തേങ്ങവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാം 
Health

എടുത്താല്‍ പൊങ്ങാത്ത ഡയറ്റിന്‍റെ ആവശ്യമില്ല, തേങ്ങവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാൻ പെടാപ്പാട് പെടുന്നവർക്ക് ഇതൊരു മികച്ച പരിഹാരമാണ്

Author : സമകാലിക മലയാളം ഡെസ്ക്

തേങ്ങ പൊട്ടിച്ച ശേഷം ഉള്ളിലെ വെള്ളം കളയാറാണോ പതിവ്. നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയ പ്രകൃതിദത്ത പനീയമാണ് തേങ്ങവെള്ളം. ശരീരഭാരം കുറയ്ക്കാൻ പെടാപ്പാട് പെടുന്നവർക്ക് ഇതൊരു മികച്ച പരിഹാരമാണ്.

ശരീരഭാരം കുറയ്ക്കാന്‍ തേങ്ങവെള്ളം

ശരീരഭാരം കുറയ്ക്കാന്‍ എടുത്താന്‍ പൊങ്ങാത്ത ഡയറ്റുകള്‍ പിന്തുടരുന്നത് പലപ്പോഴും വലിയ പരാജയമാകാറുണ്ട്. എന്നാല്‍ വീട്ടില്‍ സുലഭമായ കിട്ടുന്ന തേങ്ങവെള്ളം ശരീരഭാരത്തെ നിയന്ത്രിക്കാനുള്ള മികച്ച മാര്‍ഗമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറഞ്ഞ കലോറി

ഒരു ഗ്ലാസ് തേങ്ങവെള്ളത്തില്‍ വെറും 44 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. ശരീരഭാരം നിയന്ത്രിക്കാനുള്ള ഡയറ്റില്‍ തേങ്ങവെള്ളം ചേര്‍ക്കുന്നത് ആരോഗ്യകരമായ തെരഞ്ഞെടുപ്പാണ്.

ദഹനം മെച്ചപ്പെടുത്തുന്നു

തേങ്ങവെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് പോഷകങ്ങൾ ആ​ഗിരണം ചെയ്യാൻ സഹായിക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇവയില്‍ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിൻ്റെ ആരോഗ്യത്തിന് മികച്ചതാക്കുന്നു. ദിവസവും ഈ വെള്ളം കുടിക്കുന്നതിലൂടെ വയറുവേദന, ​ഗ്യാസ് തുടങ്ങിയ വയറ്റിലെ പ്രശ്നങ്ങൾ അകറ്റാൻ സാധിക്കും.

ജലാംശം നിലനിർത്തും

ശരീരഭാരം കുറയ്ക്കാൻ വേണ്ട മറ്രൊരു പ്രധാന ഘടകമാണ് ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത്. കരിക്ക് ഇതിന് മികച്ച ഒരു ചോയിസ് ആണ്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം സ്വഭാവികമായും വിശപ്പ് കുറയ്ക്കുകയും ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം