water melon Pinterest
Health

തണ്ണിമത്തനൊപ്പം ഇവ കഴിച്ചാൽ 'പണി' കിട്ടും

പാലും മുട്ടയും തണ്ണിമത്തനൊപ്പം കഴിക്കരുതാത്ത വിഭവങ്ങളാണ്

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ അതികഠിനമായ ചൂട് അതിജീവിക്കാൻ പലതും നമ്മൾ പരീക്ഷിക്കാറുണ്ട്. അതിൽ പ്രധാനമാണ് ഭക്ഷണശീലത്തിലെ മാറ്റങ്ങൾ. ഡയറ്റിൽ ജലാംശം കൂടിയ പഴങ്ങളും പച്ചക്കറികളും ചേർക്കും. തണ്ണിമത്തനാണ് വേനൽക്കാലത്ത് സ്റ്റാർ. എന്നാൽ തണ്ണിമത്തൻ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

തണ്ണിമത്തൻ എല്ലാത്തരം ഭക്ഷണങ്ങൾക്കൊപ്പവും ചേർന്നു പോകില്ല. ചിലഭക്ഷണങ്ങൾക്കൊപ്പം തണ്ണിമത്തൻ കഴിക്കുന്നത് അവയുടെ പോഷക​ഗുണങ്ങൾ ശരീരത്തിന് ലഭിക്കാതിരിക്കുന്നതിന് കാരണമാകും.

തണ്ണിമത്തനൊപ്പം ഇവയൊന്നും വേണ്ട

പാലും മുട്ടയും തണ്ണിമത്തനൊപ്പം കഴിക്കരുതാത്ത വിഭവങ്ങളാണ്. തണ്ണിമത്തനില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാൽ ഇത് കഴിച്ചതിന് പുറമേ പാലോ, പാലുത്പന്നങ്ങളോ കഴിക്കുന്നത് പ്രതിപ്രവര്‍ത്തനത്തിന് കാരണമാകും. ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ക്കല്‍ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുകയും ചെയ്യും.

അതുപോലെതന്നെ മുട്ടയിൽ അടങ്ങിയിട്ടുള്ള ഒമേഗ-3 പോലുള്ള ഫാറ്റി ആസിഡുകൾ തണ്ണിമത്തനും വയറ്റിലെത്തുമ്പോൾ രണ്ടും പരസ്പരം ദഹനത്തെ തടയും. ഇതുമൂലം ദഹനക്കേട്, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

പ്രോട്ടീൻ അടങ്ങിയ പയര്‍വര്‍ഗങ്ങളും തണ്ണിമത്തനൊപ്പം കഴിക്കുന്നത് നല്ലതല്ല. തണ്ണിമത്തനില്‍ നിന്ന് വിറ്റാമിനുകളും ധാതുക്കളും സ്റ്റാർച്ചുമൊക്കെ ശരീരത്തിലെത്തുന്നതിന് പിന്നാലെ പ്രോട്ടീന്‍ കൂടിയെത്തുന്നത് ദഹനരസങ്ങളെ നശിപ്പിക്കും. ഇത് വയർ കേടാകാൻ കാരണമാകും.

Avoid eating watermelon with these foods

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; 'പ്രതികള്‍ പൊലീസുകാര്‍, ശിക്ഷ അനിവാര്യം'; വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

74,000 രൂപ മുതൽ 1,17,500 രൂപ വരെ ശമ്പളം, പവർഗ്രിഡ് കോർപ്പറേഷനിൽ 660 നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ നിയമനം; ഐടിഐ,ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് ഏപ്രിൽ 20 മുതൽ അപേക്ഷിക്കാം

വയനാട് പുനരധിവാസം: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

ബിജെപി സ്ത്രീകളെ 'മനുഷ്യ കവച'മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

വയറിളക്കം മാറ്റാൻ വീട്ടിലുണ്ട് പരിഹാരം

SCROLL FOR NEXT