Sunlight therapy Meta AI Image
Health

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

ആദ്യ വിഭാ​ഗത്തെ അപേക്ഷിച്ച് രണ്ടാമത്തെ വിഭാ​ഗം മെച്ചപ്പെട്ട രീതിയിൽ ആരോ​ഗ്യം വീണ്ടെടുത്തതായി കണ്ടെത്തി.

സമകാലിക മലയാളം ഡെസ്ക്

ലോകത്താകെ ഒരു വർഷം ഏകദേശം 15 ദശലക്ഷണത്തിലധികം ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാകുന്നുണ്ടെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്ക്. ജീവിതശൈലിയിലെ മാറ്റത്തെ തുടർന്ന് പ്രായമാവരിൽ മാത്രമല്ല, ചെറുപ്പക്കാരിലും സ്ട്രോക്ക് സാധ്യതയുണ്ടെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. നേരത്തെയുള്ള രോ​ഗ നിർണയം സ്ട്രോക്ക് സാധ്യത കുറയ്ക്കാൻ സഹായിക്കും. അതുപോലെ തന്നെ പ്രധാനമാണ് രോ​ഗ ശേഷം സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവും.

മരുന്നുകളും ഫിസിയോതെറാപ്പിയുമാണ് ആരോ​ഗ്യം വീണ്ടെടുക്കാൻ ഇതുവരെയുള്ള മാർഗമായി കണ്ടിരുന്നത്. എന്നാൽ ഇതിന് പുറമെ ദിവസവും 30 മിനിറ്റ് പതിവായി സൂര്യപ്രകാശമേൽക്കുന്നതിലൂടെ ആരോഗ്യം പെട്ടെന്ന് വീണ്ടെടുക്കാൻ സഹായിക്കുമെന്ന് ന്യൂ ഡൽഹി എയിംസ് അടുത്തിടെ നടത്തിയൊരു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

2023 നവംബർ മുതൽ രണ്ട് വർഷം നീണ്ട പഠനം, സ്ട്രോക്ക് ബാധിച്ച 18 മുതൽ 80 വയസുവരെയുള്ള 40 പേരെ ഉൾപ്പെടുത്തിയായിരുന്നു. ഇവരെ രണ്ട് ​വിഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം. ഒരു വിഭാ​ഗം ആളുകൾക്ക് സാധാരണ ചികിത്സ രീതികൾ നൽകിയപ്പോൾ രണ്ടാമത്തെ വിഭാ​ഗത്തിന് ചികിത്സയ്ക്കൊപ്പം പതിവായി സൂര്യപ്രകാശവും (sunlight therapy) നൽകി. ആദ്യ വിഭാ​ഗത്തെ അപേക്ഷിച്ച് രണ്ടാമത്തെ വിഭാ​ഗം മെച്ചപ്പെട്ട രീതിയിൽ ആരോ​ഗ്യം വീണ്ടെടുത്തതായി കണ്ടെത്തി.

പാർശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ രോഗികളുടെ ഉറക്കത്തിലും മാനസികാവസ്ഥയിലും പുരോഗതി ഉണ്ടായതായും ഗവേഷകർ നിരീക്ഷിച്ചു. സ്ട്രോക്ക് ബാധിച്ചവരിൽ വിറ്റാമിൻ ഡിയുടെ അളവു കുറയാനുള്ള സാധ്യത കൂടുതലാണ്.

ഇത് പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തെ കാര്യമായി ബാധിക്കാം. ദിവസവും സൂര്യപ്രകാശം ഏൽക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭ്യമാകാൻ സഹായിക്കുന്നു. സ്‌ട്രോക്കിന് ശേഷമുള്ള ആരോഗ്യം വീണ്ടെടുക്കൽ എന്നത് ശാരീരികമായി മാത്രമുള്ളതല്ല മറിച്ച് വ്യക്തിഗത പരിചരണം കൂടിയാണ്.

രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ കൂടുതലായി കഴിക്കുന്നതിനാൽ ഡീഹൈഡ്രേഷൻ സാധ്യത കൂടുതലാണ്. അതിനാൽ സൂര്യപ്രകാശമേൽക്കുന്നതിന് മുമ്പും ശേഷവും ധാരാളം വെള്ളം കുടിക്കേണ്ടതാണ്.

AIIMS study finds this 30-minute, simple therapy can boost stroke recovery, sleep, and mood

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT