Coffee vs Tea Meta AI Image
Health

കാപ്പിയോ ചായയോ? ഏതാണ് ആരോ​ഗ്യത്തിന് നല്ലത്

കാപ്പിയെ അപേക്ഷിച്ച് ചായയിൽ കഫീന്റെ അളവു കുറവാണ്.

സമകാലിക മലയാളം ഡെസ്ക്

ചായയോ കാപ്പിയോ ഇല്ലാതെ മലയാളികളുടെ ഒരു ദിവസം കടന്നു പോവുക പ്രയാസമാണ്. ശരീരത്തിന് ഊർജ്ജം പകർന്ന് ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുന്ന പാനീയങ്ങളാണിവ. ചായയ്ക്കും കാപ്പിക്കും പ്രത്യേകം പ്രത്യേകം ആരാധകർ ഉണ്ടെന്ന് തന്നെ പറയാം. ഇവയിൽ ഏതാണ് ആരോ​ഗ്യത്തിന് മെച്ചമെന്ന് നോക്കാം.

കാപ്പിയിലും ചായയിലും അടങ്ങിയ കഫീൻ ആണ് നമ്മൾക്ക് ഉന്മേഷവും ഊർജ്ജവും നൽകുന്നത്. എന്നാൽ കഫീൻ അമിതമാകുന്നത് ഉറക്കപ്രശ്നങ്ങൾ മുതൽ ഉത്കണ്ഠ വരെ വർധിപ്പിച്ചേക്കാം. കാപ്പിയെ അപേക്ഷിച്ച് ചായയിൽ കഫീന്റെ അളവു കുറവാണ്. മാത്രമല്ല, ചായയിൽ അടങ്ങിയ എൽ-തിയനൈൻ എന്ന സസ്യസംയുക്തം മനസിനെ ശാന്തമാക്കാൻ സഹായിക്കും.

അതേസമയം കാപ്പിയിൽ കഫീൻ കൂടുതലായതു കൊണ്ട് തന്നെ, അവ അമിതമായാൽ ശരീരത്തിൽ സ്ട്രെസ് ഹോർമോണുകളുടെ ഉൽപാദനം കൂടാനും ഉറക്കമില്ലായ്മ വർധിക്കാനും കാരണമാകുന്നു. മാത്രമല്ല, കാപ്പി കുടിക്കുമ്പോൾ കാൽസ്യത്തിന്റെ ആ​ഗിരണം മന്ദ​ഗതിയിലാക്കാം. ഭക്ഷണത്തിന് ശേഷമുള്ള കാപ്പി കുടി ഇരുമ്പിന്റെ ആ​ഗിരണവും കുറയ്ക്കാം. പാലൊഴിക്കാത്ത കട്ടൻ ചായയിൽ ടാന്നിന്നുകൾ അടങ്ങിയിട്ടുണ്ട്. അതും ഇരുമ്പിന്റെ ആ​ഗിരണത്തിന് തടസമാകാം.

കാപ്പിയെ അപേക്ഷിച്ച് ചായയാണ് അൽപം സുരക്ഷിതമെങ്കിലും രണ്ടും മിതമായ അളവിൽ കുടിക്കുന്നതാണ് നല്ലത്. മുതിർന്ന ഒരു വ്യക്തിക്ക് പ്രതിദിനം 300 മുതൽ 400 മില്ലിഗ്രാം വരെ കഫീൻ ഉപയോ​ഗിക്കുന്നതിൽ പ്രശ്നമില്ല. ഇത് ഏകദേശം 3 മുതൽ 4 കപ്പ് കാപ്പിക്കും 6 മുതൽ 8 കപ്പ് ചായ വരെ ചായ കുടിക്കുന്നതിനും തുല്യമാണ്. അതേസമയം, ശരീരത്തിലെ കഫീന്റെ അളവ് സന്തുലിതമാക്കാൻ പകൽ സമയത്ത് ധാരാളം വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്. രാത്രിയിൽ കഫീൻ പൂർണമായും ഒഴിവാക്കണം. ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, അമിത ചിന്തകൾ, വയറുവേദന എന്നിവ ഉണ്ടെങ്കിലും കഫീൻ ഒഴിവാക്കുന്നതാണ് നല്ലത്.

Coffee vs Tea; which is more healthy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അറസ്റ്റ് തടയാതെ കോടതി, രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിന് തിരിച്ചടി

ഫാക്ടിൽ ഡ്രാഫ്റ്റ്സ്മാൻ ആകാൻ അവസരം; 26,530 വരെ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം

നാളെ രാത്രി എട്ടുമണിക്ക് മുന്‍പ് മുഴുവന്‍ റീഫണ്ടും നല്‍കണം, പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; ഇന്‍ഡിഗോയ്‌ക്കെതിരെ കടുപ്പിച്ച് കേന്ദ്രം

ശുഭ്മാന്‍ ഗില്‍ പൂര്‍ണ ഫിറ്റ്; ടി20 പരമ്പര കളിക്കും

ചുമ്മാ കുടിച്ചിട്ടു കാര്യമില്ല, ​ഗുണമുണ്ടാകണമെങ്കിൽ ​ഗ്രീൻ ടീ ഇങ്ങനെ കുടിക്കണം

SCROLL FOR NEXT