Belly Fat Pexels
Health

കുടവയറ് മറയ്ക്കാൻ 'എയർ പിടിക്കം', പതിവായാൽ ആരോ​ഗ്യത്തിന് ഹാനികരം

ഇത് അസ്വസ്ഥതയ്ക്കും ക്ഷീണത്തിനും ചിലപ്പോഴോക്കെ പുറം വേദനയ്ക്കും കാരണമായെന്ന് വരാം.

Author : സമകാലിക മലയാളം ഡെസ്ക്

കുടവയറ് മറയ്ക്കാൻ എയർ പിടിക്കാറുണ്ടോ? ഈ പതിവ് തുടരുന്നത് ദീർഘകാല ആരോ​ഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ശ്വാസം പിടിച്ച് വയർ ഉള്ളലേക്ക് വലിക്കുന്നത് അടിവയറ്റിലെ പേശികൾക്ക് സമ്മർദവും ക്ഷതവും ഏൽപ്പിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഇത് അസ്വസ്ഥതയ്ക്കും ക്ഷീണത്തിനും ചിലപ്പോഴോക്കെ പുറം വേദനയ്ക്കും കാരണമായെന്ന് വരാം.

വയർ ഉള്ളിലേക്ക് വലിക്കുമ്പോൾ ഡയഫ്രത്തിന്റെ സ്വാഭാവിക ചലനം ബാധിക്കപ്പെടുന്നത് ശ്വാസോച്ഛാസത്തിന്റെ ആഴത്തെയും കാര്യക്ഷമതയെയും ബാധിക്കും. മാത്രമല്ല ഇത് ശീലമാക്കുന്നത് ശ്വാസകോശത്തിന്റെ ശേഷി കുറയാനും കാരണമാകാമെന്ന് ഫിറ്റ്‌നസ് വിദഗ്ധർ പറയുന്നു.

കുടവയർ കാണാതിരിക്കാൻ ഇത്തരത്തിലുള്ള കുറുക്കുവഴികൾ നോക്കാതെ ശരീയായ ഡയറ്റിലൂടെ അത് പരിഹരിക്കുകയാണ് വേണ്ടത്. ആരോഗ്യകരവുമായ ജീവിതശൈലി, വ്യായാമം, പോഷകസമ്പുഷ്ടമായ ഭക്ഷണം, ആവശ്യത്തിന് വിശ്രമം എന്നിവയെല്ലാം ഇതിന് ആവശ്യമാണ്.

വയർ അൽപമൊന്ന് ചാടിയാൽ സൗന്ദര്യം നഷ്ടമായി എന്നത് നെ​ഗറ്റീവായ ശരീര സങ്കൽപത്തിന് വഴി വെക്കുമെന്നും വിദ​ഗ്ധർ പറയുന്നു. ശരീരത്തെ അതിന്റെ സ്വാഭാവിക വടിവുകളോടെയും ആകൃതിയോടെയും അംഗീകരിക്കാൻ ശീലിക്കുന്നതാണ് ആരോഗ്യകരവും പോസിറ്റീവുമായ പ്രതിച്ഛായ സ്വയം ഉണ്ടാക്കിയെടുക്കാനുള്ള വഴി.

Belly Fat : sucking stomach to be thinner is harmful.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT