Menaka Suresh Diet Secrete Instagram
Health

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

പണ്ട് ഇതെല്ലാം കഴിക്കുമായിരുന്നു, അമ്പതു വയസ്സു കഴിഞ്ഞപ്പോഴേക്കും ദിനചര്യയെല്ലാം മാറി'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

എൺപതുകളിലെ മലയാള സിനിമകളിൽ നിറഞ്ഞു നിന്ന താരമാണ് മേനക. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ നിർമാതാവ് സുരേഷ് കുമാറുമായുള്ള വിവാഹ ശേഷം അവർ സിനിമയിൽ നിന്ന് ഇടവേളയെടുത്തു. എന്നാൽ അന്നും ഇന്നും മേനകയുടെ സൗന്ദര്യത്തിനും ഫിറ്റ്നസ്സിനും മാറ്റമുണ്ടായിട്ടില്ല. 62-ാം വയസ്സിലും ഈ സൗന്ദര്യം ഇങ്ങനെ സംരക്ഷിക്കുന്നതിന്റെയും ഫിറ്റ്നസ് നിലനിർത്തുന്നതിന്റെയും രഹസ്യം വെളിപ്പെടുത്തുകയാണ് താരം.

'ഞാൻ ഹാപ്പി ആണ്, അതാണ് എന്റെ ആരോ​ഗ്യ'ത്തിന്റെ രഹസ്യമെന്ന് ആനീസ് കിച്ചൺ എന്ന പരിപാടിയിൽ നടി ആനിയുമായി നടത്തിയ അഭിമുഖത്തിൽ മേനക പറയുന്നു. വളരെ ചിട്ടയായ ജീവിതരീതിയാണ് തന്റേത്. പണ്ട് മുതലേ വെജിറ്റേറിയൻ ആണ്. മുൻപ് ഭക്ഷണക്കാര്യത്തിൽ അത്ര നിർബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല, എന്നാൽ അ‍മ്പതു വയസ്സു കഴിഞ്ഞതോടെ ദിനചര്യയിലെല്ലാം വ്യത്യാസങ്ങൾ വന്നു തുടങ്ങിയെന്നും മേനക പറഞ്ഞു.

ഭക്ഷണം കഴിക്കുന്നതിന്റെ ടൈമിങ്

'രാവിലെ നാലര-അഞ്ച് മണിയാകുമ്പോൾ ഉണരും. പ്രാർത്ഥനയും യോ​ഗ പരിശീലനത്തിനും ശേഷം ഏഴര-എട്ട് മണിയാകുമ്പോൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കും. അത് നിർബന്ധമാണ്. ഉച്ചയ്ക്ക് 12-12.30 മണി ആകുമ്പോൾ ഉച്ചഭക്ഷണവും കഴിക്കും. വീട്ടിൽ എല്ലാവരും കഴിക്കാൻ താമസിക്കും, എന്റെ അമ്മ രണ്ട് മണിയാകും കഴിക്കാൻ, സുരേഷേട്ടൻ 2.30-3.00 മണിയാകും.

പക്ഷെ ഞാൻ മറ്റാരെയും നോക്കാറില്ല. കൃത്യസമയത്ത് ഭക്ഷണം കഴിക്കും. അത്താഴം ആറര-ഏഴ് മണിയാകുമ്പോൾ പൂർത്തിയാക്കും. രാത്രി ​​ഗ്രീൻ കുടിക്കുന്ന ശീലമുണ്ട്. രാത്രി ഒമ്പതു-ഒമ്പതരയോടെ ഞാൻ ഉറങ്ങും.'-മേനക പറയുന്നു.

'ഇന്നും തറയിലിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഉറങ്ങുന്നതിന് മുൻപ് മനസ്സ് ശാന്തമാക്കും. ഇങ്ങനെയാണ് എന്റെ ദിനചര്യ. പുറത്തു പോകുമ്പോൾ ഭർത്താവും മക്കളും കഴിയാക്കും. വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതെ ആകുമെന്ന് പരസ്യത്തിൽ പറയുന്ന പോലെയാണ്, കൃത്യസമയത്ത് എനിക്ക് ഭക്ഷണം കഴിക്കണം.'

'വൈകുന്നേരം ഒരു അര മണിക്കൂറൊക്കെ നടക്കാൻ പോകുന്ന ശീലവുമുണ്ട്. മധുരം ഒന്നും കഴിക്കില്ല. കാർബ്സ് കുറവാണ് കഴിക്കുന്നത്. ​ഗ്ലൂട്ടൺ അടങ്ങിയ ഭക്ഷണങ്ങളും പൂർണമായി ഡയറ്റിൽ നിന്ന് ഒഴിവാക്കി. പണ്ട് ഇതെല്ലാം കഴിക്കുമായിരുന്നു, അമ്പതു വയസ്സു കഴിഞ്ഞപ്പോഴേക്കും ദിനചര്യയെല്ലാം മാറി'.

'ആദ്യകാലങ്ങളിൽ അത്താഴം ആറരയ്ക്ക് കഴിച്ചു കൊണ്ടിരുന്നപ്പോൾ, എനിക്ക് തോന്നുമായിരുന്നു, അയ്യോ രാത്രി വിശക്കുമല്ലോ, പക്ഷെ അത് മനസ്സിന്റെ പ്രശ്നമാണ്. പാതിരാത്രി ഒരു മണിക്കൊക്കെ അങ്ങനെ വിശന്നിട്ട് പഴം എടുത്ത് കഴിച്ചിരുന്നു.' എന്നാൽ ആ ചിന്താ​ഗതി മാറ്റി തുടങ്ങിയപ്പോൾ വിശപ്പ് നിയന്ത്രണത്തിലായെന്നും താരം പറയുന്നു.

Actress Menaka sharing her diet and fitness secrete

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

'പ്രതിവര്‍ഷം 3700 റോഡ് അപകടമരണങ്ങള്‍'; മമ്മൂട്ടി റോഡ് സേഫ്റ്റി മിഷന്‍ അംബാസഡര്‍

ശബരിമല തീര്‍ത്ഥാടനം: ഭക്ഷ്യവസ്തുക്കളുടെ വിലയിലും തൂക്കത്തിലും കൃത്രിമത്വം പാടില്ല; വിലവിവര പട്ടിക 6 ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം

Today's Rashi Phalam November 05|കലാരംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും, സഹോദരങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിന് പരിഹാരമുണ്ടാകും

കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് അവസാനിപ്പിക്കുക, ക്ഷമ കാണിക്കുക