Aluminum Foil Meta AI Image
Health

ഭക്ഷണം അലുമിനിയം ഫോയിലിൽ പൊതിയുന്നത് കാൻസറിന് കാരണമാകുമോ? യഥാർഥ്യം ഇതാണ്

ഭൂമിയിലെ ഏറ്റവും സാധാരണമായ ലോഹമാണ് അലുമിനിയം

സമകാലിക മലയാളം ഡെസ്ക്

ക്ഷണത്തിന്റെ ചൂടു നഷ്ടപ്പെടാതെ അവ ഫ്രഷ് ആയി സൂക്ഷിക്കാൻ അലുമിനിയം ഫോയിലുകൾ നല്ലൊരു ഓപ്ഷനാണ്. എന്നാൽ അടുത്തിടെ അലുമിനിയം ഫോയിലുകളിൽ ഭക്ഷണം പൊതിയുന്നത് അനാരോ​ഗ്യമാണെന്നും കാൻസർ സാധ്യത വർധിപ്പിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽമീഡിയയിലടക്കം സജീവമായിരുന്നു. എന്നാൽ അലുമിനിയം ഫോയിലുകളെ അത്ര പേടിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുകയാണ് റായ്പൂരിൽ നിന്നുള്ള കാൻസർരോഗ വിദഗ്ധനായ ഡോ.ജയേഷ് ശർമ.

അലുമിനിയം ഫോയിൽ ഭക്ഷണം പൊതിയുമ്പോൾ ഭക്ഷണത്തിലേക്ക് അലുമിനിയം കടക്കുകയും വൃക്ക ഉൾപ്പെടെയുള്ള ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുമെന്നതാണ് വാദം. ഭൂമിയിലെ ഏറ്റവും സാധാരണമായ ലോഹമാണ് അലുമിനിയം. മാത്രമല്ല, ഇതിന് ഭാരം വളരെ കുറവാണ്.

അലുമിനിയം എന്തുകൊണ്ട് ഭക്ഷണം പൊതിയാൻ തിരഞ്ഞെടുത്തുവെന്ന് ചോദിച്ചാൽ, ഭക്ഷണവുമായി എളുപ്പത്തിൽ പ്രതിപ്രവർത്തനം നടത്താത്ത ലോഹവുമാണ് അലുമിനിയം. ഭക്ഷണത്തിൽ വളരെ ചെറിയ അളവിൽ മാത്രമേ ഇത് കടക്കുകയുള്ളൂ, അത് ശരീരം ആഗിരണം ചെയ്യാനുള്ള സാധ്യത വിരളവുമാണെന്ന് അദ്ദേഹം പറയുന്നു.

ആഗിരണം ചെയ്യപ്പെടുന്നവ വൃക്കയിലൂടെ പുറന്തള്ളുകയും ചെയ്യും. കട്ടികൂടിയ ലോഹം അല്ലാത്തതിനാൽ ശരീരത്തിൽ അടിഞ്ഞുകൂടാനുള്ള സാധ്യതയും കുറാണ്. അലുമിനിയം വിഷമയമാണെങ്കിലും അതിൽ നിന്ന് കാൻസർ വരാനുള്ള സാധ്യത തീരെയില്ലെന്നും അദ്ദേഹം പറയുന്നു. ഇത് കാൻസറിന് കാരണമാകുന്ന ഘടകങ്ങളുടെ പട്ടികയിലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അലുമിനിയത്തിന്റെ ഉപയോ​ഗം കുറയ്ക്കുന്നതിന് ആവശ്യമായ മുൻകരുതലുകളെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. നല്ല ചൂടിൽ അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്യരുത്, പുളി കൂടുതലും അസിഡിക് അംശവുമുള്ള ഭക്ഷണങ്ങൾ അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്യുന്നത് ഒഴിവാക്കാം, അസിഡിക് അംശമുള്ളവ കാലങ്ങളോളം അലുമിനിയം പാത്രങ്ങളിൽ സൂക്ഷിക്കരുത് എന്നിവയാണവ.

കാൻസർ വരുമെന്നു പറഞ്ഞ് അലുമിനിയത്തെ കുറ്റപ്പെടുത്തുന്നത് പുകവലിക്കുന്നയാൾ സിഗരറ്റിനു പകരം സിഗരറ്റ് പാക്കിനെ കുറ്റപ്പെടുത്തുന്നതു പോലെയാണെന്നും ഫാസ്റ്റ്ഫു‍‍ഡിനെ മാത്രമേ ഭയക്കേണ്ടതുള്ളൂ, അലുമിനിയത്തെ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Doctor explains Aluminum Foil cancer myth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മുട്ടട വാർഡിൽ വൈഷ്ണ സുരേഷിന് അട്ടിമറി വിജയം

തിരുവനന്തപുരത്തും പാലക്കാടും ആധിപത്യം ഉറപ്പിച്ച് ബിജെപി, ഷൊര്‍ണൂരും തൃപ്പൂണിത്തുറയിലും മുന്നില്‍

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കണം, ഫൊറന്‍സിക് ലാബിലേയ്ക്ക് അയയ്ക്കാന്‍ കോടതി ഉത്തരവ്

തൃശൂരും കൊച്ചിയിലും യുഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ; കോര്‍പറേഷനുകളില്‍ കടുത്ത പോരാട്ടം

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ട, ഭാര്യയുടെ അസാധാരണ തീരുമാനം; അപൂര്‍വമെന്ന് സുപ്രീംകോടതി

SCROLL FOR NEXT