ചൂടുകാലത്ത് ഹൃദ്രോഗികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം ഫയല്‍ ചിത്രം
Health

'ഹൃദയത്തിന് ഇരട്ടിപ്പണി'; അതിതീവ്ര ചൂട്‌ കാലത്ത്‌ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

അതിതീവ്ര ചൂട് ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടുതല്‍ വഷളാക്കും

സമകാലിക മലയാളം ഡെസ്ക്

കാലാവസ്ഥ മാറ്റത്തെ തുടർന്ന് റെക്കോർഡ് ചൂടാണ് ഈ വര്‍ഷം ആഗോളതലത്തിൽ രേഖപ്പെടുത്തുന്നത്. അതിതീവ്ര ചൂട് കാരണം പലവിധത്തിവുള്ള ആരോ​ഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളാണ് അതിൽ പ്രധാനം. ശരീരത്തിന്റെ സാധാരണ താപനില നിലനിര്‍ത്തുന്നതിനും രക്തയോട്ടം വര്‍ധിപ്പിക്കേണ്ടതിനും വേനൽക്കാലത്ത് നമ്മുടെ ഹൃദയം കൂടുതല്‍ പണിയെടുക്കേണ്ടി വരും.

ഇത് ഹൃദയത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ഹൃദയാഘാതത്തിന് വരെ കാരണമാവുകയും ചെയ്യുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു. ഉഷ്ണ തരംഗം നേരിട്ട് അപകടമുണ്ടാക്കുക മാത്രമല്ല, ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. വെള്ളം നന്നായി കുടിക്കുന്നത് ചൂടുകാലാവസ്ഥയില്‍ ശരീരത്തിന്റെ സാധാരണ താപനില നിലനിര്‍ത്താന്‍ സഹായിക്കും. അമിത ചൂടുള്ള സമയത്ത് പുറത്തിറങ്ങുന്നതും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കണം.

അതിതീവ്ര ചൂടിനെ ചെറുക്കുന്നതിന് ശരീരം 'തെർമോറെ​ഗുലേഷൻ മെക്കാനിസം' ഉപയോ​ഗപ്പെടുത്തും. ശരീരം തണുപ്പിക്കുന്നതിന്, വിയർപ്പ് വർധിപ്പിക്കുകയും ചർമ്മത്തിലേക്കുള്ള രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു. ഇത് ഹൃദയത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ആരോഗ്യമുള്ള ഹൃദയമുള്ളവർക്ക് ഈ സമ്മർദ്ദം സഹിക്കാമെങ്കിലും, ഹൃദ്രോഗികൾക്ക് ഈ അവസ്ഥ ഉയർന്ന അപകടസാധ്യതയുണ്ടാക്കും. ഉയർന്ന താപനില ഹൃദയത്തിൻ്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വേനൽക്കാലത്ത് ഹൃദ്രോ​ഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വേനൽക്കാലത്ത് ഡൈയൂററ്റിക്സ് പോലുള്ള ചില മരുന്നുകൾ കഴിക്കുന്ന രോഗികളിൽ ക്ഷീണവും നിർജ്ജലീകരണവും അനുഭവപ്പെടാം. ഡോക്ടറുടെ നിർദേശപ്രകാരം വേനൽക്കാലത്ത് ഈ മരുന്നുകളുടെ അളവു ക്രമീകരിക്കുന്നത് നല്ലതാണ്.

  • അതിതീവ്ര ചൂടിൽ കഠിനമായ വ്യായാമമോ ശാരീരിക പ്രവർത്തനമോ ചെയ്യുന്നത് ഒഴിവാക്കാം

  • അതിതീവ്ര ചൂട് സമയത്ത് പുറത്തിറങ്ങുന്നത് ഹൃദ്രോ​ഗികളിൽ തലകറക്കത്തിനും ബോധക്ഷയത്തിനും കാരണമാകും. അത്തരം സാഹചര്യം ഒഴിവാക്കുന്നതാണ് നല്ലത്.

  • ശരീരത്തിൽ ജലാംശം നിലനിർത്താൻ എപ്പോഴും ശ്രദ്ധിക്കണം.

  • ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർ കൃത്യമായി മെഡിക്കൽ പരിശോധന നടത്തുകയും മരുന്നുകൾ കൃത്യമായി കഴിക്കുകയും വേണം.

കഠിനമായ വിയർപ്പ്, ബലഹീനത, തണുത്തതും ഇറുകിയതുമായ ചർമ്മം, ബോധക്ഷയം, ഛർദ്ദി എന്നിവ ഉഷ്ണ തരംഗത്തിനിടയിലുള്ള ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ അടിയന്തര വൈദ്യസഹായം തേടേണ്ടതുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

SCROLL FOR NEXT