BTS Jungkook  Instagram
Health

'മനഃപൂര്‍വം അല്ല, നിയന്ത്രിക്കാന്‍ കഴിയുന്നില്ല', എഡിഎച്ച്ഡി ഉണ്ടെന്ന് വെളിപ്പെടുത്തി ബിടിഎസ് അംഗം ജോങ് കൂക്ക്

ലോകമെമ്പാടും വലിയ ആരാധകവൃന്ദമുള്ള കെ-പോപ്പ് ബാന്‍ഡ് ആയ ബിടിഎസിന്‍റെ വമ്പന്‍ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ലോകം.

Author : സമകാലിക മലയാളം ഡെസ്ക്

നിക്ക് എഡിഎച്ച്ഡി രോഗാവസ്ഥയുണെന്ന് വെളിപ്പെടുത്തി ബിടിഎസ് അംഗം ജോങ് കൂക്ക്. വീവേഴ്സ് ലൈവിനിടെ ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം ജോങ് കൂക്ക് തുറന്നു പറഞ്ഞത്. ലോകമെമ്പാടും വലിയ ആരാധകവൃന്ദമുള്ള കെ-പോപ്പ് ബാന്‍ഡ് ആയ ബിടിഎസിന്‍റെ വമ്പന്‍ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ലോകം. ബിടിഎസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ജോങ് കൂക്ക്. അമേരിക്കയില്‍ അടുത്ത വര്‍ഷം ഇറങ്ങാനുള്ള പുതിയ ആല്‍ബത്തിന്‍റെ പണിപ്പുരയിലാണ് ബിടിഎസ് അംഗങ്ങള്‍.

ലൈവില്‍ അക്ഷമനായി നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ആരാധകന്റെ ചോദ്യം. താന്‍ ഇത് മനഃപൂര്‍വം ചെയ്യുന്നതല്ലെന്നും, നിയന്ത്രിക്കാന്‍ കഴിയില്ലെന്നും തനിക്ക് എഡിഎച്ച്ഡി എന്ന രോഗാവസ്ഥ ഉണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു. രോഗാവസ്ഥയെ കുറിച്ചുള്ള ജോങ് കൂക്കിന്‍റെ വെളിപ്പെടുത്തല്‍ ആരാധകരും ഏറ്റെടുത്തു. നിരവധി ആളുകളാണ് അദ്ദേഹത്തിന് പിന്തുണയായി എത്തിയത്.

എന്താണ് എഡിഎച്ചഡി

സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട ഒരു തകരാറാണ്‌ അറ്റെന്‍ഷന്‍ ഡെഫിസിറ്റ്‌ ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം അഥവാ എഡിഎച്ച്‌ഡി. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകതെ വരുന്ന ഇന്‍അറ്റന്‍ഷന്‍, ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്ത്‌ ചാടി ഓരോന്ന്‌ ചെയ്യുന്ന ഇംപള്‍സിവിറ്റി, ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന ഹൈപ്പര്‍ ആക്ടിവിറ്റി എന്നിവയാണ്‌ എഡിഎച്ച്‌ഡിയുടെ പ്രധാന ലക്ഷണങ്ങള്‍.

മുതിർന്നവരിൽ, ഹൈപ്പർ ആക്ടിവിറ്റി പോലുള്ള ലക്ഷണങ്ങൾ അത്ര വ്യക്തമായി ഉണ്ടായില്ലെന്ന് വരാം, എന്നാല്‍ എടുത്തുചാട്ടത്തോടെയുള്ള പെരുമാറ്റം, അസ്വസ്ഥത, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കും. മുതിർന്നവരുടെ ADHD ചികിത്സ കുട്ടികളിലെ ചികിത്സയ്ക്ക് സമാനമാണ്. ഇതിൽ സാധാരണയായി മരുന്നുകൾ, തെറാപ്പി, ADHD-യോടൊപ്പം ഉണ്ടാകുന്ന മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള പിന്തുണ എന്നിവ ഉൾപ്പെടുന്നു.

BTS Jungkook opens up about Adult ADHD, common symptoms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT