Beans Pinterest
Health

പ്രമേഹരോ​ഗിയാണോ? ദിവസവും കഴിക്കാം ബീൻസ്

ബീൻസിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിൽ പൂരിത കൊഴുപ്പുകൾ ഇല്ലെന്ന് മാത്രമല്ല നാരുകൾ ധാരാളം അടങ്ങിയിട്ടുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

പ്രമേഹരോ​ഗികൾ ഡയറ്റിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കാറുണ്ട്. അതിൽ ഏറ്റവും മികച്ചത് ബീൻസ് ആണ്. ബീൻസ് പ്രമേഹരോ​ഗികളുടെ സൂപ്പർ ഫുഡ് എന്നാണ് വിശേഷിപ്പിക്കുന്നത്.

സ്റ്റാർച്ച് അടങ്ങിയ മറ്റ് ഭക്ഷണങ്ങളെക്കാൾ പ്രമേഹം നിയന്ത്രിക്കാൻ മികച്ചതാണ് ഗ്ലൈസെമിക് ഇൻഡെക്സ് കുറഞ്ഞ ബീൻസ് എന്നാണ് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ പറയുന്നത്. ബീൻസിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിൽ പൂരിത കൊഴുപ്പുകൾ ഇല്ലെന്ന് മാത്രമല്ല നാരുകൾ ധാരാളം അടങ്ങിയിട്ടുമുണ്ട്.

അതുകൊണ്ട്, പ്രമേഹരോഗികൾ ദിവസവും ഒരു നേരമെങ്കിലും പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ ബീൻസ് കഴിക്കുന്നത് നല്ലതാണ്. സ്റ്റാർച്ച് അടങ്ങിയ ചോറ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയെക്കാൾ പ്രോട്ടീൻ ബീൻസിൽ നിന്ന് ലഭിക്കും.

സോല്യുബിൾ ഫൈബറിന്റെ അളവും കൂടുതലായതിനാൽ ബീൻസ് കഴിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്താനും ഉദര ആരോ​ഗ്യത്തിന്റെ കാര്യത്തിലും സഹായിക്കും. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ബീൻസ് കഴിക്കുന്നത് നല്ലതാണ്.

Beans super food for diabetes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം