Prolonged use of AC Pinterest
Health

'ഈ ചൂടിന് എസിയില്ലാതെ പറ്റില്ല!', പിന്നാലെ വരും ആരോഗ്യപ്രശ്നങ്ങൾ

ദീർഘനേരം എസിയുടെ ഉപയോ​ഗം ചർമവും കണ്ണുകളും വരണ്ടതാകാൻ കാരണമാകും.

Author : സമകാലിക മലയാളം ഡെസ്ക്

വേനൽച്ചൂട് കനത്തതോടെ എസിക്ക് ആവശ്യക്കാർ കൂടി. രാത്രിയും പകലും എസിയില്ലാതെ പറ്റില്ലെന്നായി. എന്നാൽ ഇങ്ങനെ ദീർഘനേർ എസിയിൽ ഇരിക്കുന്ന ശീലം ആരോ​ഗ്യത്തിന് സുരക്ഷിതമല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ മുന്നറിയിപ്പ്. രാത്രി എസിയുടെ തണുപ്പിൽ സുഖമായി ഉറങ്ങാൻ കഴിയുമെങ്കിലും ശരീരത്തിന് പല തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.

വായുസഞ്ചാരം കുറഞ്ഞ മുറികളിൽ തുടർച്ചയായി എസി ഉപയോ​ഗിക്കുന്നത് സിക്ക് ബിൽഡിങ് സിൻഡ്രോം എന്ന രോ​ഗാവസ്ഥയ്ക്ക് കാരണമായേക്കാം. തലവേദന, വിട്ടുമാറാത്ത ഡ്രൈ കഫ്, തലകറക്കം, ഓക്കാനം, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട്, കഠിനമായ ക്ഷീണം എന്നിവയാണ് സിക്ക് ബിൽഡിങ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ.

മാത്രമല്ല, ദീർഘനേരം എസിയുടെ ഉപയോ​ഗം ചർമവും കണ്ണുകളും വരണ്ടതാകാൻ കാരണമാകും. മുറിയിലെ ഈർപ്പം എസി വലിച്ചെടുക്കുന്നതിനാൽ ചർമം പെട്ടെന്ന് വരണ്ടു പോകുന്നു. എട്ടു മണിക്കൂറിലധികം എസിയിൽ കഴിയുന്നവരുടെ കണ്ണുകളിൽ വരൾച്ച അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. കൂടാതെ, ശ്വസന സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും.

ജനലുകളും വാതിലുകളും അടച്ചിട്ട് എസി പ്രവർത്തിപ്പിക്കുമ്പോൾ മുറിക്കുള്ളിൽ വായുസഞ്ചാരം കുറയുന്നതും പൂപ്പൽ ഉണ്ടാകാനും ശ്വാസതടസം പോലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. എസിയിൽ നിന്നുള്ള വരണ്ട കാറ്റ് ശ്വാസനാളിയിൽ അസ്വസ്ഥതയുണ്ടാക്കുകയും വിട്ടുമാറാത്ത വരണ്ട ചുമക്ക് കാരണമാവുകയും ചെയ്യും.

ചെവിവേദനയും ക്ഷീണവുമാണ് മറ്റു പാർശ്വഫലങ്ങൾ. എസിയിൽ നിന്നുള്ള തണുത്ത കാറ്റ് നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ചെവിൽ അസ്വസ്ഥതയോ വേദനയോ ഉണ്ടാക്കാൻ ഇടയാക്കും. രാത്രി മുഴുവൻ എസിയിൽ ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ ഉന്മേഷക്കുറവും കടുത്ത ക്ഷീണവും അനുഭവപ്പെടുന്നത് ഉറക്കത്തിന്റെ ​ഗുണനിലവാരം കുറയുന്നത് കൊണ്ടാണ്. മാത്രമല്ല, എസിയിലെ അമിത തണുപ്പ് ശരീരത്തിന്റെ സ്വാഭാവിക താപനില നിയന്ത്രണ സംവിധാനത്തെ തകിടം മറിക്കും. എസി ഉപയോ​ഗിക്കുമ്പോൾ താപനില 20 ഡി​ഗ്രി മുതൽ 25 ഡി​ഗ്രി സെൽഷ്യസിനും ഇടയിൽ ക്രമീകരിക്കുന്നതാണ് ഉചിതമെന്ന് വിദ​​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Danger side of prolonged use of AC in Night

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി പിടിയില്‍

ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം അസത്യം; സുരക്ഷ ശക്തമെന്ന് പൊലീസ് മേധാവി- വിഡിയോ

'ആ മേശ വലിച്ചവനെ ഇങ്ങ് വിളിച്ചേ'; 'പേട്രിയറ്റ്' പാട്ട് റിക്കോർഡിങ്ങിനിടെ ശബ്ദം കേട്ട്‌ തിരിഞ്ഞ്‌ നോക്കി മമ്മൂട്ടി, നോട്ടം ചർച്ചയാക്കി ആരാധകർ

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍- വിഡിയോ

മെയ് 15ന് എസ്എസ്എല്‍സി, മെയ് 22ന് ഹയര്‍ സെക്കണ്ടറി; ഫല പ്രഖ്യാപന തീയതികള്‍ പ്രഖ്യാപിച്ചു

SCROLL FOR NEXT