curry leaves pickle File
Health

ഓണസദ്യയില്‍ കറിവേപ്പില അച്ചാര്‍, ഇത്തവണ വെറൈറ്റി രുചി വിളമ്പാം

കറിവേപ്പില പ്രധാന ചേരുവയായിട്ടുള്ള അച്ചാർ അധികമാരും കഴിച്ചുകാണാൻ വഴിയില്ല.

സമകാലിക മലയാളം ഡെസ്ക്

ണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് അച്ചാർ. മാങ്ങ, നാരങ്ങ തുടങ്ങിയ അച്ചാറുകളാണ് സദ്യയിൽ സാധാരണ വിളമ്പാറ്. ഇത്തവണ കുറച്ചു വെറൈറ്റി പിടിച്ചാലോ, കറിവേപ്പില അച്ചാർ!.

ഏത് അച്ചാർ ആണെങ്കിലും കടുകും കറിവേപ്പിലയും ചേര്‍ത്ത് താളിക്കാറുണ്ട്. എന്നാൽ കറിവേപ്പില പ്രധാന ചേരുവയായിട്ടുള്ള അച്ചാർ അധികമാരും കഴിച്ചുകാണാൻ വഴിയില്ല.

ചേരുവകള്‍

  • കറിവേപ്പില

  • വാളൻപുളി - (നെല്ലിക്ക വലിപ്പത്തിൽ)

  • എള്ളെണ്ണ

  • ഉലുവ, ജീരകം, കടലപ്പരിപ്പ്

  • വെളുത്തുള്ളി, ഇഞ്ചി

  • മുളകുപൊടിയും മഞ്ഞൾപ്പൊടിയും

  • കായപ്പൊടി

  • വിനാഗിരി, ശർക്കര

  • ഉപ്പ്-ആവശ്യത്തിന്

കറിവേപ്പില അച്ചാർ തയ്യാറാക്കേണ്ട വിധം

  • കറിവേപ്പില കഴുകി വൃത്തിയാക്കിയ ശേഷം ഈർപ്പം കളഞ്ഞെടുക്കാം.

  • ഒരു പാത്രത്തിൽ തിളച്ച വെള്ളമെടുത്തതിനുശേഷം ഒരു കഷ്ണം വാളൻപുളി ചേർത്ത് അതിൽ കറിവേപ്പില കുതിരാനായി ഇട്ടുവയ്ക്കാം.

  • ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയതിനു ശേഷം മൂന്ന് ടേബിൾ സ്‌‌പൂൺ എള്ളെണ്ണ ഒഴിച്ച് ചൂടാക്കണം. ഇതിൽ ഉലുവ, ജീരകം, കടലപ്പരിപ്പ് എന്നിവ ചേർക്കണം.

  • മൂത്ത് വരുമ്പോൾ വെളുത്തുള്ളി ചേർത്ത് വഴറ്റണം. ഇതിലേയ്ക്ക് കറിവേപ്പില ചേർത്തുകൊടുക്കാം.

  • കറിവേപ്പില മൊരിഞ്ഞു വരുമ്പോൾ ആവശ്യത്തിന് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റണം.

  • ശേഷം തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റിവയ്ക്കണം.

  • തണുത്തതിനുശേഷം ഇത് ഒരു മിക്‌സി ജാറിലേയ്ക്ക് മാറ്റി നേരത്തെ തയ്യാറാക്കിയ പുളിവെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കണം.

  • ഇത് ഒരു പാനിലേയ്ക്ക് മാറ്റി കുറച്ച് എള്ളെണ്ണ കൂടി ചേർത്ത് ചൂടാക്കിയെടുക്കണം.

  • അവസാനമായി ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റിയത് കൂടി ചേർത്തുകൊടുക്കാം. ഇതിലേയ്ക്ക് കായപ്പൊടി ചേർത്ത് യോജിപ്പിക്കണം.

  • അൽപ്പം വിനാഗിരി, ശർക്കര എന്നിവകൂടി ചേർത്താൽ രുചി കൂടും. അച്ചാർ ​ഗ്ലാസ് കുപ്പിയിലാക്കി സൂക്ഷിച്ചുവയ്ക്കാം.

Curry leaves pickle in onam sadhya

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT