SUGAR FREE BISCUTS Pinterest
Health

'ഷു​ഗർ ഫ്രീ' ബിസ്‌കറ്റ് പ്രമേഹരോ​ഗികൾക്ക് കഴിക്കോമോ? ഡോക്ടർ പറയുന്നതെന്ത്

പഞ്ചസാര ചേർത്തിട്ടില്ല എന്നത് കൊണ്ട് മാത്രം ഭക്ഷണം ആരോഗ്യകരമാകുമോ?

Author : അഞ്ജു സി വിനോദ്‌

'ഷു​ഗർ ഫ്രീ' എന്ന ടാ​ഗ് കണ്ടാൽ അത് പ്രമേഹരോ​ഗികൾക്ക് സുരക്ഷിതമാണെന്ന് കരുതുന്നവർ ധാരാണമാണ്. ഷു​ഗർ ഫ്രീ ആണെങ്കിൽ പിന്നെ ചായയ്ക്കൊപ്പം എത്ര ബിസ്‌കറ്റുകൾ വേണമെങ്കിലും ആകാമെല്ലോ എന്ന് തെറ്റിദ്ധരിക്കരുത്. പഞ്ചസാര ചേർത്തിട്ടില്ല എന്നത് കൊണ്ട് മാത്രം ഭക്ഷണം ആരോഗ്യകരമാകുമോ? പാക്കറ്റിലെ ‘ഷു​ഗർ ഫ്രീ’ എന്ന വാക്ക് കാണുമ്പോൾ ആദ്യം മനസിലാക്കേണ്ടത്, അതിൽ പഞ്ചസാര ഇല്ല എന്നതും കാർബോഹൈഡ്രേറ്റ് കുറവാണെന്നതും ഒരേ കാര്യമല്ല എന്നതാണ്.

ഭക്ഷണം പ്രമേഹരോഗികൾക്ക് സുരക്ഷിതമാണോയെന്ന് മനസ്സിലാക്കാൻ ആദ്യം അവയുടെ ​ഗ്ലൈസീമിക് സൂചികയെ (GI) കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വേഗത്തിൽ വർധിപ്പിക്കാൻ കാരണമാകുന്ന ഭക്ഷണങ്ങളെ ഹൈ-ഗ്ലൈസീമിക് ഇൻഡക്സ് ഭക്ഷണങ്ങളെന്നും, കുറഞ്ഞ തോതിൽ മാത്രം വർധിപ്പിക്കുന്നവയെ ലോ-ഗ്ലൈസീമിക് ഇൻഡക്സ് ഭക്ഷണങ്ങളെന്നും തരംതിരിക്കാം.

ഷു​ഗർ ഫ്രീ ബിസ്ക്റ്റുകളിൽ പഞ്ചസാര ഉപയോഗിക്കുന്നില്ലെങ്കിലും അവയിൽ മൈദ അടങ്ങിയിട്ടുണ്ട്. മൈദ ഒരു ഹൈ-ഗ്ലൈസീമിക് ഇൻഡക്സ് ഭക്ഷണമായതിനാലും മറ്റ് അഡിക്റ്റീവ്സ് ഉള്ളതിനാലും ഇത് രക്തത്തിലെ ഷുഗർ ലെവൽ പെട്ടെന്ന് കൂട്ടാൻ കാരണമാകുന്നുവെന്ന് കോഴിക്കോട് മൈത്ര ഹോസ്പിറ്റൽ, എൻഡോക്രിനോളജി ആൻ്റ് മെറ്റബോളിക് ഡിസീസ് സ്പെഷ്യലിസ്റ്റ് ഡോ. അൽത്താഫ് അലി നൗഷാദ് സമകാലിക മലയാളത്തോട് പറയുന്നു.

മൈദ ഉപയോ​ഗിച്ചുണ്ടാക്കുന്ന ബ്രെഡ്, ബൺ, റസ്ക്, കുബ്ബൂസ് തുടങ്ങിയവയും രക്തത്തിലെ ഷു​ഗർ പെട്ടെന്ന് കൂട്ടുന്ന ഭക്ഷണങ്ങളാണ്. അതേസമയം ഓട്സ്, ചാമരിക്കഞ്ഞി, തിന, കീനോവ (quinoa) തുടങ്ങിയവയിൽ പ്രോട്ടീനും നാരുകളും കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ അവ രക്തത്തിലെ ഷുഗർ ലെവൽ പെട്ടെന്ന് കൂട്ടില്ലെന്നും ഡോ. അൽത്താഫ് പറയുന്നു. പ്രമേഹരോ​ഗികൾ ഇത്തരം ലോ-​ഗ്ലൈസീമിക് ഇൻഡക്സ് ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

ഒരു ബിസ്‌കറ്റ് തിരഞ്ഞെടുക്കുമ്പോൾ ഷുഗർ ഫ്രീ എന്ന വാക്ക് മാത്രം നോക്കാതെ അതിന്റെ ചേരുവകൾ പരിശോധിക്കുക. മൈദ (refined flour) പ്രധാന ചേരുവകളിലൊന്നാണോ, ഫൈബർ എത്രയുണ്ട്, സാച്ചുറേറ്റഡ് ഫാറ്റ് കൂടുതലാണോ, ആഡഡ് ഷുഗർ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ നോക്കാം. മുഴുവൻ ധാന്യങ്ങൾ, ഓട്സ്, നട്സ്, വിത്തുകൾ, ഫൈബർ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതു കൊണ്ട് മാത്രം ഒരു ബിസ്‌കറ്റ് ആരോഗ്യകരമാണെന്നും കരുതരുത്.

ആകെ പോഷകഘടനയും കഴിക്കുന്ന അളവും പ്രധാനമാണ്. പ്രമേഹമുള്ളവർക്ക് ഒരു ഭക്ഷണം ‘നല്ലത്’ അല്ലെങ്കിൽ ‘ചീത്ത’ എന്ന രീതിയിൽ മാത്രം കാണുന്നതിനു പകരം, അതിലെ കാർബോഹൈഡ്രേറ്റ്, ഫൈബർ, കൊഴുപ്പ്, പ്രോട്ടീൻ, ഭക്ഷണത്തിൻ്റെ അളവ് എന്നിവ ഒരുമിച്ച് നോക്കുന്നതാണ് കൂടുതൽ പ്രായോഗികം.

Are sugar free biscults and diabetic friendly packaged foods actually healthy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

'സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ്'; ആ ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു: ഭാഗ്യലക്ഷ്മി

'ഖുല'യിൽ ഭർത്താവിന്റെ സമ്മതം ആവശ്യമില്ല; വിവാഹമോചനത്തിൽ മുസ്ലിം സ്ത്രീയുടെ അവകാശം പരമം: ഹൈക്കോടതി

ഇലോണ്‍ മസ്‌ക് വീണ്ടും 'ഒരു ലക്ഷം കോടി' പദവിയില്‍; സ്‌പേസ് എക്‌സ് എട്ടുശതമാനം കുതിച്ചു

'ഇന്ത്യ സോറി പറഞ്ഞാൽ കളിക്കാം'; നടക്കില്ലെന്ന് സംഘാടകർ; ലെജൻഡ്സ് ക്രിക്കറ്റിലും നാണംകെട്ട് പാകിസ്ഥാൻ