Parkinson's disease പ്രതീകാത്മക ചിത്രം
Health

2050ല്‍ രോഗികളുടെ എണ്ണം ഇരട്ടിയാകും, ചെറുപ്പക്കാരിലും പാർക്കിൻസൺസ് രോ​ഗം, വിറയലും വിഷാദവും തുടക്കത്തിലെ ശ്രദ്ധിക്കണം

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍ വിറയൽ, കാഠിന്യം, അക്കിനേഷ്യ, പോസ്ചറൽ അസ്ഥിരത (സന്തുലിതാവസ്ഥ നിലനിർത്താനുള്ള ബുദ്ധിമുട്ട്) തുടങ്ങിയവയാണ്.

ഹേമന്ത് കുമാർ റൗത്ത്

വിറയല്‍, ചലനപ്രശ്നങ്ങള്‍ എന്നിവയില്‍ തുടങ്ങി ഒരാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന രോഗാവസ്ഥയാണ് പാർക്കിൻസൺസ് രോ​ഗം. വാര്‍ദ്ധക്യ ലക്ഷണമായി പലരും തള്ളിക്കളഞ്ഞിരുന്ന പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങള്‍ ഇന്ന് ചെറുപ്പക്കാരെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ ഒരു ലക്ഷം ആളുകളില്‍ ഏതാണ്ട് 15 മുതൽ 43 വരെ ആളുകളില്‍ പാര്‍ക്കിന്‍സണ്‍സ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്.

എന്താണ് പാര്‍ക്കിന്‍സണ്‍സ് രോഗം

അൽഷിമേഴ്‌സിന് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന ന്യൂറോഡീജനറേറ്റീവ് ഡിസോർഡറാണ് പാർക്കിൻസൺസ് രോ​ഗം. തലച്ചോറില്‍ ഡോപ്പമിന്‍ ഉത്പാദിപ്പിക്കുന്ന ന്യൂറോണുകള്‍ക്ക് ക്രമേണ ഉണ്ടാകുന്ന തകരാറു മൂലമാണ് പാര്‍ക്കിന്‍സണ്‍സ് രോഗം വികസിക്കുന്നത്. സുഗമവും ഏകോപിതവുമായ പേശി ചലനങ്ങൾക്ക് അത്യാവശ്യമായ ഒരു ന്യൂറോട്രാന്‍സ്മിറ്ററാണ് ഡോപ്പമിന്‍. ഡോപ്പമിന്‍ അളവ് കുറയുമ്പോൾ, മോട്ടോർ പ്രവർത്തനങ്ങൾ തകരാറിലാകുന്നു, ഇത് നിയന്ത്രിക്കാനാവാത്ത നിരവധി ലക്ഷണങ്ങളിലേക്ക് നയിക്കുന്നു.

പാർക്കിൻസൺസ് സാധാരണയായി 60 വയസിന് മുകളിലുള്ളവരെയാണ് ബാധിക്കുന്നത്. എന്നാല്‍ 50 വയസിന് താഴെയുള്ള ചെറുപ്പക്കാരിലും ഈ രോഗാവസ്ഥ റിപ്പോർട്ട് ചെയ്യാറുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. 2040 ആകുമ്പോഴേക്കും ആഗോളതലത്തിൽ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണമായി പാർക്കിൻസൺസ്, അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾ കാൻസറിനെ മറികടക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്.

ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനത്തില്‍ 2050 ആകുമ്പോഴേക്കും ലോകത്ത് പാർക്കിൻസൺസ് രോഗ ബാധിതര്‍ 25.2 ദശലക്ഷത്തിലെത്തുമെന്നാണ്, അതായത് 2021നെ അപേക്ഷിച്ച് 112 ശതമാനം കൂടുതല്‍. ഇതില്‍ 6.8 ദശലക്ഷം രോഗികള്‍ ഇന്ത്യയിലായിരിക്കുമെന്നും പഠനം ചൂണ്ടാക്കാണിക്കുന്നു.

രോഗ ലക്ഷണങ്ങള്‍

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍ TRAP എന്നാണ് വിശേഷിപ്പിക്കുന്നത്. വിറയൽ, കാഠിന്യം, അക്കിനേഷ്യ, പോസ്ചറൽ അസ്ഥിരത (സന്തുലിതാവസ്ഥ നിലനിർത്താനുള്ള ബുദ്ധിമുട്ട്) തുടങ്ങിയ മോട്ടോർ ലക്ഷണങ്ങളാണ്.

ചില രോഗികളിൽ വിഷാദം, ഉത്കണ്ഠ, ഉറക്ക അസ്വസ്ഥതകൾ, വൈജ്ഞാനിക വൈകല്യം, മലബന്ധം, മണം നഷ്ടപ്പെടൽ (അനോസ്മിയ) തുടങ്ങിയ ചലനേതര ലക്ഷണങ്ങളും കാണപ്പെടുന്നു.

രോഗാവസ്ഥയുടെ പ്രാരംഭ ലക്ഷണങ്ങള്‍ സൂഷ്മമായതു കൊണ്ട് പലപ്പോഴും വാര്‍ദ്ധക്യ ലക്ഷണങ്ങളായോ സമ്മര്‍ദത്തിന്‍റെ ലക്ഷണങ്ങളായോ തെറ്റിദ്ധരിക്കാറുണ്ട്. വിറയൽ ആണ് ഒരു പ്രധാന ലക്ഷണം. വിശ്രമത്തിലായിരിക്കുന്ന സമയത്ത് ശരീരത്തിന്റെ അല്ലെങ്കില്‍ കൈയിലോ വിരലിലോ ഒരു വശത്ത് നിന്നാണ് സാധാരണയായി ആരംഭിക്കുന്നത്. എന്നാല്‍ മോട്ടോർ ലക്ഷണങ്ങൾ ആരംഭിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചിലപ്പോള്‍ ചലനേതര ലക്ഷണങ്ങള്‍ ആരംഭിക്കാമെന്ന് ബംഗളൂരുവിലെ ആസ്റ്റർ ആർവി ആശുപത്രിയിലെ ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. സൗമ്യ എം.

ഉത്കണ്ഠ, ഉറക്ക അസ്വസ്ഥതകൾ തുടങ്ങിയ ലക്ഷണങ്ങള്‍ വൈജ്ഞാനിക തകർച്ചയുടെ ലക്ഷണങ്ങളുമായി തെറ്റിദ്ധരിക്കുന്നു. സ്പെഷ്യലിസ്റ്റുകൾ അല്ലാത്ത ഡോക്ടർമാർക്ക് പലപ്പോഴും ഈ ലക്ഷണങ്ങള്‍ പാർക്കിൻസൺസുമായി ബന്ധപ്പെട്ടുത്താന്‍ കഴിയില്ല. ഇത് രോഗനിർണയം വൈകിപ്പിക്കുന്നു. ഒരു രക്തപരിശോധനയിലൂടെയോ സ്കാനിങ്ങിലൂടെയോ പാർക്കിൻസൺസ് രോഗം കണ്ടെത്താന്‍ കഴിയില്ല. പാർക്കിൻസൺസ് രോഗനിർണയം പ്രധാനമായും ക്ലിനിക്കൽ രീതിയിലാണ് നടത്തുന്നത്. ന്യൂറോളജിസ്റ്റ് സാധാരണയായി ലക്ഷണങ്ങൾ, മെഡിക്കൽ ചരിത്രം, ശാരീരിക പരിശോധനകൾ എന്നിവയുടെ സംയോജനമാണ് വിലയിരുത്തുന്നത്.

DaTscan എന്നറിയപ്പെടുന്ന ഒരു പ്രത്യേക ന്യൂക്ലിയർ ഇമേജിങ് സ്കാൻ തലച്ചോറിലെ ഡോപ്പമിന്‍ പ്രവർത്തനം വിലയിരുത്താന്‍ സഹായിക്കും. ഡോപ്പമിന്‍ അളവു വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകളാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് പ്രധാനമായും നല്‍കുക. സിൻഡോപ്പ എന്നറിയപ്പെടുന്ന ഡോപാമൈൻ സപ്ലിമെന്റേഷനാണ് വ്യാപകമായി ഉപയോഗിക്കുന്നതെന്ന് ഭുവനേശ്വറിലെ ഐഎംഎസ് ഹോസ്പിറ്റല്‍ ന്യൂറോ മെഡിസിൻ വിഭാഗത്തിലെ പ്രൊഫസർ ഡോ. ലുലുപ് കുമാർ സാഹൂ പറയുന്നു. സിൻഡോപ്പയിൽ പല രോഗികൾക്കും പ്രയോജനപ്പെടുമെങ്കിലും, അതിന്റെ ഫലം ഒരു ചെറിയ കാലയളവ് മാത്രമായിരിക്കും നിലനിൽക്കുക. ലെവോഡോപ്പ, കാർബിഡോപ്പയുമായി സംയോജിപ്പിച്ച്, സാധാരണയായി ഉപയോഗിക്കുന്ന മറ്റൊരു മരുന്നാണ്. ഇത് ഡോപ്പമിന്‍ നിറയ്ക്കാൻ സഹായിക്കുകയും പേശികളുടെ നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ ഇതിന്റെ ദീർഘകാല ഉപയോഗം ഡിസ്കീനിയ പോലുള്ള പാർശ്വഫലങ്ങൾക്ക് കാരണമാകും.

മാഗ്നറ്റിക് റെസൊണൻസ്-ഗൈഡഡ് ഫോക്കസ്ഡ് അൾട്രാസൗണ്ട്; ഡീപ് ബ്രെയിൻ സ്റ്റിമുലേഷന്‍

പാർക്കിൻസൺസ് ചികിത്സയിൽ ഉണ്ടായ പ്രധാന രണ്ട് മുന്നേറ്റങ്ങളാണ് മാഗ്നറ്റിക് റെസൊണൻസ്-ഗൈഡഡ് ഫോക്കസ്ഡ് അൾട്രാസൗണ്ട് (MRgFUS) ഉം ഡീപ് ബ്രെയിൻ സ്റ്റിമുലേഷനും (DBS).

ഫോക്കസ്ഡ് അൾട്രാസൗണ്ട്; ചുറ്റുമുള്ള ആരോഗ്യകരമായ കലകളെ ബാധിക്കാതെ, തരംഗങ്ങൾ ഉപയോഗിച്ച് വിറയലിന് കാരണമായ തലച്ചോറിലെ കലകളുടെ ചെറിയ ഭാഗങ്ങളെ ലക്ഷ്യം വച്ച് നശിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അനസ്തേഷ്യ, ശസ്ത്രക്രിയ പോലുള്ളവയുടെ ആവശ്യം ഇതിനുണ്ടാകില്ല. ആയിരത്തിലധികം ഫോക്കസ് ചെയ്ത അൾട്രാസൗണ്ട് ഊർജ്ജ ബീമുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഉയർന്ന റെസല്യൂഷനുള്ള എംആർഐ ഇമേജിങ്ങിന്‍റെ സഹായത്തോടെ ചികിത്സ ലക്ഷ്യമിടുന്ന കലയുടെ താപനില ഒരു ഘട്ടത്തിലേക്ക് ഉയർത്തുന്നു. ഇത് വിറയലിന് കാരണമാകുന്ന അസാധാരണമായ മസ്തിഷ്ക സർക്യൂട്ടുകളെ തടസ്സപ്പെടുത്തുന്നു. മിക്ക രോഗികളിലും ചികിത്സ ഉടന്‍ തന്നെ ഫലം കാണുന്നു. വിറയലിൽ ഗണ്യമായ കുറവു അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാല്‍ 25 ലക്ഷം വരെയാണ് ചികിത്സ ചെലവ്.

ഡീപ് ബ്രെയിൻ സ്റ്റിമുലേഷന്‍: എംആർഐയുടെ സഹായത്താല്‍ സബ്തലാമിക് ന്യൂക്ലിയസ് അല്ലെങ്കിൽ ഗ്ലോബസ് പാലിഡസ് പോലുള്ള തലച്ചോറിന്‍റെ പ്രത്യേക മേഖലകളില്‍ ഇലക്ട്രോഡുകൾ സ്ഥാപിക്കുകയാണ് ഈ രീതിയില്‍ ചെയ്യുന്നത്. ഈ ഇലക്ട്രോഡുകൾ തലച്ചോറിന്റെ അസാധാരണമായ പ്രവർത്തനത്തെ മോഡുലേറ്റ് ചെയ്യുന്ന നിയന്ത്രിത വൈദ്യുത പൾസുകൾ നൽകുന്നു. വിറയൽ, കാഠിന്യം, മരുന്നുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഗണ്യമായി കുറയ്ക്കാൻ കഴിയും. കീ-ഹോള്‍ ശസ്ത്രക്രിയയിലൂടെയാണ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷന്‍.

ഡിബിഎസ് ഒരു റിവേഴ്‌സിബിൾ പ്രക്രിയയാണ്. എന്നാല്‍ ഫോക്കസ്ഡ് അൾട്രാസൗണ്ട് അങ്ങനെയല്ലെന്നതാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം. ഫോളോ-അപ്പ് സന്ദർശനങ്ങളിൽ രോഗിയുടെ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഡിബിഎസ്-ലെ പാരാമീറ്ററുകൾ ഫൈൻ-ട്യൂൺ ചെയ്യാൻ കഴിയും. കാലക്രമേണ ലക്ഷണങ്ങൾ വഷളാകുകയാണെങ്കിൽ, ഡിബിഎസ്-ലെ വോൾട്ടേജ് ക്രമീകരണങ്ങൾ നമുക്ക് ക്രമീകരിക്കാൻ കഴിയും. ശരീരത്തിന്റെ ഇരുവശങ്ങളെയും ബാധിക്കുന്ന ലക്ഷണങ്ങളുള്ള രോഗികളെ ചികിത്സിക്കുന്നതിനായി ഇത് ഡിബിഎസ് ആണ് നിര്‍ദേശിക്കാറ്, അതേസമയം ശരീരത്തിന്റെ ഒരു വശത്തേക്ക് മാത്രം ലക്ഷണങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്ന രോഗികൾക്ക് ഫോക്കസ്അൾട്രാസൗണ്ട് ആണ് മികച്ചതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

പാർക്കിൻസൺസ് രോഗം തടയാൻ കഴിയുമോ

പാർക്കിൻസൺസ് രോഗത്തെ തടയാന്‍ കഴിയില്ലെങ്കിലും ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ അപകടസാധ്യത കുറയ്ക്കാന്‍ സാധിക്കും.

  • വ്യായാമം, പ്രത്യേകിച്ച് എയറോബിക് വ്യായാമങ്ങള്‍ ശക്തമായ നാഡീ സംരക്ഷണ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു.

  • മെഡിറ്ററേനിയൻ ഭക്ഷണക്രമം പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണക്രമം തലച്ചോറിലെ കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

  • ചില പഠനങ്ങളിൽ ഗ്രീൻ ടീ, കഫീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അപകടസാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ജനിതക, പാരിസ്ഥിതിക ഘടകങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് കരുതുന്നു. രോഗത്തിന്റെ പുരോഗതി മന്ദഗതിയിലാക്കാനോ തടയാനോ കഴിയുന്ന സ്റ്റെം സെൽ തെറാപ്പികൾ, ജീൻ എഡിറ്റിങ് സാങ്കേതികവിദ്യകൾ, ന്യൂറോപ്രൊട്ടക്റ്റീവ് മരുന്നുകൾ എന്നിവ ഗവേഷകർ പര്യവേക്ഷണം ചെയ്യുന്നു. പാർക്കിൻസൺസ് വീട്ടിൽ തന്നെ ട്രാക്ക് ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന രീതിയിലും കൃത്രിമബുദ്ധിയും വെയറബിൾ സെൻസറുകളും വിപ്ലവം സൃഷ്ടിക്കുന്നു.

technologies like focused ultrasound and deep brain stimulation are transforming management strategies and improving quality of life of Parkinson's patients

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

SCROLL FOR NEXT