Perfume Pinterest
Health

കിടക്കുന്നതിന് മുൻപ് പെർഫ്യൂം അടിക്കുന്ന ശീലമുണ്ടോ? പരീക്ഷിച്ചു നോക്കൂ..കുട്ടിയെ പോലെ ഉറങ്ങാം

പെര്‍ഫ്യൂമുകളുടെ സുഗന്ധത്തിനു ഒരു പ്രത്യേകതയുണ്ട്. അവ നമ്മെ ശാന്തമാക്കുകയും നമ്മുടെ ഓർമകളെ ആഴത്തിൽ സ്വാധീനിക്കുകയും ചെയ്യുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

റങ്ങും മുൻപ് പെർഫ്യൂം അടിക്കുന്ന ശീലമുണ്ടോ? ബെഡ് ടൈം പെർഫ്യൂം എന്നോരു ട്രെൻഡ് പുതുതലമുറയ്ക്കിടെ വ്യാപകമാണ്. നല്ലൊരു പെര്‍ഫ്യൂം ഗന്ധം നിങ്ങളെ ഒരു കുഞ്ഞിനെ പോലെ ഉറങ്ങാന്‍ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

പെര്‍ഫ്യൂമുകളുടെ സുഗന്ധത്തിനു ഒരു പ്രത്യേകതയുണ്ട്. അവ നമ്മെ ശാന്തമാക്കുകയും നമ്മുടെ ഓർമകളെ ആഴത്തിൽ സ്വാധീനിക്കുകയും ചെയ്യുന്നു. അതിന്റെ ഗന്ധം നമ്മെ ചില മനോഹര നിമിഷങ്ങളെയോ വ്യക്തികളെയോ ഓര്‍മപ്പെടുത്തും. മനുഷ്യന്റെ ഘ്രാണേന്ദ്രിയം വൈകാരികത ഉണര്‍ത്തുന്ന മസ്തിഷ്‌കഭാഗങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടാണ് നമ്മള്‍ അറിയാതെ തന്നെ ചില സുഗന്ധങ്ങള്‍ നമ്മളെ സന്തോഷിപ്പിക്കുകയോ, ശാന്തമാക്കുകയോ, ഗൃഹാതുരത്വമുണര്‍ത്തുകയോ ചെയ്യുന്നത്.

ഇതിന്റെ പ്രാധാന്യം മനസിലാക്കിയ ലോകത്തിലെ പ്രമുഖ പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ ഇപ്പോള്‍ ന്യൂറോസയന്റിസ്റ്റുകളുമായി ചേര്‍ന്ന് ആരോഗ്യത്തിനും ഉറക്കത്തിനുമായി പുതിയ സുഗന്ധങ്ങള്‍ വികസിപ്പിക്കുകയാണ്. ലാവണ്ടര്‍ പോലുള്ള സുഗന്ധങ്ങള്‍ ധാരാളം ബെഡ്‌റൂം പെര്‍ഫ്യൂമുകളില്‍ കാണാറുണ്ട്. ഇത് മാനസികമായി നമുക്ക് ഉറങ്ങാനുളള അന്തരീക്ഷം ഒരുക്കുന്നു.

എല്ലാ രാത്രിയും ഒരേ ശീലങ്ങള്‍ പിന്തുടരുന്നത് മസ്തിഷ്‌കത്തിന് 'ഇനി വിശ്രമിക്കാന്‍ സമയമായിരിക്കുന്നു' എന്ന സന്ദേശം നല്‍കും. അതിന് ഉറങ്ങും മുമ്പ് ലൈറ്റ് അണയ്ക്കുന്നത് പോലെ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നതും സഹായകമാണ്. നിങ്ങളുടെ മനസ്സിനും ശരീരത്തിനും തൃപ്തികരമായ ഉറക്കവും സമ്മാനിക്കും.

What is Bed Time Perfume

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി