Turmeric Milk Meta AI Image
Health

രോ​ഗപ്രതിരോധ ശേഷിക്ക് മഞ്ഞൾ ചേർത്ത പാൽ, പക്ഷെ ​ഗർഭിണികൾ കുടിക്കുമ്പോൾ സൂക്ഷിക്കണം

മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർകുമിൻ ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളടങ്ങിയതാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ഗർഭിണിയായിരുമ്പോൾ പ്രത്യേക പരിചരണം ആവശ്യമാണ്. അതുകൊണ്ട് തന്നെ നൂറായിരം അഭിപ്രായങ്ങളും ഉണ്ടാകും. ചില നാട്ടുവൈദ്യവും പൊടിക്കൈകളും പരിചയപ്പെടുത്തുകയും ചെയ്യാം. ഇക്കൂട്ടത്തിൽ പെട്ടതാണ് പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത്.

മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർകുമിൻ ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളടങ്ങിയതാണ്. ഇത് പാലിനൊപ്പം ചേരുമ്പോൾ ദഹനം സുഗമമാകുകയും ​ഗ്യാസ് പോലുള്ള പ്രശ്നങ്ങളെ അകറ്റുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. ​ഗർഭിണികൾക്ക് മഞ്ഞൾ കലർത്തിയ പാല് സുരക്ഷിതമാണെങ്കിലും മിതമായ അളവിൽ മാത്രമേ നൽകാവൂ എന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ഗർഭകാലത്ത് പ്രതിരോധശേഷി കുറയാനുള്ള സാധ്യത കൂടുതലായതിനാലും ബാക്ടീരിയ മൂലമുണ്ടാകുന്ന അസുഖങ്ങളിൽ നിന്ന് മഞ്ഞൾ ചേർത്ത പാല് സംരക്ഷിക്കുമെന്നതുകൊണ്ടുമാണ് പലരും ഇത് കുടിക്കുന്നത്. ഗർഭകാലത്തോ പ്രസവശേഷമോ ഉണ്ടാകാനിടയുള്ള പ്രീഇക്ലാംസിയ എന്ന ഗൗരവമായ രോഗാവസ്ഥയെ തടുക്കാനും ഇത് നല്ലതാണ്.

അതേസമയം, ഈ പാനീയം കുടിക്കുന്നത് ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വ്യത്യാസപ്പെടുത്തുകയും അത് ഗർഭപാത്ര സങ്കോചങ്ങളിലേക്കും ബ്ലീഡിങ്ങിലേക്കും നയിക്കുമെന്നും ചിലർ പറയുന്നുണ്ട്. അതുകൊണ്ട് ഗൈനക്കോളജിസ്റ്റിന്റെ അറിവോടെ മാത്രമേ ഇത് കുടിക്കാവൂ.

Can pregnant ladies drink turmeric milk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും