Eggs Meta AI Image
Health

മുട്ട അമിതമായി ചൂടാക്കുന്നത് ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കും; സുരക്ഷിതമായി എങ്ങനെ ഉണ്ടാക്കാം

മുട്ട അമിതമായി ചൂടാക്കുമ്പോള്‍ അതിലെ കൊളസ്‌ട്രോള്‍ ഓക്‌സിസൈഡ് ചെയ്ത് ഓക്‌സിസ്റ്ററോള്‍ എന്ന സംയുക്തം ഉണ്ടാക്കുന്നു

സമകാലിക മലയാളം ഡെസ്ക്

വശ്യ പോഷകങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ് മുട്ട. എന്നാൽ പാചകം പാളിയാൽ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. മുട്ട അമിതമായി ചൂടാക്കുന്നത് മുട്ടയുടെ പോഷകമൂല്യം കുറയ്ക്കുമെന്ന് മാത്രമല്ല കൊളസ്‌ട്രോള്‍ രോഗികളില്‍ അത് അപകടമുണ്ടാക്കുകയും ചെയ്യും.

മുട്ട അമിതമായി ചൂടാക്കുമ്പോള്‍ അതിലെ കൊളസ്‌ട്രോള്‍ ഓക്‌സിസൈഡ് ചെയ്ത് ഓക്‌സിസ്റ്ററോള്‍ എന്ന സംയുക്തം ഉണ്ടാക്കുന്നു. ഈ സംയുക്തം ശരീരത്തില്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദവും വീക്കവും ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ ഓക്‌സിസ്റ്ററോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാനും രക്തധമനികളില്‍ കാഠിന്യമുണ്ടാക്കാനും കാരണമാകും.

മുട്ട എങ്ങനെ സുരക്ഷിതമായി ഉണ്ടാക്കാം

  • കുറഞ്ഞ ഊഷ്മാവില്‍ മുട്ട പാകം ചെയ്യാം

  • മുട്ട ഫ്രൈ ചെയ്യുമ്പോള്‍ വെളിച്ചെണ്ണ, ഒലിവ് ഓയില്‍ പോലുള്ള ഉയര്‍ന്ന സ്‌മോക്ക് പോയിന്റുള്ള എണ്ണകള്‍ ഉപയോഗിക്കാം

  • മുട്ട അമിതമായി വേവിക്കുന്നത് ഒഴിവാക്കാം

  • മുട്ടവിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ഓക്‌സിഡേറ്റീവ് സമ്മര്‍ദം പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി-ഓക്‌സിഡന്റുകള്‍ ഉണ്ടാക്കും.

Boiling eggs too much may cause heart diseases

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം, സ്പീക്കറുടെ നിലപാട് നിര്‍ണായകം

കായിക താരങ്ങൾക്ക് ഇൻകം ടാക്‌സിൽ ജോലി നേടാം; 81,100 രൂപ വരെ ശമ്പളം

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണ; റയലിനെ തകര്‍ത്ത് സ്പാനിഷ് സൂപ്പര്‍ കപ്പ് നിലനിര്‍ത്തി

വീണ്ടും സുരക്ഷാ വീഴ്ച; കണ്ണൂർ വനിതാ ജയിലിന് മുകളിലൂടെ ഡ്രോൺ പറന്നു, കേസെടുത്ത് പൊലീസ്

പുതുവര്‍ഷത്തില്‍ കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി-സി 62; പ്രതിരോധ മേഖലയ്ക്ക് കരുത്ത്

SCROLL FOR NEXT