Black Raisins Pinterest
Health

ഉണക്കമുന്തിരി ദിവസവും വെള്ളത്തിൽ കുതിർത്തു കഴിക്കാം, ​ഗുണങ്ങളേറെ

ഉണക്കമുന്തിരി വെള്ളത്തിൽ കുതിർക്കുന്നതോടെ ഇതിലെ ഫൈബർ വെള്ളത്തിൽ ഇറങ്ങുകയും ശരീരത്തിൽ പെട്ടെന്ന് വലിച്ചെടുക്കാനും കഴിയും.

സമകാലിക മലയാളം ഡെസ്ക്

നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് ഉണക്കമുന്തിരി. വെള്ളത്തിലോ പാലിലോ ഉണക്കമുന്തിരി ദിവസവും കുതിർത്തു കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ മികച്ചതാണ്.

ദഹനം

മലബന്ധം തടയാനും ദഹനം നന്നായി നടത്താനും ഉണക്കമുന്തിരിക്ക് കഴിയും. ഉണക്കമുന്തിരി വെള്ളത്തിൽ കുതിർക്കുന്നതോടെ ഇതിലെ ഫൈബർ വെള്ളത്തിൽ ഇറങ്ങുകയും ശരീരത്തിൽ പെട്ടെന്ന് വലിച്ചെടുക്കാനും കഴിയും. സ്ഥിരമായി ഈ വെള്ളം കുടിക്കുന്നതോടെ ദഹനപ്രക്രിയ മെച്ചപ്പെടുകയും ഗ്യാസ് സംബന്ധ രോഗങ്ങളുടെ സാധ്യത കുറയുകയും ചെയ്യും.

ചർമ സംരക്ഷണം

ആന്റിഓക്സിഡന്റുകൾ ഉള്ളതിനാൽ ഉണക്കമുന്തിരി ചര്‍മത്തിലെ തകരാറുകൾ പരിഹരിക്കും. ചർമം തിളങ്ങുന്നതിനു ആവശ്യമായ വൈറ്റമിൻ എ, ഇ എന്നിവ ഇതിലുണ്ട്. ചർമത്തിന്റെ പ്രായം കുറഞ്ഞിരിക്കാൻ ഈ വെള്ളം വളരെ ഉപകാരപ്പെടും.

ശരീരഭാരം നിയന്ത്രിക്കാം

വിശപ്പ് തോന്നാതിരിക്കാനും കൂടുതൽ കാലറി കഴിക്കാതിരിക്കാനും ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഇതിലെ നാച്ചുറൽ മധുരം ക്രേവിങ്സ് കുറയ്ക്കും. ഇതിലൂടെ അമിതഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുകയും ശരീരഭാരം കുറയ്ക്കുന്നതിനു കാരണമാവുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

രക്തസമ്മർദ്ദം നിയന്ത്രിക്കാനും സോഡിയം ബാലൻസ് ചെയ്യാനും സഹായിക്കുന്ന പൊട്ടാസ്യം ധാരാളമായി ഉണക്കമുന്തിരിയിലുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്ന ഡയറ്ററി ഫൈബറും പോളിഫെനോളുകളും ഇതിലുണ്ട്. ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് രക്താതിമർദ്ദം, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള ഹൃദയ രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കും.

അയൺ അളവ് കൂട്ടും

ചുവന്ന രക്തകോശങ്ങൾക്ക് ആവശ്യമായ അയൺ ഉണക്കമുന്തിരിയിൽ ധാരാളമായി ഉണ്ട്. ഉണക്കമുന്തിരി കുതിർത്ത വെള്ളം ഉപയോഗിക്കുന്നതിലൂടെ അയണ്‍ പെട്ടെന്ന് ശരീരത്തിലെത്തും. അനീമിയ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ഊർജം കൂടാൻ സഹായിക്കുകയും ചെയ്യും.

വിഷാംശം നീക്കം ചെയ്യും

ഉണക്കമുന്തിരിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കരളിലെ വിഷാംശം നീക്കം ചെയ്യാനും ഊർജസംരക്ഷണത്തിനും ഉണക്കമുന്തിരി കുതിർത്ത വെള്ളം സഹായിക്കും

Black Raisins Health Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും അടച്ചു, സഹായവുമായി ഇന്ത്യ

പുടിന്റെ ഇന്ത്യ സന്ദര്‍ശനം ഡിസംബര്‍ 4 മുതല്‍

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ 134 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

പതിമൂന്നുകാരിക്ക് പീഡനം; രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവും പിഴയും

ഗോവയില്‍ 77 അടി ഉയരത്തില്‍ രാമന്റെ പ്രതിമ; രാമായണ തീം പാര്‍ക്ക്; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

SCROLL FOR NEXT