മാനസിക സമ്മർദ്ദത്തെ മറികടക്കാന്‍ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താം 
Health

മ​ഗ്നീഷ്യം മുതൽ പൊട്ടാസ്യം വരെ; മാനസിക സമ്മർദ്ദം മറികടക്കാൻ ഇവയെ ഡയറ്റിൽ ഉൾപ്പെടുത്താം

ദൈനംദിന ഡയറ്റില്‍ ഉൾപ്പെടുത്തേണ്ട ധാതുക്കള്‍

സമകാലിക മലയാളം ഡെസ്ക്

മാനസിക സമ്മർദ്ദം പതിവാകുന്നത് ശരീരത്തില്‍ ധാതുക്കളുടെ പോരായ്മയിലേക്ക് നയിക്കാം. ഇത് ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെയും എച്ച്‌പിഎ (ഹൈപ്പോഥലാമിക്-പിറ്റ്യൂട്ടറി-അഡ്രീനൽ) ഏകോപം തടസ്സപെടുത്തുകയും അതു വഴി സമ്മർദ്ദത്തെ നേരിടാനുള്ള കഴിവിനെ കുറയ്‌ക്കുകയും ചെയ്യും. ആരോഗ്യകരമായ ‍ഡയറ്റിലൂടെ സമ്മർദ്ദത്തെ മറികടക്കാൻ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ധാതുക്കൾ ഏതൊക്കെയാണെന്ന് നോക്കാം.

മഗ്നീഷ്യം

മാനസിക സമ്മര്‍ദ്ദം ധാതുക്കളുടെ പോരായ്മയിലേക്ക് നയിക്കുന്നു

എച്ച്‌പിഎ പ്രവര്‍ത്തനത്തില്‍ മഗ്നീഷ്യത്തിന് കോർട്ടിസോൾ നിയന്ത്രണത്തെ സ്വാധീനിക്കാൻ സഹായിക്കുന്നു. ഡാർക്ക് ചോക്ലേറ്റ്, ഇലക്കറികൾ, അവോക്കാഡോ, വാഴപ്പഴം, കശുവണ്ടി തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ മ​ഗ്നീഷ്യം നിലനിർത്താൻ സഹായിക്കും.

സിങ്ക്

ആരോഗ്യകരമായ ‍ഡയറ്റിലൂടെ സമ്മർദ്ദത്തെ മറികടക്കാം

ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും അതുവഴി സ്ഥിരമായ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സിങ്ക് സഹായിക്കുന്നു. കക്ക, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ വിത്തുകൾ, പയർ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.

സെലിനിയം

ധാതുക്കള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക

സെലിനിയം ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. തൈറോയ്ഡ് പ്രവർത്തനത്തെ പിന്തുണയ്‌ക്കുന്നതിലൂടെ സ്ട്രെസ് പ്രതികരണങ്ങൾ നിയന്ത്രിക്കുന്നതിന് ഇത് കൂടുതൽ സഹായിക്കുന്നു

പൊട്ടാസ്യം

പൊട്ടാസ്യം വാഴപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്

ശരീരത്തിൽ സോഡിയത്തിന്റെ അളവു നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. ഇതിലൂടെ ആരോ​ഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ അത്യാന്താപേക്ഷിതമാണ്. വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT