Coffee While fever Pexels
Health

പനി ഉള്ളപ്പോള്‍ കാപ്പി കുടി ഒഴിവാക്കാം, കാരണം ഇതാണ്

കാപ്പിയോ കഫൈൻ അടങ്ങിയ മറ്റ് പാനീയങ്ങളോ കുടിക്കുമ്പോൾ ഇതിന് നേരെ വിപരീതമാണ് സംഭവിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

നിയോ ജലദോഷമോ വന്നാൽ നല്ല ചൂട് കാപ്പി കുടിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ സമയം കാപ്പി കുടി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കാപ്പിയിൽ അടങ്ങിയ കഫൈൻ ആണ് വില്ലൻ.

കഫൈൻ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കും. എന്നാൽ രോ​ഗാവസ്ഥയിൽ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നോ അത്രയും നല്ലത്‌. കാപ്പിയോ കഫൈൻ അടങ്ങിയ മറ്റ് പാനീയങ്ങളോ കുടിക്കുമ്പോൾ ഇതിന് നേരെ വിപരീതമാണ് സംഭവിക്കുന്നത്. ഇത് ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്ന് മാത്രമല്ല നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും.

കാപ്പി കുടിച്ച്‌ കഴിഞ്ഞാൽ ഇടയ്‌ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതിന്റെ കാരണമിതാണ്‌. എത്രയധികം കാപ്പി കുടിക്കുന്നുവോ അത്രയധികം നിർജലീകരണം ശരീരത്തിന്‌ അനുഭവപ്പെടാം.

അസുഖ ബാധിതരായിരിക്കുമ്പോൾ ശരീരത്തിൽ ജലാംശം ഉണ്ടാകണം. ശരീരത്തിനു നല്ല വിശ്രമവും പോഷകസമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരവുമാണ്‌ ഈ സമയത്ത്‌ ആവശ്യം. കാപ്പിക്ക് പകരം ചൂടു വെള്ളം, കഞ്ഞി വെള്ളം എന്നിവ കുടിക്കാം.

Avoid drinking coffee during Fever

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

SCROLL FOR NEXT