Pedicure mistakes Pinterest
Health

വീട്ടിൽ പെഡിക്യൂർ ചെയ്യാറുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കണം

പെഡിക്യൂർ ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ചില സാധാരണ അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മുഖത്തിനും മുടിക്കും നൽകുന്ന പരിചരണം പോലെ തന്നെ കാലുകൾക്കും പരിചരണം ആവശ്യമാണ്. അതുകൊണ്ടുതന്നെ പലരും സെൽഫ് കെയറിന്റെ ഭാഗമായി പെഡിക്യൂർ ചെയ്യാറുണ്ട്. കാലുകൾ വൃത്തിയായി സൂക്ഷിക്കാനും മൃദുവാക്കാനും നഖങ്ങളുടെ ആരോഗ്യം നിലനിർത്താനും പെഡിക്യൂർ സഹായിക്കും.

എന്നാൽ ചില അബദ്ധങ്ങൾ ഗുണത്തേക്കാൾ ദോഷം ഉണ്ടാക്കാം. അണുബാധ, വരണ്ട ചർമം, നഖം പൊട്ടിപോകാനോ നശിച്ചു പോകാനോ തുടങ്ങിയവയ്ക്ക് ഇത് കാരണമാകാം. പെഡിക്യൂർ ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ചില സാധാരണ അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കാലുകൾ അമിതസമയം വെള്ളത്തിൽ മുക്കിവയ്ക്കുക

പെഡിക്യൂറിന്റെ ആദ്യഘട്ടമായി കാലുകൾ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുന്നത് സാധാരണമാണ്. എന്നാൽ വളരെ നേരം വെള്ളത്തിൽ വയ്ക്കുന്നത് ചർമത്തിന്റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തും. ഇതുമൂലം കാലുകൾ വരണ്ടതാകാനും പൊട്ടലുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.

അമിതമായി ഉരയ്ക്കുക

ഹീൽ സ്ക്രബ്ബറോ പ്യൂമിസ് സ്റ്റോണോ ഉപയോഗിച്ച് കട്ടിയുള്ള ചർമം നീക്കുന്നത് നല്ലതാണ്. പക്ഷേ അമിതമായി ഉരച്ചാൽ ചർമത്തിന് കേടുപാടുകൾ സംഭവിക്കാം. ചിലപ്പോൾ വേദനയും പൊട്ടലുകളും ഉണ്ടാകാം.

ക്യൂട്ടിക്കിൾ മുറിച്ചുമാറ്റുക

നഖത്തിന്റെ അടിഭാഗത്തുള്ള ക്യൂട്ടിക്കിൾ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്ന ഒരു പാളിയാണ്. ഇത് മുറിച്ചുമാറ്റുന്നത് ബാക്ടീരിയകൾക്കും ഫംഗസുകൾക്കും അകത്തേക്ക് പ്രവേശിക്കാൻ വഴിയൊരുക്കും.

ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൃത്തിയുള്ളതാകണം

നഖം മുറിക്കുന്ന ഉപകരണങ്ങൾ, ഫയലുകൾ, സ്ക്രബ്ബറുകൾ എന്നിവ വൃത്തിയായി സൂക്ഷിക്കാത്തത് അണുബാധയ്ക്ക് കാരണമാകാം. വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളാണെങ്കിലും ഓരോ ഉപയോഗത്തിനു ശേഷവും ശുചിയാക്കണം.

നഖങ്ങൾ വളരെ ചെറുതായി മുറിക്കുക

നഖങ്ങൾ വളരെ കയറ്റി മുറിക്കുന്നത് ഇൻഗ്രോൺ ടോനെയിൽ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. നഖങ്ങൾ നേരായ രീതിയിൽ മുറിക്കുന്നതാണ് നല്ലത്.

മോയ്സ്ചറൈസർ ഉപയോഗിക്കാതിരിക്കുക

പെഡിക്യൂറിന് ശേഷം പലരും ഈ ഘട്ടം ഒഴിവാക്കാറുണ്ട്. എന്നാൽ കാലുകളുടെ ചർമം മൃദുവായി നിലനിർത്താൻ നല്ലൊരു മോയ്സ്ചറൈസർ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

നെയിൽ പോളിഷ് തുടർച്ചയായി ഉപയോഗിക്കുക

എപ്പോഴും നെയിൽ പോളിഷ് ഉപയോഗിക്കുന്നത് നഖങ്ങൾക്ക് വായു ലഭിക്കുന്നത് കുറയ്ക്കാം. ഇടയ്ക്കിടെ നഖങ്ങൾക്ക് വിശ്രമം നൽകുന്നത് നല്ലതാണ്.

അണുബാധയുള്ളപ്പോൾ പെഡിക്യൂർ ചെയ്യുക

കാലുകളിൽ മുറിവോ ഫംഗൽ ഇൻഫെക്ഷനോ ഉണ്ടെങ്കിൽ പെഡിക്യൂർ ചെയ്യുന്നത് പ്രശ്നം കൂടുതൽ വഷളാക്കാം. ആദ്യം ചികിത്സ തേടുന്നതാണ് നല്ലത്.

വളരെ ചൂടുള്ള വെള്ളം ഉപയോഗിക്കുക

അമിതമായി ചൂടുള്ള വെള്ളം ചർമത്തെ വരണ്ടതാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യും. ഇളംചൂടുള്ള വെള്ളമാണ് ഏറ്റവും നല്ലത്.

ഇടയ്ക്കിടെ പെഡിക്യൂർ ചെയ്യാതിരിക്കുക

ഒരു തവണ ചെയ്താൽ മതിയെന്ന് കരുതരുത്. കാലുകളുടെ ആരോഗ്യം നിലനിർത്താൻ സ്ഥിരമായ പരിചരണം ആവശ്യമാണ്. മാസത്തിൽ ഒരിക്കൽ പെഡിക്യൂർ ചെയ്യുന്നത് പലർക്കും മതിയാകും.

കാലുകളുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ദിവസവും കാലുകൾ കഴുകി നന്നായി ഉണക്കുക.

  • വൃത്തിയുള്ള സോക്സുകൾ ഉപയോഗിക്കുക.

  • ശരിയായ വലിപ്പമുള്ള ചെരുപ്പുകൾ ധരിക്കുക.

  • കാലുകളിൽ വരണ്ടതോ പൊട്ടലുകളോ ഉണ്ടെങ്കിൽ മോയ്സ്ചറൈസർ ഉപയോഗിക്കുക.

  • നഖങ്ങളുടെ നിറത്തിലോ രൂപത്തിലോ മാറ്റം കണ്ടാൽ ഡോക്ടറെ സമീപിക്കുക.

Common Pedicure Mistakes made, Beauty Hacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ20 പെട്രോളിന് ക്ലീൻ ചിറ്റ് നൽകി കേന്ദ്രസർക്കാർ; 'മൈലേജ് കുറയില്ല, ആശങ്ക വേണ്ട'

പ​രാ​തി​ക്കാ​രി​യോട് അപമര്യാദയായി പെ​രു​മാ​റി; ഡി​.വൈ​.എ​സ്.പി ശ്രീ​ജി​ത്ത് കൊ​ടേ​രി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവ്

ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് പരിക്കേറ്റ യുവാവ് മരിച്ചു

കുണ്ടറ കസ്റ്റഡി മര്‍ദ്ദന ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍

ട്രെയിനിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ചു, ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീണ് യുവാവ്