Chia seeds for kids Pexels
Health

കുട്ടികൾക്ക് ചിയ വിത്തുകൾ നൽകാമോ?

ഇത് വയറിന് കൂടുതൽ നേരം സംതൃപ്തി നല്‍കാനും ദീര്‍ഘ നേരം വിശപ്പടങ്ങാനും ഇത് സഹായിക്കും

സമകാലിക മലയാളം ഡെസ്ക്

കുട്ടികൾക്ക് നൽകാവുന്ന മികച്ച പോഷക​ഗുണമുള്ള ഒരു സൂപ്പർഫുഡ് ആണ് ചിയ വിത്തുകൾ. എന്നാൽ കുട്ടികൾക്ക് കൊടുക്കുമ്പോൾ അളവിൽ പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും 10 ഗ്രാമില്‍ കൂടുതല്‍ ചിയ വിത്തുകൾ കുട്ടികൾക്ക് നൽകരുത്.

ഇത് വയറിന് കൂടുതൽ നേരം സംതൃപ്തി നല്‍കാനും ദീര്‍ഘ നേരം വിശപ്പടങ്ങാനും ഇത് സഹായിക്കും. സ്കൂളിൽ പോകുന്ന കുട്ടികൾ പൊതുവെ വെള്ളം കുടിക്കാൻ മടി കാണിക്കാറുണ്ട്. ഇത്തരം കുട്ടികൾക്ക് ചിയ വിത്തുകള്‍ വെള്ളത്തിലും ജ്യൂസിലുമായി കുതിർത്ത് നൽകുന്നത് ശരീരത്ത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുള്ള കുട്ടികള്‍, ഭക്ഷണം ചവയ്ക്കാത്ത കുട്ടികളും ചിയ വിത്തുകള്‍ ഒഴിവാക്കുന്നതാകും നല്ലത്.

ഒമേഗ-3 ഫാറ്റി ആസിഡ്; ചിയ വിത്തുകളില്‍ അടങ്ങിയ ഒമേഗ- 3 ഫാറ്റി ആസിഡ് തലച്ചോറിന്റെ വികാസത്തിനും പ്രവര്‍ത്തനത്തിനുമ സഹായിക്കും. ഇത് കുട്ടികളുടെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം വര്‍ധിക്കാനും സഹായകരമാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിനും ഗുണകരമാണ്.

കാല്‍സ്യം,മഗ്നീഷ്യം; കാല്‍സ്യം, മഗ്നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് പരമപ്രധാനമാണ്. കൂടാതെ ഇവയില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍ ഫ്രീറാഡിക്കലുകളില്‍ നിന്ന് കോശങ്ങള്‍ സംരക്ഷിക്കുന്നു.

നാരുകള്‍; സ്‌കൂള്‍ കുട്ടികളില്‍ വളരെ സാധാരണമായി കാണപ്പെട്ടുന്ന മലബന്ധം ഒഴിവാക്കാന്‍ ചിയവിത്തുകളില്‍ അടങ്ങിയ നാരുകള്‍ ഗുണകരമാണ്. ഇത് പ്രോബയോടിക് ആയും പ്രവര്‍ത്തിക്കുന്നു. ഇത് നല്ല ബാക്ടീരിയയുടെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കും.

പ്രോട്ടീന്‍; പേശികളുടെ തകരാറുകള്‍ പരിഹരിക്കുന്നത് ഇതില്‍ അടങ്ങിയ പ്രോട്ടീന്‍ സഹായിക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും കോശങ്ങളുടെ പ്രവര്‍ത്തനത്തിനും ഇത് പ്രധാനമാണ്.

Are Chia Seeds safe for kids.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

'പട്ടാഭിഷേകത്തിനും രാജവാഴ്ചയ്ക്കും മുമ്പ്...'; ഗേ ആയും പേരില്ലാത്തവനായും താര രാജാവ്; ഷാരൂഖ് ഖാനിലെ നടനെ കണ്ടെത്തിയ ടെലി ഫിലിമുകള്‍

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

SCROLL FOR NEXT