Sweet Potatos Meta AI Image
Health

മധുരക്കിഴങ്ങിന്റെ തൊലി കളയാറുണ്ടോ? എങ്കിൽ ഇത് അറിയാതെ പോകരുത്

നാരുകൾ പ്രധാനമായും മധുരക്കിഴങ്ങിന്റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ധുരക്കിഴങ്ങ് പുഴുങ്ങുമ്പോൾ തൊലി നീക്കം ചെയ്യാറുണ്ടോ? എന്നാൽ ഇനി ആ ശീലം വേണ്ട, കാരണം ഉള്ള് പോലെ തന്നെ പോഷകമൂല്യമുള്ളതാണ് അവയുടെ തൊലിക്കും. അവ നീക്കം ചെയ്യുന്നത് 20 ശതമാനം വരെ പോഷകങ്ങളെ നഷ്ടപ്പെടാൻ കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

നാരുകൾ പ്രധാനമായും മധുരക്കിഴങ്ങിന്റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. മധുരക്കിഴങ്ങ് തൊലിയോടു കൂടി കഴിക്കുന്നത് കുടലിന്റെ നല്ല ബാക്ടീരികളെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കും. ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാനും സഹായിക്കുന്നു.

കൂടാതെ തൊലി നീക്കം ചെയ്യുന്നത് മധുരക്കിഴങ്ങിന്റെ ആന്റിഓക്സിഡന്‍റ് ​​ഗുണങ്ങൾ കുറയ്ക്കും. മധുരക്കിഴങ്ങിന്‍റെ തൊലിയില്‍ ബീറ്റാ കരോട്ടിൻ, ക്ലോറോജെനിക് ആസിഡ്, വിറ്റാമിനുകൾ സി, ഇ. കൂടാതെ, പർപ്പിൾ മധുരക്കിഴങ്ങിൽ ആന്തോസയാനിൻ എന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഈ ആന്റിഓക്‌സിഡന്റുകൾ കോശങ്ങളുടെ കേടുപാടുകൾ തടയാൻ സഹായിക്കും. കൂടാതെ ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.

മധുരക്കിഴങ്ങ് മണ്ണിനുള്ളില്‍ വളരുന്നതിനാൽ ചെളിയും കീടനാശിനികളും തൊലിയില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മധുരക്കിഴങ്ങ് വെള്ളത്തില്‍ നന്നായി കഴുകിയെടുക്കണം. വെജിറ്റബിൾ ബ്രഷ് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നത് നന്നായി വൃത്തിയാകാന്‍ സഹായിക്കും.

Avoid peeling Sweet Potato skin before cooking

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

'നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ'; ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി; എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വി​ദ്യാർഥികളെ ശ്രദ്ധിക്കു; നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമയ ക്രമത്തിൽ മാറ്റം വരുത്തി ദുബൈ

മലയാളി താരം ആരോണ്‍ ജോര്‍ജും വിഹാന്‍ മല്‍ഹോത്രയും ഉറച്ചു നിന്നു; ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍

SCROLL FOR NEXT