ചർമത്തിന് എക്സ്ട്ര കെയർ വേണ്ട കാലഘട്ടമാണ് ശൈത്യകാലം. തണുത്ത കാലാവസ്ഥ ചർമത്തെ കൂടുതൽ വരണ്ടതും സെൻസിറ്റീവുമാക്കുന്നു. ഇത് അകാല വാർദ്ധക്യത്തിന് കാരണമാകാം. എന്നാൽ ശരിയായ പരിപാലനത്തിലൂടെ ഈ പറഞ്ഞ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. രാവിലെ നമ്മൾ ചെയ്യുന്ന പല സാധാരണ ചർമസംരക്ഷണ ശീലങ്ങളും നിങ്ങളുടെ ചർമത്തെ വരണ്ടതാക്കാം.
മുഖം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നത്
തണുത്ത കാലാവസ്ഥയിൽ ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴികുന്നത് ആശ്വാസമായി തോന്നാമെങ്കിലും ചൂട് ചർമത്തിലെ അവശ്യ ലിപിഡുകളും സെറാമൈഡുകളും ഇല്ലാതാകാൻ കാരണമാകും. ഇത് ചർമത്തെ പെട്ടെന്ന് വരണ്ടതും പരുക്കനുമാക്കും.
മാത്രമല്ല, ചൂടുവെള്ളം ചർമത്തിന്റെ സ്വാഭാവിക ഈർപ്പം തടസപ്പെടുത്തുകയും വീക്കമുണ്ടാക്കുകയും ചെയ്യുന്നു. ഇത് കൊളാജൻ നഷ്ടത്തിന് കാരണമാകുന്നു. ചർമത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്തുന്നതിന് പച്ചവെള്ളത്തിൽ മുഖം കഴുകുന്നതാണ് നല്ലത്.
മോയ്സ്ചറൈസർ ഉപയോഗിക്കാതിരിക്കുന്നത്
ശൈത്യകാലത്ത് മോയ്സ്ചറൈസർ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഇത് ചർമത്തിൽ ഈർപം ലോക്ക് ചെയ്യാൻ സഹായിക്കും. സെറാമൈഡുകൾ, ഹൈലൂറോണിക് ആസിഡ്, നിയാസിനാമൈഡ്, പെപ്റ്റൈഡുകൾ തുടങ്ങിയവ അടങ്ങിയ മോസ്ചറൈസറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.
വിറ്റാമിൻ സി ഉപയോഗിക്കേണ്ട വിധം
വിറ്റാമിൻ സി സെറം ചർമത്തിലേക്ക് നേരിട്ട് പ്രയോഗിക്കുന്നത് അവ ചർമത്തെ വരണ്ടതാക്കാനോ പ്രകോപിപ്പികാനോ സാധ്യതയുണ്ട്. വിറ്റാമിൻ സി ഉപയോഗിക്കുന്നതിന് മുൻപ് ഒരു ഹൈഡ്രേറ്റിംഗ് സെറം പ്രയോഗിക്കുന്നത് നല്ലതാണ്.
പതയുന്ന ക്ലെൻസറുകൾ ഉപയോഗിക്കുക
ഉയർന്ന ഫോം, സൾഫേറ്റ് അധിഷ്ഠിത ക്ലെൻസറുകൾ ഉപയോഗിക്കുന്നത് ചർമത്തെ വൃത്തിയാക്കുമെങ്കിലും ചർമത്തെ പെട്ടെന്ന് വരണ്ടതാക്കാം. ഇത് ഒഴിവാക്കുന്നതിന്, മൃദുവായ, പിഎച്ച് ബാലൻസ്ഡ് ആയ ഒരു ക്ലെൻസർ ഉപയോഗിക്കുക.
കഫീൻ അമിതമായ പാനീയങ്ങൾ
ശൈത്യകാലത്ത് കാപ്പി, ചായ പോലെ കഫീൻ അടങ്ങിയ പാനീയങ്ങൾ അമിതമായി കുടിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമായേക്കും. രാവിലെ കാപ്പി കുടിക്കുന്നതിന് പകരം ഒരു ഗ്ലാസ് വെള്ളം കുടിക്കാം.
സൺസ്‌ക്രീൻ ഉപേക്ഷിക്കരുത്
ശൈത്യകാലത്തും സൺസ്ക്രീന‍്‍ സംരക്ഷണം പ്രധാനമാണ്. സൺസ്ക്രീൻ ഉപയോഗിക്കാതിരിക്കുന്നത് അകാല വാർദ്ധക്യത്തിന് കാരണമാകാം. മെച്ചപ്പെട്ട സംരക്ഷണത്തിന് ആന്റിഓക്സിഡന്റുകൾക്കൊപ്പം സൺസ്ക്രീൻ ഉപയോഗിക്കുക.
വരണ്ട ചർമത്തിൽ ഉല്‍പന്നങ്ങള്‍ പുരട്ടുമ്പോള്‍
റെറ്റിനോയിഡുകൾ, എക്സ്ഫോളിയേറ്റിങ് സെറം എന്നിവ ശൈത്യകാലത്ത് ചർമം മൃദുവാക്കുനെങ്കിലും അവയുടെ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുക. വരണ്ടതും നിർജ്ജലീകരണം സംഭവിച്ചതുമായ ചർമത്തിൽ ഇവ പ്രകോപനം വർധിപ്പിക്കും, ഇത് മൈക്രോ-ഇൻഫ്ലമേഷന് കാരണമാകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates