Asthma in monsoon Pinterest
Health

വീടിനുള്ളിൽ ഈർപ്പം ഉണ്ടാകാൻ അനുവദിക്കരുത്, ആസ്ത്മ രോ​ഗികൾ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെറിയ ഇൻഫെക്ഷനും ആസ്ത്മ വഷളാക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഴക്കാലം ആസ്മരോ​ഗികൾക്ക് അത്ര നല്ല കാലമല്ല. ഈർപ്പം, പൂപ്പൽ, പൊടി, തണുത്ത വായു, അണുബാധ എന്നിവ ശ്വാസകോശത്തെ ബാധിക്കാനും ആസ്ത്മ ലക്ഷണങ്ങൾ ട്രി​ഗർ ചെയ്യാനും കാരണമാകും.

മഴക്കാലത്ത് ആസ്ത്മ നിയന്ത്രിക്കാൻ 10 മാർഗങ്ങൾ

  • ഇൻഹേലർ ഡോക്ടർ നിർദേശപ്രകാരം ഉപയോഗിക്കുക

മരുന്ന് ഉപയോഗിക്കുന്നത് ലക്ഷണങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും.

  • വീട് വൃത്തിയായ സൂക്ഷിക്കുക

വീടിനുള്ളിൽ പൊടി അടിഞ്ഞു കൂടാതെയും ഈർപ്പം കുറയ്ക്കാനും ശ്രദ്ധിക്കുക.

  • പൂപ്പൽ നീക്കം ചെയ്യുക

ഭിത്തികളിലും ബാത്ത്‌റൂമിലും കിടപ്പുമുറിയിലും പൂപ്പൽ വളരാതിരിക്കാൻ ശ്രദ്ധിക്കുക.

  • മാസ്ക് ഉപയോഗിക്കുക

പൊടി കൂടുതലുള്ള സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്.

  • ജലദോഷം നിസ്സാരമാക്കരുത്

ചെറിയ ഇൻഫെക്ഷനും ആസ്ത്മ വഷളാക്കാം. കൃത്യമായ ചികിത്സ തേടുക.

  • പുകവലി ഒഴിവാക്കുക

പുകവലി ആസ്ത്മ വഷളാകാൻ കാരണമാകും.

  • ശ്വാസ വ്യായാമങ്ങൾ ചെയ്യുക

ഡോക്ടർ നിർദേശിക്കുന്ന രീതിയിലുള്ള ശ്വസനവ്യായാമങ്ങൾ പരിശലിക്കാം.

  • ചൂടുള്ള പാനീയങ്ങൾ കുടിക്കുക

വെള്ളം, ചൂട് സൂപ്പ് തുടങ്ങിയവ ശരീരത്തിന് ആശ്വാസം നൽകാം.

  • നനഞ്ഞ വസ്ത്രങ്ങൾ ഉടൻ മാറ്റുക

നനഞ്ഞതോ തണുത്തതോ ആയ വസ്ത്രങ്ങൾ ഒഴിവാക്കുക. തണുപ്പും ഈർപ്പവും ശ്വാസകോശത്തെ ബാധിക്കാം.

  • ലക്ഷണങ്ങൾ കൂടിയാൽ ഉടൻ ഡോക്ടറെ കാണുക

ആസ്ത്മ ഉള്ളവർ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട ശീലങ്ങൾ

  • ആവശ്യത്തിന് വെള്ളം കുടിക്കുക

  • ഡയറ്റിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക

  • മതിയായ ഉറക്കം ഉറപ്പാക്കുക

  • അമിതമായി തണുത്ത ഭക്ഷണങ്ങൾ ചിലർക്ക് ആസ്ത്മ ട്രിഗർ ആകാം.

  • വ്യായാമം മുടക്കരുത്.

Asthma Patients in Monsoon health tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

നടി ഖുശ്ബുവിന്റെ മകൾ അവന്തിക വിവാഹിതയാകുന്നു; പ്രധാനമന്ത്രിയെ നേരിട്ടെത്തി ക്ഷണിച്ച് താരകുടുംബം

എന്‍ജിനീയറിങ് കോളജില്‍ മദ്യപ സംഘത്തിന്റെ ആക്രമണം; ഇടിവള കൊണ്ട് മര്‍ദനം, വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു

കേരളത്തിൽ പ്രതിദിനം വർധിക്കുന്ന എംഎസ് ബാധിതർ, വില്ലൻ വിറ്റാമിൻ ഡി? എന്താണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ് രോ​ഗം?

'അതിവേഗം', എസ്‌ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് ഉടന്‍ നിയമനം; നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

SCROLL FOR NEXT