അമിത് ഷാ എഎൻഐ
Health

രണ്ട് മണിക്കൂര്‍ വ്യായാമം, ഉറക്കത്തിന്‍റെ ദൈര്‍ഘ്യം കൂട്ടി; പ്രമേഹത്തെ വരുതിയിലാക്കിയ ആരോഗ്യരഹസ്യം വെളിപ്പെടുത്തി അമിത് ഷാ

ഭക്ഷണക്രമം, ഉറക്കം, വ്യായാമം എന്നീ മൂന്ന് കാര്യങ്ങളിൽ നാല് വർഷത്തിനിടെ വരുത്തിയ മാറ്റങ്ങളാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചതെന്ന് അമിത് ഷാ.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ശരീരഭാരം കുറച്ചതിന് പിന്നിലെ ആരോ​ഗ്യരഹസ്യം വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭക്ഷണക്രമം, ഉറക്കം, വ്യായാമം എന്നീ മൂന്ന് കാര്യങ്ങളിൽ നാല് വർഷത്തിനിടെ വരുത്തിയ മാറ്റങ്ങളാണ് തന്റെ ആരോ​ഗ്യം മെച്ചപ്പെടാനും ശരീരഭാരം കുറയാനും സഹായിച്ചതെന്ന് മന്ത്രി ലോക കരൾ ദിനത്തിൽ ഡൽ​ഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ലിവർ ആൻഡ് ബൈലറി സയൻസ് സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു.

ദിവസവും രണ്ട് മണിക്കൂർ വ്യായാമം, ആറ് മണിക്കൂർ ഉറക്കം എന്നിങ്ങനെ ദിനചര്യ ക്രമീകരിച്ചു. ഇത് ശരീരത്തിന്റെ ക്ഷേമത്തിനും തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടാനും സഹായിക്കും. ഇത് വളരെ ​ഗുണകരമാണ്. സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

2020 മുതലാണ് ദിനചര്യയിൽ മാറ്റം വരുത്തിയത്. ഇപ്പോള്‍ അലോപ്പതി മരുന്നുകളോ ഇന്‍സുലിനോ ഉപയോഗിക്കുന്നില്ല. രാജ്യത്തെ യുവാക്കൾ ആരോഗ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കിൽ അടുത്തൊരു 40 മുതൽ 50 വർഷത്തേക്ക് കൂടി ജീവിക്കാൻ കഴിയുമെന്നും അതുവഴി രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ആരോഗ്യം കാക്കാന്‍ വ്യായാമം

ആരോ​ഗ്യമുള്ള ശരീരത്തിന് ശാരീരികമായി സജീവമാകേണ്ടത് പ്രധാനമാണ്. വ്യായാമം പ്രമേഹം, ഹൃദ്രോ​ഗം, ചില അർബദ സാധ്യതകൾ വരെ ചെറുക്കാനാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. 2019 ൽ ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ദിവസവും 15 മിനിറ്റ് വ്യായാമം ചെയ്യുന്നത് ആയുർദൈർഘ്യം വർധിപ്പിക്കുമെന്ന് കണ്ടെത്തി. ചെറിയ ശാരീരിക പ്രവർത്തനങ്ങൾ പോലും മാറ്റങ്ങളുണ്ടാക്കുന്നവെന്ന് ഈ പഠനം തെളിയിക്കുന്നു.

ഗുണനിലവാരമുള്ള ഉറക്കം ലഭിക്കാന്‍

  • ദീര്‍ഘനേരമുള്ള ഇരിപ്പ് ഒഴിവാക്കി ജോലിക്കിടെ ബ്രേക്ക് എടുത്ത് ചെറുതായി നടക്കുന്നത് നല്ലതാണ്.

  • സ്ക്രീന്‍ ടൈം ചുരുക്കുന്നത് ഉറക്കത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കും.

  • ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വെയ്ക്കാം.

  • നല്ല ഉറക്കം ലഭിക്കുന്നതിന് മഗ്നീഷ്യം, വിറ്റാമിന്‍ ബി, മെലാറ്റോണിന്‍, ട്രിപ്റ്റോഫാൻ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

SCROLL FOR NEXT