നിസാരമാക്കരുത് കിഡ്നി ഫം​ഗസ് 
Health

മൂത്രമൊഴിക്കുമ്പോൾ രക്തം വരുന്നു; നിസ്സാരമാക്കരുത് കിഡ്നി ഫം​ഗസ്, ലക്ഷണങ്ങൾ

24 മണിക്കൂറും നിര്‍ത്താതെ പണിയെടുക്കുന്ന വൃക്കകളെ വളരെ പെട്ടെന്ന് ഫംഗല്‍ അണുബാധ പിടിപ്പെടാം.

സമകാലിക മലയാളം ഡെസ്ക്

രീരത്തിലെ സങ്കീര്‍ണ്ണമായ നിരവധി പ്രവർത്തനങ്ങൾ നിർവഹിക്കുന്ന അവയവമാണ് വൃക്കകള്‍. ശരീരത്തിന് ആവശ്യമുള്ളതൊക്കെ വലിച്ചെടുക്കുകയും ആവശ്യമില്ലാത്തവയെ അരിച്ചുമാറ്റുന്നതും വൃക്കകളാണ്. എന്നാല്‍ 24 മണിക്കൂറും നിര്‍ത്താതെ പണിയെടുക്കുന്ന വൃക്കകളെ വളരെ പെട്ടെന്ന് ഫംഗല്‍ അണുബാധ പിടിപ്പെടാം.

കാന്‍ഡിഡ, ആസ്പര്‍ജില്ലസ്, ബ്ലാസ്റ്റോമൈസസ്, ക്രിപ്‌റ്റോകോക്കസ് തുടങ്ങിയവയാണ് സാധാരണമായി വൃക്കകളെ ബാധിക്കുന്ന ഫംഗസുകള്‍. വൃക്കകളിലെ ബാധിക്കുന്ന ഫംഗല്‍ അണുബാധയ്ക്ക് കിഡ്നി ഫംഗസ് എന്നാണ് വിളിക്കുന്നത്. മൂത്രസഞ്ചിയില്‍ നിന്നുള്ള അണുബാധ നേരിട്ടും ഫംഗസ് അണുബാധ രക്തപ്രവാഹത്തിലൂടെ വ്യാപിക്കുന്നതും വൃക്കകളില്‍ ഫംഗസ് ഉണ്ടാക്കാം.

നേരത്തെയുള്ള രോഗ നിര്‍ണയം രോഗാവസ്ഥ ഗുരുതരമാകാതെ തടയും. ശരിയായ ചികിത്സയിലൂടെ കിഡ്നി ഫംഗസിനെ പൂര്‍ണമായും നീക്കം ചെയ്യാം. എന്നാല്‍ പതിവ് പരിശോധനയിലൂടെ ഫംഗസ് ബാധ ആവര്‍ത്തിച്ചു വരുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. അണുബാധ ബാധിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാകും. കിഡ്നി ഫംഗസ് ചികിത്സക്കാതെ പോകുന്നത് വൃക്കകളുടെ ദീര്‍ഘകാല ആരോഗ്യത്തെ ബാധിക്കാം.

ലക്ഷണങ്ങള്‍

  • മൂത്രം ഒഴിക്കുമ്പോള്‍ പുകച്ചില്‍, വേദന

  • അടിവയറ്റില്‍ വേദന

  • മൂത്രത്തിനൊപ്പം രക്തം വരിക

  • പനി, വിറവല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോ​ഗ്യകരമാണോ?

അനായാസം ഓസീസ്; രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

'നിന്റെ അച്ഛന്‍ നക്‌സല്‍ അല്ലേ, അയാള്‍ മരിച്ചത് നന്നായെന്നു പറഞ്ഞു; എന്തിനൊക്കെ പ്രതികരിക്കണം?'; നിഖില വിമല്‍ ചോദിക്കുന്നു

നാളെ മുതല്‍ സപ്ലൈകോയില്‍ ഓഫര്‍ പൂരം; 'അഞ്ച് രൂപയ്ക്ക് പഞ്ചസാര'; 50ാം വര്‍ഷത്തില്‍ 50 ദിവസം വിലക്കുറവ്

SCROLL FOR NEXT