Boiled Rice Meta AI Image
Health

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

തണുപ്പിച്ച് വീണ്ടും ചൂടാക്കി ചോറ് കഴിച്ചവരിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താഴ്ന്നിരുന്നതായി കണ്ടെത്തി.

സമകാലിക മലയാളം ഡെസ്ക്

പ്രമേഹരോ​ഗികൾ പൊതുവെ ചോറ് കഴിക്കാൻ പാടില്ലെന്നാണ് പറഞ്ഞു കേൾക്കാറ്. എന്നാൽ പ്രമേഹരോ​ഗികൾക്കും ടെൻഷൻ അടിക്കാതെ ചോറ് ആവശ്യത്തിന് കഴിക്കാമെന്ന് പുതിയ പഠനം. അരി പ്രത്യേക രീതിയിൽ വേവിച്ചു കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയരാതെ സഹായിക്കുമെന്ന് ന്യൂട്രീഷന്‍ ആന്‍ഡ് ഡയബറ്റിസില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഒരു തവണ വേവിച്ച ചോറ് 24 മണിക്കൂറിന് ശേഷം വീണ്ടും ചൂടാക്കി കഴിക്കുന്നത് പുതിയതായി വേവിച്ച ചോറിനെക്കാൾ ടൈപ്പ് 1 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ കാരണമാകുമെന്നാണ് ​ഗവേഷകരുടെ വാദം. 32 പേരാണ് പഠനത്തിൽ പങ്കെടുത്തത്. ഓരോരുത്തരും വ്യത്യസ്ത ദിവസങ്ങളില്‍ സമാനമായ രണ്ട് തരം ചോറ് കഴിച്ചു (ഒന്ന് പുതിയതായി വേവിച്ച ചോറും മറ്റൊന്ന് തണുപ്പിച്ചതും വീണ്ടും ചൂടാക്കിയതും).

തണുപ്പിച്ച് വീണ്ടും ചൂടാക്കി ചോറ് കഴിച്ചവരിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താഴ്ന്നിരുന്നതായി കണ്ടെത്തി. അതായത്, ചോറ് തണുപ്പിക്കുന്നത് അന്നജത്തിന്റെ ഘടനയില്‍ മാറ്റം വരുത്തുകയും അത് ദഹിക്കുന്നത് കുറയ്ക്കുകയും രക്തത്തില്‍ ഗ്ലൂക്കോസ് കലരുന്നത് പതുക്കെയാക്കുകയും ചെയ്യുന്നുവെന്നാണ്. എന്നാല്‍ പരീക്ഷണം നടത്തിയവരില്‍ മൂന്ന് പേര്‍ക്ക് ഗ്ലൂക്കോസിന്റെ അളവ് വളരെ കുറയുകയും ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

വേവിച്ച ചോറ് തണുപ്പിക്കുമ്പോള്‍ അതിലെ അന്നജം തന്‍മാത്രകള്‍ പ്രത്യേകിച്ച് അമിലോസ്, ആമിലോപെക്റ്റിന്‍ എന്നിവ കൂടുതല്‍ ചുരുങ്ങിയ രൂപത്തിലേക്ക് പുനഃക്രമീകരിക്കപ്പെടും. ഈ തന്മാത്രകള്‍ പ്രതിരോധശേഷിയുള്ള അന്നജമായി മാറുന്നു. ഈ അന്നജം നാരുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

ഇത് കാര്‍ബോഹൈഡ്രേറ്റുകള്‍ വിഘടിക്കുന്നത് പതുക്കെയാക്കുന്നു. എന്നാല്‍ ഹൈപ്പോഗ്ലെസീമിയയുടെ സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ ടൈപ്പ് 1 പ്രമേഹമുളളവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ രീതി പതിവായി ചെയ്താല്‍ ഇന്‍സുലിന്‍ ലെവലില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ പ്രമേഹരോഗികള്‍ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാടുള്ളൂ.

Boiling rice in a special way won't make as sugar spike in blood

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT