Blood Pressure Pexels
Health

മരുന്നില്ലാതെ 'ബിപി' കുറയ്ക്കാം, മുന്തിരിയും ആപ്പിളും ഡാര്‍ക്ക് ചോക്ലേറ്റും... ഫ്ലേവനോൾസ് അത്ര ചില്ലറക്കാരനല്ല

ഹൃദ്രോ​ഗങ്ങൾ വരാനുള്ള ഒരു പ്രധാന ഘടകവും ഉയർന്ന രക്തസമ്മർദമാണ്.

സമകാലിക മലയാളം ഡെസ്ക്

യർന്ന രക്തസമ്മർദത്തെ പലപ്പോഴും നിശബ്ദ കൊലയാളിയെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വിശേഷിപ്പിക്കാറ്. ലോകത്താകമാനം 128 കോടി ജനങ്ങളിൽ രക്തസമ്മർദം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൃദ്രോ​ഗങ്ങൾ വരാനുള്ള ഒരു പ്രധാന ഘടകവും ഉയർന്ന രക്തസമ്മർദമാണ്. രക്തസമ്മർദത്തെ നിയന്ത്രിക്കാൻ ജീവിതശൈലിയിലെ മാറ്റങ്ങൾ, പ്രത്യേകിച്ച് ഭക്ഷണക്രമം, വ്യായാമം എന്നിവയാണ് ആരോ​ഗ്യ വിദ​ഗ്ധർ ശുപാർശ ചെയ്യുന്നത്.

രക്തസമ്മർദം കുറയ്ക്കാൻ സിംപിൾ ടെക്നിക്

മറ്റ് പല അസുഖങ്ങള്‍ അല്ലെങ്കില്‍ തളര്‍ച്ചയും ക്ഷീണവും അധികമാവുകയും ചെയ്യുമ്പോഴാണ് പലപ്പോഴും രക്തസമ്മര്‍ദം പരിശോധിക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയാരോഗ്യത്തെ ബാധിക്കുകയും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗം ദൈനംദിന ഡയറ്റിൽ ഫ്ലേവൻ-3-ഓൾ അടങ്ങിയ ഭക്ഷണങ്ങൾ ചേർക്കുക എന്നതാണ്.

നിരവധി പഠനങ്ങള്‍ ഇത് മികച്ചതാണെന്ന് തെളിയിച്ചിട്ടുണ്ട്. ഫ്ലേവനോൾസ് അല്ലെങ്കിൽ കാറ്റെച്ചിനുകൾ എന്നും അറിയപ്പെടുന്ന ഫ്ലേവനോയിഡ് കുടുംബത്തിൽ പെടുന്ന പ്രകൃതിദത്ത സസ്യ സംയുക്തങ്ങളാണ് ഫ്ലേവൻ-3-ഓളുകൾ. ചെടികൾക്ക് അവയുടെ നിറം നൽകുന്നതിലും സൂര്യപ്രകാശത്തിൽ നിന്നും കീടങ്ങളിൽ നിന്നും സസ്യങ്ങളെ സംരക്ഷിക്കുന്നതിലും സഹായിക്കുന്നത് ഫ്ലേവൻ-3-ഓൾ ആണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് 2022-ൽ നടത്തിയ കോസ്മോസ് ട്രയലിൽ (കൊക്കോ സപ്ലിമെന്റ് ആൻഡ് മൾട്ടിവിറ്റാമിൻ ഔട്ട്കംസ് സ്റ്റഡി) വ്യക്തമാക്കുന്നു.

മൾട്ടിവിറ്റാമിൻ സപ്ലിമെന്റുകളെക്കാൾ കൊക്കോ ഫ്ലേവനോളുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണങ്ങൾ 27 ശതമാനം കുറച്ചതായി പഠനം കണ്ടെത്തിയിരുന്നു. 145-ഓളം പഠനങ്ങൾ വിലയിരുമ്പോൾ ഫ്ലേവൻ-3-ഓളുകൾ പതിവായി കഴിക്കുന്നവരിൽ രക്തസമ്മർദം കുറയുന്നതാണ് കണ്ടെത്തി. രക്തസമ്മർദ മരുന്നുകൾ ചെയ്യുന്ന ഫലവുമായി ഇത് യോജിച്ചു നിൽക്കുന്നുവെന്നും ​ഗവേഷകർ പറയുന്നു. കൂടാതെ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

ഫ്ലേവൻ-3-ഓൾ അടങ്ങിയ ഭക്ഷണങ്ങൾ

കൊക്കോ, ഗ്രീൻ ടീ, ബ്ലാക്ക് ടീ, മുന്തിരി, ആപ്പിൾ, ബെറിപ്പഴങ്ങൾ, ഡാർക്ക് ചോക്ലേറ്റ് എന്നിവയിൽ ഫ്ലേവൻ-3-ഓൾ പ്രകൃതിദത്തമായി അടങ്ങിയിട്ടുണ്ട്.

ഫ്ലേവൻ-3-ഓൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കുന്നതു കൊണ്ടുള്ള പാർശ്വഫലങ്ങൾ അപൂർവമാണെന്നും ഇത് സുരക്ഷിതമാണെന്നും ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാലും ഇതിൽ കൂടുതൽ പഠനം ആവശ്യമാണ്. പ്രത്യേകിച്ച് പ്രമേഹരോഗികളിൽ, ഫലങ്ങൾ സ്ഥിരത കുറഞ്ഞവയായിരുന്നു. ഫ്ലേവൻ-3-ഓളുകൾ മരുന്നുകളുമായി എങ്ങനെ ഇടപഴകുന്നുവെന്നും മറ്റ് ആരോഗ്യകരമായ ശീലങ്ങളുമായി സംയോജിപ്പിക്കുമ്പോൾ ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമോ എന്നും വിലയിരുത്തേണ്ടതുണ്ട്.

Foods which contain Flavan-3-ols could help lower blood pressure and improve blood vessel function.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT