ജോ ലിന്‍ഡെര്‍ 
Health

റിപ്ലിങ് മസില്‍ ഡിസീസ് ആണെന്ന് വെളിപ്പെടുത്തി, ആഴ്ചകള്‍ക്കുള്ളില്‍ 30കാരനായ യൂട്യൂബര്‍ വിടപറഞ്ഞു; എന്താണ് ഈ രോഗം? 

അടുത്തിടെ തനിക്ക് റിപ്ലിങ് മസില്‍ ഡിസീസ് കണ്ടെത്തിയെന്ന് ജോ ഇന്‍സ്റ്റഗ്രാമില്‍ അ‌റിയിച്ചിരുന്നു. പക്ഷെ, ആഴ്ച്ചകള്‍ക്കിപ്പുറം ജോയുടെ വിയോഗവാര്‍ത്തയാണ് കാമുകി പങ്കുവച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളില്‍ നിറയെ ആരാധകരുള്ള വ്യക്തിയാണ് ജര്‍മന്‍ ഫിറ്റ്‌നസ് താരം ജോ ലിന്‍ഡെര്‍. ഇന്‍സ്റ്റഗ്രാമില്‍ 85 ലക്ഷം ഫോളോവേഴ്‌സുള്ള ജോയുടെ യൂട്യൂബ് വിഡിയോകള്‍ക്ക് 50 കോടിയിലധികമാണ് കാഴ്ച്ചക്കാര്‍. അടുത്തിടെ തനിക്ക് റിപ്ലിങ് മസില്‍ ഡിസീസ് (ആര്‍എംഡി) കണ്ടെത്തിയെന്ന് ജോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. പക്ഷെ, ആഴ്ചകള്‍ക്കിപ്പുറം ജോയുടെ വിയോഗവാര്‍ത്തയാണ് കാമുകി നിച്ച അറിയിച്ചിരിക്കുന്നത്. 

എന്താണ് റിപ്ലിങ് മസില്‍ ഡിസീസ് (ആര്‍എംഡി)?

പ്രധാനമായും പേശികളെ പിടിമുറുക്കുന്ന ഒരു അവസ്ഥയാണിത്. ഒരു ന്യൂറോമസ്‌കുലര്‍ ഡിസോര്‍ഡറായ ആര്‍എംഡി എന്ന അവസ്ഥ പേശികളുടെ ഹൈപ്പര്‍ഇറിറ്റബിളിറ്റി ആണ്. സ്‌ട്രെച്ച് ചെയ്യുന്നതടക്കമുള്ള മൂവ്‌മെന്റുകള്‍ തുടര്‍ച്ചയായി ചെയ്യുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. 

ഒരേ മസില്‍ ഗ്രൂപ്പ് തന്നെ ആവര്‍ത്തിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് അസ്വസ്ഥത ഉടലെടുക്കുന്നത്. ക്ഷീണം, പേശികള്‍ക്ക് മുറുക്കം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ആയാസകരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോഴും തണുത്ത കാലാവസ്ഥയിലായിരിക്കുമ്പോഴും പതിവാണ്. ആര്‍എംഡി ഉള്ള ആളുകളില്‍ ചിലപ്പോള്‍ പേശികള്‍ക്ക് അമിതവളര്‍ച്ചയും കാണാറുണ്ട്. 

ഇത് ഒരു ജനിതക രോഗം

റിപ്ലിങ് മസില്‍ ഡിസീസ് ഒരു ജനിതക രോഗമാണ്. ഒന്നോ അതിലധികമോ ജീനുകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തത് മൂലം ഇത് സംഭവിക്കും. സിഎവി3 എന്ന ജീനിലുണ്ടാകുന്ന മാറ്റങ്ങള്‍ ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT