എല്ലാ രോഗങ്ങൾക്കും തീർച്ചയായും ലക്ഷണങ്ങൾ ഉണ്ടാകും. എന്നാൽ ചിലത് വളരെ നേരിയതോ അല്ലെങ്കിൽ മറ്റ് രോഗങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതോ ആകാം. അത്തരം ഒരു അനുഭവമാണ് ഹൈദ്രബാദിലെ കാൻസർ സർജൻ ആണ് ഡോ. അർജുൻ ശങ്കരന്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്.
48കാരിയായ സ്ത്രീ വയറ്റിൽ ഗ്യാസ് കയറിതാണെന്ന് കരുതി ആഴ്ചകളോളം അതിനുള്ള മരുന്നു കഴിച്ചു. കുറയാതെ വന്നപ്പോൾ നടത്തിയ വിശദ പരിശോധനയിലാണ് അവർക്ക് ഓവേറിയൻ അഥവാ അണ്ഡാശയ കാൻസർ ആണെന്ന് കണ്ടെത്തിയത്. പ്രാരംഭ ഘട്ടമായതിനാൽ ചികിത്സയും എളുപ്പമായിരുന്നു. വയറിന് മുറുക്കം, പെട്ടെന്ന് വയറുനിറഞ്ഞ തോന്നല്‍, തുര്‍ച്ചയായി മൂത്രമൊഴിക്കണമെന്ന തോന്നൽ എന്നീ മൂന്ന് ലക്ഷണങ്ങളായിരുന്നു അവർക്ക് ഉണ്ടായിരുന്നതെന്നും ഡോക്ടർ കുറിക്കുന്നു.
ഒവറിയിലെയോ ഫലോപ്പിയന്‍ യൂബിലെയോ അബ്‌ഡോമിനല്‍ ആവരണത്തിലെ ഭാഗങ്ങളിലെയോ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുന്നതാണ് കാന്‍സര്‍ ആയി രൂപപ്പെടുന്നത്. പലപ്പോഴും ഓവേറിയന്‍ കാന്‍സര്‍ ലക്ഷണങ്ങള്‍ ദൈനംദിന ദഹന സമ്പന്ധമായ പ്രശ്‌നമായോ ആര്‍ത്തവ പ്രശ്‌നമായോ അനുഭവപ്പെടാം. അതുകൊണ്ട് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടര്‍ച്ചയായി വീക്ഷിക്കുക എന്നതാണ് ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയാനുള്ള പ്രധാന മാര്‍ഗം.
ബ്ലോട്ടിങ്, വയറുവേദന, പെട്ടെന്ന് വയറു നിറഞ്ഞതോന്നല്‍, തുടര്‍ച്ചയായ മൂത്രമൊഴിക്കാനുള്ള തോന്നല്‍ എന്നീ നാല് ലക്ഷണങ്ങൾ തുടർച്ചയായി മൂന്ന് ആഴ്ചയിൽ കൂടുതൽ വരുന്നുണ്ടെങ്കിൽ സ്ത്രീകൾ ഇത് അവഗണിക്കരുത്. ഇതൊരുപക്ഷെ മൂത്രാശയ അണുബാധയുടെയോ പിഎംഎസ്, മെനോപോസ്, ഇറിറ്റേറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം എന്നിവയുടെ ലക്ഷണമായി തെറ്റിദ്ധരിക്കാം.
വല്ലപ്പോഴുമുള്ള പ്രശ്‌നങ്ങളെക്കാള്‍ ഒവേറിയന്‍ കാന്‍സര്‍ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുന്നതാണ്, അതായത് ആഴ്ചകളോളം ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായിരിക്കും.
കാരണമറിയാത്ത അമിതമായ ക്ഷീണം
മലവിസർജ്ജന രീതിയിലുള്ള മാറ്റങ്ങൾ (ഉദാഹരണത്തിന്, പുതുതായി ഉണ്ടാകുന്ന മലബന്ധം അല്ലെങ്കിൽ വയറിളക്കം)
നടുവേദന
ലൈംഗിക ബന്ധത്തിനിടയിലുള്ള വേദന
ആർത്തവവിരാമത്തിന് ശേഷം ഉണ്ടാകുന്ന അസാധാരണമായ യോനീസ്രാവം അല്ലെങ്കിൽ രക്തസ്രാവം
കാരണമറിയാത്ത ശരീരഭാരം കുറയുക അല്ലെങ്കിൽ കാലുകളിൽ നീര് വരിക
അണ്ഡാശയങ്ങൾ ഉദരഭാഗത്തുള്ള പെൽവിക് അറയിൽ, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയോട് ചേർന്ന് കിടക്കുന്നതിനാൽ ഓവേറിയൻ കാൻസർ പലപ്പോഴും ദഹനസംബന്ധമായ പ്രശ്നങ്ങളുമായി സാമ്യമുള്ള ലക്ഷണങ്ങൾ പ്രകടമാക്കുന്നു.
അസാധാരണമായ കോശങ്ങൾ വളരുകയോ പടരുകയോ ചെയ്യുമ്പോൾ, അവ ദഹനവ്യവസ്ഥയിൽ സമ്മർദ്ദം ചെലുത്തുകയും ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കാൻ കാരണമാവുകയും ചെയ്യുന്നു. ഇത് ഇറിറ്റബിൾ ബൗവൽ സിൻഡ്രോം (IBS), ആസിഡ് റിഫ്ലക്സ്, അല്ലെങ്കിൽ വിട്ടുമാറാത്ത മലബന്ധം എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങളിലേക്ക് നയിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates