വേനല്‍ക്കാലത്ത് എസി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും പ്രതീകാത്മക ചിത്രം
Health

24 മണിക്കൂറും തണുപ്പ് വേണം, വേനല്‍ക്കാലത്ത് എസി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും

വേനല്‍ക്കാലത്ത് വായുവില്‍ പൂമ്പൊടി പോലെ അലർജിയുണ്ടാക്കുന്ന വസ്തുക്കള്‍, പൊടി, സൂഷ്മ കണങ്ങള്‍ എന്നിവ കൂടുതലായിരിക്കും

സമകാലിക മലയാളം ഡെസ്ക്

വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ 24 മണിക്കൂറും എസി 'പണി' മോഡിലായിരിക്കും. എന്നാല്‍ പണിയെടുപ്പിച്ചാല്‍ മാത്രം പോര, അവ വൃത്തിയാക്കാനും ശ്രദ്ധിക്കണം, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. വേനല്‍ക്കാലത്ത് വായുവില്‍ പൂമ്പൊടി പോലെ അലർജിയുണ്ടാക്കുന്ന വസ്തുക്കള്‍, പൊടി, സൂഷ്മ കണങ്ങള്‍ എന്നിവ കൂടുതലായിരിക്കും. ഇവ എസി വെന്റുകളില്‍ കുടുങ്ങിയാല്‍ റിനിറ്റിസ് അല്ലെങ്കില്‍ സൈനസൈറ്റിസ് പോലുള്ള ശ്വാസന പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ രോഗലക്ഷണം ഗുരുതരമാരക്കാം.

ദീര്‍ഘനേരത്തെ ഉപയോഗത്തെ തുടര്‍ന്ന് എസിയില്‍ അടിഞ്ഞുകൂടുന്ന പൊടിയും സൂഷ്മകണങ്ങളും നിങ്ങളില്‍ തുമ്മല്‍, ചുമ, ജലദോഷം, അലര്‍ജി എന്നിവയ്ക്ക് കാരണമാകും. കൂടാതെ അന്തരീക്ഷത്തില്‍ നിന്നുള്ള ഈര്‍പ്പത്തെ ഇവ ഇല്ലാതാക്കുന്നു. ഇത് മൂക്ക്, തൊണ്ട, ചര്‍മം എന്നിവ ഡ്രൈ ആക്കും. ഇത് നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. കൂടാതെ ചര്‍മത്തില്‍ അസ്വസ്ഥത, ചുമ, മൂക്കടപ്പ് തുടങ്ങിവയ്ക്ക് കാരണമാകും.

എസി വൃത്തിയാക്കാത്തതു മൂലം പൊടിയും വസ്തുക്കളും തങ്ങി ചിലര്‍ക്ക് തലവേദന, ശ്വസന ബുദ്ധിമുട്ടുകള്‍ വരെ നേരിടാം.

ഹ്യുമിഡിഫയർ

എസി ഉപയോഗിക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പം ക്രമീകരിക്കുന്നതിന് ഹ്യുമിഡിഫയർ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് വീടിനുള്ളിലെ വായുവിന്റെ ഗുണമേന്മ മികച്ചതായും. ഹ്യുമിഡിഫയർ ഈര്‍പ്പം 45 മുതല്‍ 50 ശതമാനം വരെയായി ക്രമീകരിച്ചു നിര്‍ത്തും. ഇന്‍ഡോര്‍ താപനില 23 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താനും ഈർപ്പത്തിന്റെ അളവ് സന്തുലിതമായി നിലനിർത്താൻ ഒരു ഹ്യുമിഡിഫയർ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ഇൻഡോർ വായു മലിനീകരണം കുറയ്ക്കുക മാത്രമല്ല, ശ്വാസനാളത്തിന് പ്രകൃതിദത്ത മോയ്‌സ്ചറൈസറായും പ്രവർത്തിക്കുന്നു.

ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പുറമേ എസി കൃത്യമായി വൃത്തിയാക്കുന്നത് അവ കൂടുതല്‍കാലം പ്രവര്‍ത്തിക്കാന്‍ സഹായിക്കും. കൂടാതെ ഇത് വൈദ്യുതി ബില്ലുകള്‍ നിയന്ത്രിക്കാനും സഹായിക്കും. എസി കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുന്നത് വെള്ളം ചോർച്ച പോലുള്ള സാധാരണ പ്രശ്‌നങ്ങളും ദുർഗന്ധവും തടയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT