Chickenpox Meta AI Image
Health

പേടിച്ചാൽ ചിക്കൻ പോക്സ് പകരുമോ?

പേടിക്കുമ്പോൾ നമ്മുടെ രോഗപ്രതിരോധശേഷി കുറയാം.

Author : സമകാലിക മലയാളം ഡെസ്ക്

അമിതമായി പേടിച്ചാൽ ചിക്കൻ പോക്‌സ് പകരുമെന്ന ഒരു വിശ്വസം നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. എന്നാൽ അതിന് യാതൊരു ശാസ്ത്രിയ അടിസ്ഥാനവുമില്ലെന്ന് വിദഗ്ധർ പറയുന്നു. വാരിസെല്ല സോസ്റ്റർ വൈറാണ് ചിക്കൻ പോക്സ് ഉണ്ടാക്കുന്നത്. പനി, ശരീരവേദന, ചൊറിച്ചിൽ, വെള്ളം നിറഞ്ഞ പുണ്ണുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

പേടിക്കുമ്പോൾ നമ്മുടെ രോഗപ്രതിരോധശേഷി കുറയാം. പ്രതിരോധശേഷി കുറഞ്ഞ വ്യക്തിയുടെ ശരീരത്തിലേക്ക് വൈറസ് പ്രവേശിച്ചാൽ രോഗം വരാനുള്ള സാധ്യതയുണ്ട്. ചിക്കൻ പോക്‌സ് ബാധിച്ച ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരുന്നത് വായുവിലൂടെയോ, രോഗിയുടെ ശരീരത്തിലെ കുരുക്കളിൽ നിന്നുള്ള ദ്രാവകം വഴിയോ പകരാം.

ചിക്കൻ പോക്സിനെതിരെ മുൻകരുതൽ ആവശ്യം

  • രോഗം എളുപ്പത്തിൽ പകരുന്നതിനാൽ ശാസ്‌ത്രീയമായ മുൻകരുതലുകൾ സ്വീകരിക്കുകയെന്നതാണ് ഏറ്റവും പ്രധാനം.

  • ചിക്കൻ പോക്‌സ് തടയാനുള്ള എളുപ്പമാർഗം വാരിസെല്ല വാക്‌സിൻ എടുക്കുകയാണ്.

  • രോഗബാധിതരായ വ്യക്തികളിൽ നിന്നും അകലം പാലിക്കുകയും അവർ ഉപയോഗിച്ച വസ്‌തുക്കൾ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുകയും വേണം.

  • രോഗിയുടെ തൊലിപ്പുറത്തെ കുമിളകൾ ഉണങ്ങുന്നതുവരെ മറ്റുള്ളവരുമായി സമ്പർക്കം പാടില്ല.

  • രോഗിയെ ശുശ്രൂഷിക്കുന്നവർ കൈകൾ ഇടയ്‌ക്കിടെ അണുവിമുക്തമാക്കേണ്ടതും മാസ്‌ക് ധരിക്കേണ്ടതും അത്യാവശ്യമാണ്.

  • ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിധമുള്ള ആഹാരമാണ് കഴിക്കേണ്ടത്.

  • ധാരാളം വെള്ളം കുടിക്കുന്നതിലൂടെ നിർജലീകരണം തടയുകയും ശരീരത്തിന് വൈറസിനെ ചെറുക്കാനുള്ള കരുത്ത് ലഭിക്കുകയും ചെയ്യും.

  • രോഗി കിടക്കുന്ന മുറിയിൽ നല്ല വായു സഞ്ചാരമുണ്ടാകേണ്ടത് അത്യാവശ്യമാണ്.

  • വസ്‌ത്രങ്ങൾ വെയിലത്തിട്ട് നന്നായി ഉണക്കിയ ശേഷം വേണം ഉപയോഗിക്കാൻ.

Can you get Chickenpox when you scared

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT