Aloe vere ice cubes Meta AI IMAGE
Health

ചർമം തിളങ്ങാൻ കറ്റാർവാഴ ഇനി ഇങ്ങനെ ഉപയോ​ഗിച്ചു നോക്കൂ

ദിവസവും ഉപയോ​ഗിക്കുന്നത് ചർമത്തിലെ ചുളിവുകൾ കുറയ്ക്കാനും യുവതത്വമുള്ളതാക്കാനും സഹായിക്കും.

സമകാലിക മലയാളം ഡെസ്ക്

വീട്ടിൽ കറ്റാർവാഴയുണ്ടെങ്കിൽ ചർമത്തിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട. ചർമത്തിന്റെ കരിവാളിപ്പ് മാറാനും ചർമം ഈർപ്പമുള്ളതാക്കാനും ആരോ​ഗ്യത്തോടെ സംരക്ഷിക്കാനും ഉപയോ​ഗിക്കാവുന്ന ഒന്നാണ് കറ്റാർവാഴ. ഇതിന്റെ ജെല്ല് വേർതിരിച്ചെടുത്താണ് ചർമത്തിൽ പുരട്ടേണ്ടത്.

ദിവസവും ഉപയോ​ഗിക്കുന്നത് ചർമത്തിലെ ചുളിവുകൾ കുറയ്ക്കാനും യുവത്വമുള്ളതാക്കാനും സഹായിക്കും. എന്നാൽ ദിവസവും കറ്റാർവാഴ ജെല്ല് വേർതിരിച്ചെടുക്കുന്നത് അൽപം ശ്രമകരമായിക്കും. അവയെ ദീർഘകാലം ഫ്രഷ് ആയി സൂക്ഷിക്കാൻ ഒരു മാർ​ഗമുണ്ട്.

കറ്റാർവാഴ ഐസ് ക്യൂബ്സ്

കറ്റാർവാഴ ഇത്തരത്തിൽ തണുപ്പിച്ച് സൂക്ഷിക്കുന്നത് ദീർഘകാലം അത് ഫ്രഷ് ആയിയിരിക്കാനും, ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കാൻ എളുപ്പവുമാക്കും. കൂടാതെ, ഐസ് ക്യൂബ് കൊണ്ട് മുഖത്ത് മസാജ് ചെയ്യുന്നത് ചർമത്തിലെ അമിത എണ്ണമയം നീക്കി, ചർമം കൂടുതൽ ക്ലിയറാകാൻ സഹായിക്കും. ഇത് മുഖക്കുരു മാറാനും നല്ലതാണ്.

കറ്റാർവാഴ ഐസ് ക്യൂസ് എങ്ങനെ തയ്യാറാക്കാം

  • ആദ്യം തന്നെ നല്ല ഫ്രഷ് ആയ കറ്റാര്‍വാഴ നന്നായി വൃത്തിയാക്കി എടുക്കു മാറ്റിവയ്ക്കുക.

  • അതിൽ നിന്ന് മഞ്ഞക്കറ പൂർണമായും ഒഴിവാക്കിയ ശേഷം കറ്റാർവാഴ മുറിച്ച്, ജെൽ വേർതിരിച്ചെടുക്കുക.

  • ശേഷം മിക്സി ജാറിൽ ഇട്ട് ഒന്ന് അടിച്ചെടുക്കാം. ഇത് പിന്നീട് ഒരു ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസറിൽ വെച്ച് ഫ്രീസ് ചെയ്യാവുന്നതാണ്.

  • ആവശ്യമുള്ളപ്പോൾ ഒരോ ഐസ് ക്യൂസ് ആയി എടുത്ത് ചർമത്തിൽ മസാജ് ചെയ്യാവുന്നതാണ്.

  • പ്രിസർവേറ്റീവുകൾ ഒന്നും ഉപയോ​ഗിക്കാത്തതുകൊണ്ട് തന്നെ ചർമത്തിന് ഇത് ഏറെ ​ഗുണം ചെയ്യും.

കറ്റാർവാഴ മിക്സിയിൽ അടിക്കുന്നതിനൊപ്പം ഒരു ടേബിൾ റോസ് വാട്ടർ, കുക്കുമ്പർ ജ്യൂസ്, ഏതെങ്കിലും എസെൻഷ്യൽ ഓയിൽ കൂടി ചേർക്കുന്നത് ഇതിന്റെ ആരോ​ഗ്യമൂല്യം വർധിപ്പിക്കും. ചർമം കൂടുതൽ തിളക്കമുള്ളതാക്കാൻ ഇത് ബെസ്റ്റാണ്.

Aloe vere ice cubes for skin glow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

SCROLL FOR NEXT