Rice and Potato, Wrong food Combinations Pinterest
Health

ചോറിനൊപ്പം ഉരുളക്കിഴങ്ങ്? ദിവസവും കഴിക്കുന്ന തെറ്റായ 5 ഭക്ഷണ കോമ്പിനേഷനുകൾ

രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം ചായ കുടിക്കുന്ന ശീലം മലയാളികളുടെ സ്ഥിരം പതിവാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രുചി നോക്കി കഴിക്കുന്ന പല ഭക്ഷണ കോമ്പിനേഷനും ഒരുപക്ഷെ നിങ്ങളുടെ ദഹനവ്യവസ്ഥയെ ആകെ താളം തെറ്റിക്കുന്നുണ്ടാകാം. ചിലത് പോഷക ആ​ഗിരണത്തെ ബാധിക്കാം. ഒരു ദിവസം കഴിച്ചതുകൊണ്ട് ഉണ്ടാകണമെന്നില്ല, പതിവാക്കിയാൽ ദീഘകാല അടിസ്ഥാനത്തിൽ ആരോഗ്യ സങ്കീർണതകൾ ഉണ്ടാകാം.

ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളിൽ ശ്രദ്ധിക്കേണ്ട അഞ്ച് കോമ്പിനേഷൻ

ചായയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്നത്

രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം ചായ കുടിക്കുന്ന ശീലം മലയാളികളുടെ സ്ഥിരം പതിവാണ്. എന്നാൽ ചായയിലെ ടാനിനുകളും മറ്റ് പോളിഫിനോളുകളും ഭക്ഷണത്തിലെ ഇരുമ്പിൻ്റെ ആഗിരണം കുറയ്ക്കാൻ സാധ്യതയുണ്ട്.

പ്രത്യേകിച്ച് സസ്യഭക്ഷണങ്ങളിൽ അടങ്ങിയ ഇരുമ്പിൻ്റെ ആഗിരണം. ഇരുമ്പിന്റെ കുറവുള്ളവരും വിളർച്ചയുള്ളവരും ഇരുമ്പ് ലഭിക്കുന്ന പ്രധാന ഭക്ഷണങ്ങൾക്കൊപ്പം ചായ കുടിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. ഭക്ഷണത്തിനും ചായയ്ക്കും ഇടയിൽ ഒന്നോ രണ്ടോ മണിക്കൂർ ഇടവേള നൽകുന്നത് ഗുണകരമാണ്.

ഭക്ഷണത്തിനൊപ്പം ധാരാളം വെള്ളം കുടിക്കുന്നത്

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ഭക്ഷണം വിഴുങ്ങാൻ സഹായിക്കുകയും ശരീരത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യും. എന്നാൽ ഒരേസമയം വളരെ വലിയ അളവിൽ വെള്ളം കുടിക്കുന്നത് ചിലരിൽ വയറുനിറഞ്ഞതുപോലുള്ള അസ്വസ്ഥതയുണ്ടാക്കാം. ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങളുള്ളവർക്ക് വലിയ അളവിൽ ഭക്ഷണവും വെള്ളവും ഒരുമിച്ച് കഴിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിൽ അളവ് ക്രമീകരിക്കണം.

ഇരുമ്പ് അടങ്ങിയ ഭക്ഷണത്തിനൊപ്പം പാൽ കുടിക്കുന്നത്

പാലിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. എന്നാൽ ഭക്ഷണത്തിനൊപ്പം കഴിക്കുമ്പോൾ ഇരുമ്പിൻ്റെ ആഗിരണം താൽക്കാലികമായി ബാധിക്കാം. അതുകൊണ്ട് ഇരുമ്പിന്റെ കുറവുള്ളവർ ഭക്ഷണത്തിലെ ചില കോമ്പിനേഷനുകൾ ശ്രദ്ധിക്കണമെന്ന് പറയുന്നത്.

എന്നാൽ പാലും ഇരുമ്പ് അടങ്ങിയ ഭക്ഷണവും ഒരുമിച്ച് കഴിക്കുന്നത് എല്ലായ്പ്പോഴും ദോഷകരമാണെന്നോ ദീർഘകാലാടിസ്ഥാനത്തിൽ ഇരുമ്പിന്റെ കുറവുണ്ടാക്കുമെന്നോ പറയാനാവില്ല. ഭക്ഷണത്തിലെ ആകെ പോഷകങ്ങളും ശരീരത്തിന്റെ ആവശ്യങ്ങളും പ്രധാനമാണ്.

പഴങ്ങൾ ഭക്ഷണത്തിന് പിന്നാലെ കഴിക്കുന്നത്

പഴങ്ങളിലെ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ശരീരത്തിന് നല്ലതാണ്. എന്നാൽ വലിയ അളവിൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ വീണ്ടും പഴങ്ങൾ കഴിക്കുമ്പോൾ ചിലർക്ക് വയറുനിറഞ്ഞ തോന്നൽ, ഗ്യാസ് തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെടാം.

ചോറിനൊപ്പം ഉരുളക്കിഴങ്ങ് പോലുള്ള അന്നജം കൂടുതലുള്ള ഭക്ഷണങ്ങൾ

ചോറിനൊപ്പം ഉരുളക്കിഴങ്ങ്, കപ്പ, ചേന തുടങ്ങിയവ നല്ല കോമ്പിനേഷൻ ആണ്. എന്നാൽ ചോറിനൊപ്പം അന്നജം കൂടുതലുള്ള മറ്റു ഭക്ഷണങ്ങളും വലിയ അളവിൽ കഴിക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണത്തിലെ ആകെ കാർബോഹൈഡ്രേറ്റിന്റെ അളവ് ഉയരാം. പ്രത്യേകിച്ച് പ്രമേഹമുള്ളവരിലും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കേണ്ടവരിലും ഭക്ഷണത്തിന്റെ അളവും ഘടനയും ശ്രദ്ധിക്കേണ്ടതുണ്ട്.

5 Common Food Combinations People Often Get Wrong

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനത്തെ സംഘർഷത്തിന് തുടക്കമിട്ടത് കൂവൽ: പന്തമേറും കുപ്പിയേറും നടന്നു; പൊലീസ് റിപ്പോർട്ട് പുറത്ത്

ഇടുക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് ട്രെയിനി നിയമനം; അഭിമുഖം ഒക്ടോബർ 15ന്

ലോഡ്ജിൽ കയറി യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു; യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു: പൊലീസ് ചമഞ്ഞെത്തിയ സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ

'എൻ്റെ മാനസിക വിഷമങ്ങളും ഡിപ്രഷനെയും പറ്റി തന്നെയാണ് സംസാരിക്കുന്നത്‌, പക്ഷേ വീഴ്ച പറ്റി'; 'ഓടും കുതിര ചാടും കുതിര'യെക്കുറിച്ച് ഫഹദ്

'ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് എന്തിനാണ് പൊള്ളുന്നത്?': നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ അതിശക്തമായ നടപടി; മുഖ്യമന്ത്രി