കാപ്പിയെ കൂടുതൽ പവർഫുൾ ആക്കുന്ന ചേരുവകൾ ( Coffee health benefits) പ്രതീകാത്മക ചിത്രം
Health

കാപ്പിയെ കൂടുതൽ പവർഫുൾ ആക്കും, 5 ചേരുവകൾ

കാപ്പിയെ കൂടുതൽ പോഷകസമൃദ്ധമാക്കുന്ന അഞ്ച് ചേരുവകൾ

സമകാലിക മലയാളം ഡെസ്ക്

തിവും കാപ്പിയില്‍ കുറച്ചു ട്വിസ്റ്റ് കൊണ്ടു വന്നാലോ, സിംപിളായ ചില ചേരുവകള്‍ കാപ്പിക്കൊപ്പം ചേര്‍ക്കുന്നത് നിങ്ങളുടെ കാപ്പിയെ ഇരട്ടി ആസ്വാദ്യകരവും ആരോഗ്യപ്രദവുമാക്കും. കാപ്പിയെ (Coffee health benefits) കൂടുതൽ പോഷകസമൃദ്ധമാക്കുന്ന അഞ്ച് ചേരുവകൾ ഇതാ.

കറുവപ്പട്ട

കറുവപ്പട്ട

രുചിക്ക് വേണ്ടി മാത്രമല്ല, ഒരു പ്രകൃതദത്ത ആന്റിഓക്സിഡന്റ് കൂടിയാണ്. കാപ്പിയിൽ അര ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത് ചേർക്കിന്നത് ശരീര വീക്കം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു സന്തുലിതമാക്കാനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കറുവപ്പട്ടയുടെ രുചി കാപ്പി കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നു.

കൊളാജൻ പൗഡർ

ചർമത്തിന്റെ ഇലാസ്തികത വർധിപ്പിക്കാനും, സന്ധികൾക്ക് പിന്തുണ നൽകുന്നതിനും കാപ്പിയിൽ അൽപം കൊളാജൻ പെപ്റ്റൈഡുകൾ ചേർക്കാം. ഇവയ്ക്ക് പ്രത്യേക രുചിയില്ലെങ്കിലും ദ്രാവകത്തിൽ എളുപ്പത്തിൽ ലയിക്കുന്നു. ഇത് പ്രഭാത ദിനചര്യ മെച്ചപ്പെടുത്തുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

നിങ്ങൾ ബുള്ളറ്റ് പ്രൂഫ് കോഫിയെ കുറിച്ച് കേട്ടിട്ടുണ്ടോ? കാപ്പിയിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ മീഡിയം ചെയിൻ ട്രൈ​ഗ്ലിസറൈഡ് (MCT) ഓയിൽ ചേർക്കുന്നത് കാപ്പിക്ക് ആരോ​ഗ്യകരമായ കൊഴുപ്പ് നൽകുന്നു. അത് ശ്രദ്ധ, ഊർജ്ജം, സംതൃപ്തി എന്നിവ വർധിപ്പിക്കാൻ സഹായിക്കും.

സസ്യാധിഷ്ഠിത പ്രോട്ടീൻ പൗഡർ

ഒരു സ്കൂപ്പ് മധുരമില്ലാത്ത സസ്യാധിഷ്ഠിത പ്രോട്ടീൻ കാപ്പിയിൽ ചേർക്കുന്നത്. ഇത് പേശികളുടെ ബലം വർധിപ്പിക്കാൻ സഹായിക്കുന്നു.

അസംസ്കൃത കൊക്കോ പൊടി

അസംസ്കൃത കൊക്കോ പൊടി

അസംസ്കൃത കൊക്കോ പൊടിയിൽ ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം തുടങ്ങിയ മാനസികാവസ്ഥ വർധിപ്പിക്കുന്ന സംയുക്തങ്ങൾ നിറഞ്ഞിരിക്കുന്നു. സാധാരണ കാപ്പിയിൽ ഒരു ടീസ്പൂൺ കൊക്കോ പൊടി ചേർക്കാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT