആരും ആളല്ല'

'അൽ പച്ചീനോയേക്കാളും ഡി നീറോയേക്കാളും മികച്ചവർ കമൽഹാസനും മമ്മൂട്ടിയും; സംശയമുണ്ടെങ്കിൽ ഫിലിമോഗ്രഫി പരിശോധിക്കൂ': സന്ദീപ് റെഡ്ഡി വാങ്ക