ആര്യ ആറോറയുടെ വൈറ്റ് ലോസ് ജേര്‍ണി (Arya arora's weight loss journey) Instagram
Health

ഫാൻസി ജിം മെമ്പർഷിപ്പും കഠിന ഡയറ്റും ഇല്ലാതെ 18 കിലോ കുറച്ചു; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ആര്യയുടെ 'വെയ്റ്റ് ലോസ് ജേര്‍ണി'

ഭാരം കുറക്കാൻ ഉപയോ​ഗിച്ച രീതികളും ജേർണിയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ക്രാഷ് ഡയറ്റുകളും വിലകൂടിയ ജിമ്മുകളും ഉള്ള ഈ കാലത്ത് വീട്ടിലിരുന്ന് ശരീരഭാരം കുറയ്ക്കാൻ സാധിക്കില്ലെന്ന വിശ്വാസത്തിലാണ് ഭൂരിപക്ഷവും. എന്നാൽ കൃത്യമായ ഭക്ഷണരീതിയിലൂടേയും ജീവിത രീതിയിലൂടേയും ശരീരഭാരം കുറയ്ക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ആര്യ അറോറ എന്ന പെൺകുട്ടി.

ശരീരഭാരമുള്ളപ്പോള്‍ താന്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ വേണ്ടിയാണ് ആര്യ സ്വയം വ്യായമങ്ങളും ഡയറ്റും ചെയ്ത് തുടങ്ങിയത്. ഫാൻസി ജിം മെമ്പർഷിപ്പോ കഠിനമായ ഡയറ്റോ ഇല്ലാതെ ആര്യ കുറച്ചത് 18 കിലോയോളം ആണ്. ശരീര ഭാരം കുറക്കാൻ ഉപയോ​ഗിച്ച 7 രീതികളും ജേർണിയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു .

ആര്യ ശരീര ഭാരം കുറക്കുന്നതിനായി തിരഞ്ഞെടുത്ത് രീതികള്‍ ഇവയെല്ലാമാണ്

1. ആദ്യം നിങ്ങളുടെ BMR കണക്കാക്കുക

ഒരു ഡയറ്റിലേക്ക് കടക്കുന്നതിന് മുമ്പ്, ആര്യ തന്റെ ശരീരത്തിന്റെ കലോറിയുടെ ആവശ്യകതകൾ എന്താണെന്ന് മനസ്സിലാക്കി .‌ശരീരത്തിന്റെ ഭാരം __, ഉയരം __, പ്രായം __, സ്ത്രീ/പുരുഷൻ -ബിഎംആർ എത്രയാണെന്നും അവർ ചാറ്റ് ജിപിടിയുടെ സഹായത്തോടെ കണ്ടത്തി.അതിനു ശേഷം ശരീരത്തിന് ആവശ്യമായ ഭക്ഷണ രീതി കണ്ടെത്തുകയായിരുന്നു.ഇങ്ങനെ ബിഎംആർ കണ്ടുപിടിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കുറയ്ക്കുന്നതിന് പകരം ചെറുതായി കലോറി കുറച്ച് ഭക്ഷണം നിയന്ത്രിക്കാൻ സഹായകമാകും.

2. സമീകൃതമായ ഭക്ഷണം

ഒരു പ്രത്യേക ​ഗ്രൂപ്പ് ഭക്ഷണം ഒഴിവാക്കേണ്ടതില്ല എന്നാണ് ആര്യയുടെ പക്ഷം. 40% പ്രോട്ടീൻ, 30% ഫൈബർ, 20% കാർബോഹൈഡ്രേറ്റ്, 10% കൊഴുപ്പ് എന്നിങ്ങനെ ഒരു ഫോർമുല പിന്തുടരുക. നിയന്ത്രണം നിലനിർത്തെത്തന്നെ ഊർജ്ജസ്വലനായും ഇരിക്കുക..

3. വ്യായാമ ക്രമം

4 ദിവസം സ്ട്രെങ്ത്ത് ട്രെയിനിംഗ്, 2 ദിവസം കാർഡിയോ വ്യായാമം, ദിവസേനയുള്ള നടത്തം എന്നിങ്ങനെ ക്രമപ്പെടുത്തുക. ഇത് പേശികളുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. അതിവേ​ഗം കൊഴുപ്പ് കുറയ്ക്കാനും ഈ രീതി സഹായിക്കും.

4. കലോറി കണക്കാക്കുക

ഏഴ് ദിവസത്തേക്ക് മാത്രമാണ് ആര്യ തന്റെ കലോറി കണക്കാക്കിയത്. ഓരോ ഭക്ഷണത്തെക്കുറിച്ച് വ്യാകുലപ്പെടാനല്ല ഇത് ചെയ്തത്. മറിച്ച്, ഭക്ഷണരീതിയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാനായിരുന്നു ലക്ഷ്യം.

5. ജങ്ക് ഫുഡ് ഒഴിവാക്കുക

80:20 റൂൾ പിന്തുടരാനായിരുന്നു ആര്യയുടെ തീരുമാനം. സംസ്കരിച്ച ഭക്ഷണങ്ങൾ, പുറത്തുനിന്നുള്ള ഭക്ഷണം, പഞ്ചസാര, മൈദ, എണ്ണ, വറുത്ത പലഹാരങ്ങൾ എന്നിവ കുറച്ചു.

6. ശരീരത്തിൽ ജലത്തിന്റെ അളവ് നിലനിർത്തുക, കൃത്യമായി ഉറങ്ങുക.

ഒരു ദിവസം രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കുക. ദിവസേന ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുകയും ചെയ്യുക. ഇത് ഊർജ നിലയെ സംബന്ധിച്ചും ദഹനത്തെ സംബന്ധിച്ചും നല്ലതാണ്.

7. നിങ്ങളുടെ ഹോർമോണുകളെയും മാനസികാരോഗ്യത്തേയും പരിഗണിക്കുക

ഭാരം കുറയ്ക്കുന്നതിൽ മാനസികാരോഗ്യവും പ്രധാനമാണ്. ആര്യ പതിവായി ഡയറി എഴുതുകയും ധ്യാനിക്കുകയും ചെയ്തു. ശാന്തമായ മനസ്സ് മികച്ച സ്ഥിരതയിലേക്കും സുസ്ഥിരമായ ഫലങ്ങളിലേക്കും നയിക്കും

A woman lost 18 kg at home without a gym or crash diets. She shares 7 easy, practical tips that helped her shed weight sustainably and feel healthier.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT