തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അദിതി റാവു ഹൈദരലി. അഭിനയമികവിനൊപ്പം സൗന്ദര്യത്തിനും ഫിറ്റ്നസിനും ഏറെ പ്രാധാന്യം നൽകുന്ന താരം കൂടിയാണ് അദിതി. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിൽ തന്റെ ഭക്ഷണരീതിയും വ്യായാമത്തെ കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു.
വൈകുന്നേരം ഏഴ് മണിക്കു മുൻപ് ഭക്ഷണം കഴിക്കുക എന്നതാണ് ഇപ്പോൾ പിന്തുടരുന്ന രീതി. എന്നാൽ പലപ്പോഴും അതിന് സാധിക്കാറില്ല. എങ്കിലും അത്താഴം വളരെ ലഘുനായിരിക്കാൻ താൻ ശ്രദ്ധിക്കാറുണ്ടെന്നും അവർ പറയുന്നു. മീനോ ചെമ്മീനോ ഉണ്ടെങ്കിൽ തനിക്ക് നിയന്ത്രിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.
ഇഡ്ഡലി ആണ് ഇഷ്ടവിഭവം. രാവിലെ ബ്രേക്ക്ഫാസ്റ്റിന് മുട്ട ഉള്‍പ്പെടുത്തുന്നതും പതിവാണ്. ഉച്ചഭക്ഷണം അധികവും സസ്യാഹാരമായിരിക്കും. ക്വിനോവ, ദാൽ-ചാവൽ (പരിപ്പും ചോറും), സബ്ജി തുടങ്ങിയവയാണ് ഉച്ചയ്ക്ക് കഴിക്കാറുള്ളത്. ലഘുഭക്ഷണമായി മഖാന കഴിക്കാൻ ഇഷ്ടമാണ്.
മീൻ, സൂപ്പ്, ചിക്കൻ കട്‌ലറ്റ്, കബാബ് തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളാണ് അത്താഴത്തിന് തിരഞ്ഞെടുക്കാറ്. ഭക്ഷണക്കാര്യത്തില്‍ ഒരുക്കലും കര്‍ശന നിബന്ധന വയ്ക്കാറില്ല. മനസ് സന്തോഷമായിരിക്കണം എന്നതാണ് പ്രധാനം. അതുകൊണ്ട് തന്നെ ചോക്ലേറ്റോ പാനി പൂരിയോ കഴിക്കാന്‍ തോന്നിയാല്‍ താന്‍ കഴിക്കാറുണ്ടെന്നും അദിതി പറയുന്നു.
യോഗയും നൃത്തവുമാണ് തന്റെ ശാരീരിക ആരോഗ്യവും വഴക്കവും നിലനിർത്താൻ ഏറ്റവും സഹായിക്കുന്നതെന്ന് താരം തുറന്നു പറയുന്നു. എന്നാൽ എല്ലാ ദിവസവും ഓരേ തരത്തിലുള്ള വർക്ക്ഔട്ട് ചെയ്യാൻ മടുപ്പാണ്. ദിവസവും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാണ് താൽപര്യമെന്നും അവര്‍ പറയുന്നു.
ലഘുവായ അത്താഴം എന്നാൽ കുറഞ്ഞ അളവിൽ അന്നജവും, അനാരോഗ്യകരമായ കൊഴുപ്പും ഒഴിവാക്കി, കൂടുതൽ പച്ചക്കറികളും ലീൻ പ്രോട്ടീനും ഉൾപ്പെടുത്തുക എന്നതാണ്. ഇത് ദഹനം എളുപ്പമാക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. സ്ഥിരമായി ലഘുവായ അത്താഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും, ഉറക്കം ശരിയാക്കാനും, മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates