Chuando Tan x
Health

60 കാരന് 25ന്റെ യൗവ്വനം, ചുവാണ്ടോയുടെ ശരീരസൗന്ദര്യത്തിന് പിന്നിലെ സീക്രട്ട് ഡയറ്റ്

ഒരു ദിവസം കഴിക്കുന്ന ഭക്ഷണവും കത്തിക്കുന്ന കലോറിയും തുല്യമായിരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

60കാരന് 25കാരന്റെ ശരീരസൗന്ദര്യമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സിം​ഗപ്പൂരിലെ ഫാഷൻ ഫോട്ടോ​ഗ്രാഫറും മോഡലുമായ ചുവാണ്ടോ ടാൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. തന്റെ 60-ാം പിറന്നാൽ ദിനത്തിൽ ചുവാണ്ടോ ഇൻസ്റ്റ​ഗ്രാമിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. അതാണ് സോഷ്യൽമീഡിയയെ ഇളക്കി മറിച്ചത്.

60 എന്നെഴുതിയ ബലൂൺ പിടിച്ചു നിൽക്കുന്ന ചുവാണ്ടോ, അദ്ദേഹത്തിന്റെ രൂപവും പ്രായവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കണ്ടെവരെല്ലാം വാദിച്ചു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പഴയ പോസ്റ്റുകളും ഫോട്ടോകളും കുത്തിപ്പൊക്കി. സം​ഗതി സത്യമാണെന്ന് അറിഞ്ഞതോടെ ലോകം ഞെട്ടി.

2017-ലാണ് തന്റെ അതിശയകരമാംവിധം ചെറുപ്പമുള്ള രൂപഭാവം കാരണം അദ്ദേഹം ആദ്യം വൈറലായത്. ജനിതക ഘടകങ്ങളും ആരോഗ്യകരമായ ജീവിതശൈലിയുമാണ് തന്റെ ചെറുപ്പത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു. പൊടിക്കൈകളെക്കാൾ ദീർഘകാല അച്ചടക്കമാണ് താൻ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചുവാണ്ടോയുടെ ഡയറ്റ്

പ്രോട്ടീൻ ഷെയ്ക്കുകൾ, മുട്ട, തേൻ, അവോക്കാഡോ എന്നിവ ചേർത്ത ഓട്‌സ് ആണ് ബ്രേക്ക്ഫാസ്റ്റ് ആയി കഴിക്കുന്നത്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും സാധാരണയായി പുഴുങ്ങിയതോ വറുത്തതോ ആയ ചിക്കൻ അല്ലെങ്കിൽ മീൻ സൂപ്പും ചോറും ഉണ്ടാകും. ഭക്ഷണവും വ്യായാമവും തമ്മിലുള്ള സന്തുലിതമായ സമീപനമാണ് പ്രധാനം.

ഒരു ദിവസം കഴിക്കുന്ന ഭക്ഷണവും കത്തിക്കുന്ന കലോറിയും തുല്യമായിരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ഉറക്കത്തിന്റെ കാര്യത്തിലും കൃത്യമായ ചിട്ടയുണ്ട് അദ്ദേഹത്തിന്. രാത്രി 11 മണിക്ക് മുമ്പ് ഉറങ്ങാൻ പോകുന്നു. ആരോഗ്യകരമായ പ്രായമാകലിന് നിർണായകമാണെന്ന് വിശ്വസിക്കുന്ന പോസിറ്റീവിറ്റി, സമ്മർദ്ദമില്ലാത്ത മാനസികാവസ്ഥ നിലനിർത്തൽ എന്നിവയ്ക്കും മുൻഗണന നൽകുന്നു.

മദ്യം, പുകവലി, കാപ്പി, പഞ്ചസാര പാനീയങ്ങൾ എന്നിവ ഒഴിവാക്കുന്നു. വ്യായാമത്തിൽ, ആഴ്ചയിൽ 3-5 തവണ സ്ഥിരമായ ശക്തി പരിശീലനം, കാർഡിയോ, നീന്തൽ എന്നിവ ഉൾപ്പെടുത്തുന്നു. ഫിഷ് സൂപ്പ് കഴിക്കുന്നതിനെപ്പറ്റിയും ജമ്പിങ് റോപ്സ് ചെയ്യുന്നതിനെപ്പറ്റിയുമെല്ലാം അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. ദിവസേന 15 മിനിറ്റ് ജമ്പിങ് റോപ്സ് ചെയ്യുന്നത് ദീർഘായുസ്സുണ്ടാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചതാണ്.

തുടർച്ചയായി വ്യായാമം ചെയ്യുന്നത് ആന്തരാവയവങ്ങളെ ശക്തിപ്പെടുത്തുകയും മെറ്റബോളിസം നല്ലതാക്കുകയും ദീർഘകാലത്തേക്ക് ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യും. അതേസമയം, ഊർജം നഷ്ടപ്പെടുന്നുണ്ടെന്നും കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നുണ്ടെന്നും ചില ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും അടുത്തിടെയുള്ള അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞു.

Chuando tan 60 year old ageless diet secrete

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

6.31 മീറ്റര്‍ ഉയരങ്ങളിലേക്ക്; പോള്‍ വാള്‍ട്ടില്‍ 15ാം വട്ടവും സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തി ഡുപ്ലാന്റിസ്

ഒബിസി ക്രീമിലെയര്‍: സാമൂഹിക സ്ഥിതിയാകണം മാനദണ്ഡം, ശമ്പളം മാത്രം പരിഗണിക്കരുതെന്ന് സുപ്രീംകോടതി

യുവേഫ യൂറോപ്പ ലീഗ്; പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദം ജയിച്ചു കയറി ആസ്റ്റന്‍ വില്ല, പോര്‍ട്ടോ

'ആര്‍ക്കും വാങ്ങാം', റഷ്യന്‍ എണ്ണയില്‍ നിലപാട് മാറ്റി ട്രംപ്; 30 ദിവസത്തെ ഇളവ്

SCROLL FOR NEXT