ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും. എന്നാൽ ആരോഗ്യക്കാര്യത്തിലേക്ക് വരുമ്പോൾ ഈ ഇഷ്ടം കുറച്ചു കുറയും. ചോക്ലേറ്റ് കഴിക്കുന്നത് ശീലമാക്കിയാൽ അത് പല്ലുകളുടെ ആരോഗ്യത്തെയും ശരീരഭാരത്തെയും ബാധിക്കാം. അതുകൊണ്ട് തന്നെ ചോക്ലേറ്റിന് ആവശ്യമില്ലാത്ത ഒരു വില്ലൻ പരിവേഷവും കൊടുക്കാറുണ്ട്. എന്നാൽ കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ ചോക്ലേറ്റ് വില്ലനാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വിശപ്പ് തോന്നുമ്പോൾ അല്ലെങ്കിൽ സ്ട്രെസ് ഈറ്റിങ്ങിന്റെ ഭാഗമായി ചോക്ലേറ്റ് ഒരിക്കലും കഴിക്കരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂടാനും ഇൻസുലിൻ പ്രശ്നങ്ങൾക്കും കാരണമാകും. കൂടാതെ വീണ്ടും വിശക്കാനും കാരണമാകും. ഇതാണ് യഥാർഥത്തിൽ അമിതവണ്ണത്തിലേക്ക് നയിക്കുന്നത്.
ചോക്ലേറ്റ് ഒരിക്കലും ഭക്ഷണത്തിന് പകരമായോ വെറും വയറ്റിലോ കഴിക്കരുത്. ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം മധുരപലഹാരമായി അൽപം ചോക്ലേറ്റ് കഴിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിലെ നാരുകളും പ്രോട്ടീനും ചോക്ലേറ്റിലെ പഞ്ചസാര രക്തത്തിൽ കലരുന്നത് സാവധാനത്തിലാക്കാൻ സഹായിക്കും.
മിൽക്ക് ചോക്ലേറ്റുകളെക്കാൾ ആരോഗ്യത്തിന് നല്ലത് ഡാർക്ക് ചോക്ലേറ്റുകളാണ്. ഇതിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുറഞ്ഞത് 70 ശതമാനമെങ്കിലും കൊക്കോ അടങ്ങിയ ചോക്ലേറ്റ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ഒരു ദിവസം ചോക്ലിറ്റ് ഒന്നോ രണ്ടോ ചെറിയ കഷണങ്ങൾ മാത്രം കഴിക്കുന്നതാണ് നല്ലത്.
ഡാർക്ക് ചോക്ലേറ്റിന് ആരോഗ്യഗുണമുണ്ടെന്ന് കരുത് ഒരുപാട് കഴിക്കുന്നതും അപകടമാണ്. മിതത്വം പാലിക്കുകയാണ് പ്രധാനം. ഫ്ലാവനോളുകൾ രക്തയോട്ടം മെച്ചപ്പെടുത്തി, കൊളസ്ട്രോൾ നിയന്ത്രിക്കുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും ചെയ്യും. മാനസികോർജ്ജം വർധിപ്പിക്കാനും സ്ട്രെസ് കുറയ്ക്കാനും ഇത് സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates