drinking water, Banana Meta AI Image
Health

പഴം കഴിച്ച പിന്നാലെ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കുന്നത് പഞ്ചസാരയുടെ ആഗിരണം വേഗത്തിലാക്കും.

Author : സമകാലിക മലയാളം ഡെസ്ക്

വേനൽച്ചൂടിനെ ഒന്നു തണുപ്പിക്കാൻ വാഴപ്പഴം നല്ലതാണ്. പൊട്ടാസ്യം, മ​ഗ്നീഷ്യം ഉൾപ്പെടെ നിരവധി ധാതുക്കളും വിറ്റാമിനുകളും പഴത്തിൽ അടങ്ങിയിട്ടുണ്ട്. പഴം ദിവസവും കഴിക്കുന്നത് ആരോ​ഗ്യത്തിന് മികച്ചതാണ്. എന്നാൽ ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഇതെല്ലാം വെറുതെയാകുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ അഭിപ്രായം. പഴം കഴിച്ച പിന്നാലെ ചിലർ തണുത്ത വെള്ളം കുടിക്കുന്ന ശീലമുണ്ട്.

ആയുർവേദം പ്രകാരം വാഴപ്പഴം ശരീരത്തിൽ കഫദോഷം വർധിപ്പിക്കും. വാഴപ്പഴം കഴിച്ചയുടനെ തണുത്ത വെള്ളം കുടിച്ചാൽ അത് ശരീരത്തിന്റെ ആന്തരിക സന്തുലനത്തെ ബാധിക്കുകയും തൊണ്ടയ്ക്ക് അസ്വസ്ഥത, ചുമ, ജലദോഷം തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യും. കഫം അധികമുള്ളവരിലാണ് ഇതിന് സാധ്യത കൂടുതൽ.

വാഴപ്പഴത്തിൽ നാരുകളും നാച്വറൽ ഷുഗറും ധാരാളമുണ്ട്. എന്നാൽ വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കുന്നത് പഞ്ചസാരയുടെ ആഗിരണം വേഗത്തിലാക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താൽക്കാലികമായി കൂടാൻ കാരണമാകും.

വാഴപ്പഴം കഴിച്ചശേഷം വെള്ളം കുടിക്കുന്നത് ഉദരത്തിലെ ആസിഡുകളുടെ സന്തുലനത്തെ ബാധിക്കും. ഇത് വയറിനു കനം, വായുകോപം, വയറിന് അസ്വസ്ഥത എന്നിവ ചിലരിലുണ്ടാക്കും. ചിലർക്ക് ഓക്കാനം വരും. പഴം കഴിച്ചശേഷം കുറഞ്ഞത് 20 മുതൽ 30 മിനിറ്റ് വരെ കഴിഞ്ഞ ശേഷമേ വെള്ളം കുടിക്കാവൂ എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

നല്ല ദാഹം തോന്നുന്നവർ പഴം കഴിച്ചയുടനെ വെള്ളം കുടിക്കുന്നതിനു പകരം, പഴം കഴിക്കുന്നതിനു പത്തോ പതിനഞ്ചോ മിനിറ്റ് മുൻപ് വെള്ളം കുടിക്കുക. വാഴപ്പഴം ഊർജത്തിന്റെ മികച്ച ഉറവിടമാണ്. ഇതിന്റെ പൂർണമായ ഗുണങ്ങൾ ലഭിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും മൈൻഡ്ഫുൾ ഈറ്റിങ്ങ് സഹായിക്കും.

Avoid Drinking cold water after eating banana

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയറുവേദനയുമായി മെഡിക്കല്‍ കോളജില്‍; യുവാവിന്റെ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ഗര്‍ഭപാത്രം!, പരാതി

'അയ്യേ,നാണക്കേട്'; ഭുവനേശ്വര്‍ തിരി കൊളുത്തി, ജോഷും സംഘവും കത്തിക്കയറി, ഡൽഹിയെ 75 റൺസിന് ചുരുട്ടിക്കെട്ടി ബംഗളുരു

അപ്പാര്‍ട്ട്‌മെന്റിലെ കോണിപ്പടിയില്‍ മൂര്‍ഖന്‍, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കണ്ണൂരില്‍ രണ്ടു ദിവസങ്ങളിലായി പിടികൂടിയത് നിരവധി മൂര്‍ഖനെ- വിഡിയോ

കണ്ണൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന കേസ്: ഭര്‍ത്താവിന് ജീവപര്യന്തം

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം: എം വി ഗോവിന്ദനും ശിവന്‍കുട്ടിയ്ക്കും ആശ്വാസം, സ്വകാര്യ ഹർജിക്ക് സ്റ്റേ

SCROLL FOR NEXT